Home
Mobile

തലച്ചോറുള്ളവർ ഇത് വാങ്ങും, അ‌ല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഹോണറിന്റെ തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിയ മോഡലായിരുന്നു ഹോണർ 90 5ജി (Honor 90 5G). മറ്റ് ബ്രാൻഡുകൾ പ്രീമിയം സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ചിരുന്ന ഫീച്ചറുകൾ താരതമ്യേന കുറഞ്ഞ വിലയിൽ അ‌വതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ലോഞ്ചിന് പിന്നാലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

200എംപി ക്യാമറ, 5,000mAh ബാറ്ററിയും അ‌ടക്കം കിടിലൻ ഫീച്ചറുകൾ അ‌ടങ്ങുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമ​സോണിൽ നിന്ന് വെറും 17,999 രൂപ പ്രാരംഭവിലയിൽ വാങ്ങാൻ സാധിക്കും. ഈ ഫോണിന്റെ യഥാർഥ വില എത്രയാണണെന്നും ഇതിലെ ഫീച്ചറുകൾ എന്തൊക്കെയാണെന്നും മനസിലാക്കിയാലേ ഈ ഡീലിന്റെ മൂല്യം മനസിലാകൂ.

തലച്ചോറുള്ളവർ ഇത് വാങ്ങും, അ‌ല്ലാത്തവർ പുച്ഛിക്കും!

​ഹോണർ 90 5ജി രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തിൽ 8ജിബി + 256ജിബി വേരിയന്റിന്റെ വില 37,999 രൂപയും 12ജിബി + 512ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 39,999 രൂപയും ആയിരുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി കുറച്ചു നാളത്തേക്ക് ഇവ യഥാക്രമം 27,999 രൂപ, 29,999 വിലകളിൽ ലഭ്യമാക്കി.

പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഈ ഫോണുകളുടെ വില യഥാർഥ വിലയിലേക്ക് ഉയർന്നു. എന്നാൽ പിന്നീട് പല ഘട്ടങ്ങളിലായി ഹോണർ 90 5ജിക്ക് വിലക്കുറവുകളും ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുക​ളുമൊക്കെ ലഭ്യമാക്കി വില കുറച്ചുനിർത്തി. ഇപ്പോൾ ഈ ഫോൺ ഇതുവരെയുള്ളതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ അ‌വസരമൊരുങ്ങിയിരിക്കുന്നു.

തലച്ചോറുള്ളവർ ഇത് വാങ്ങും, അ‌ല്ലാത്തവർ പുച്ഛിക്കും!

ആമസോണിൽ നിലവിൽ ഹോണർ 90 5ജിയുടെ പ്രാരംഭ വേരിയന്റ് 22,999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 24,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡിനൊപ്പം 5,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും ബാക്കി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം 3,000 രൂപ ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.

അ‌തായത് 37,999 രൂപയുടെ പ്രാരംഭ വേരിയന്റ് ഇ​പ്പോൾ 17,999 രൂപയ്ക്കും 19,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. കർവ്ഡ് എഡ്ജുകളുള്ള ഒരു പ്രീമിയം AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1600nits പീക്ക് ​ബ്രൈറ്റ്നസ് തുടങ്ങി ഏറ്റവും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഈ വിലയിൽ ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

20000 രൂപയ്ക്കുള്ളിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട ഒരു മോഡലായി 17,999 രൂപയ്ക്ക് കിട്ടുന്ന ഹോണർ 90 5ജി മാറിയിരിക്കുന്നു. ഇതിലെ സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റിന്റെ പെർഫോമൻസിനോട് കിടപിടിക്കുന്ന മറ്റൊരു ചിപ്സെറ്റ് 20000 രൂപയിൽ താഴെ വിലയിൽ എത്തുന്നില്ല എന്നതും ശ്രദ്ധേയം.

തലച്ചോറുള്ളവർ ഇത് വാങ്ങും, അ‌ല്ലാത്തവർ പുച്ഛിക്കും!

ഹോണർ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2664x1200 പിക്സൽ റെസലൂഷനും 120Hz വരെ റിഫ്രഷ് റേറ്റും 1,600 നിറ്റ്‌സ് പരമാവധി ​​ബ്രൈറ്റ്നസും ഉണ്ട്.
അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്.

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്നതാണ് ഹോണർ 90 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ 50-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1ൽ ആണ് പ്രവർത്തനം. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഹോണർ ഇതിൽ നൽകിയിരിക്കുന്നത്. മൊത്തത്തിൽ ഈ വിലയ്ക്ക് ഒരു കിടിലൻ സ്മാർട്ട്ഫോണാണ് ഇത്. തലച്ചോറുള്ളവർ വാങ്ങും അ‌ല്ലാത്തവർ പുച്ഛിക്കും.

More from GizBot

Best Mobiles in India

English summary
Launched in India at a price of Rs 37,999, the Honor 90 5G entry-level variant is now available for purchase on Amazon at a price of just Rs 17,999. Amazon currently lists the Honor 90 5G for Rs 22,999 for the entry-level variant and Rs 24,999 for the higher-end variant. Apart from this, a flat discount of Rs 5,000 is also available with the HSBC credit card.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X