Home
Mobile

കരുത്തിന് ഘടകങ്ങൾ ഏറെ, ഹോണർ 90 5ജി ഇന്ത്യയിലെത്തി; എതിരാളികൾ നടുങ്ങി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് വൻ വെല്ലുവിളി ഉയർത്തി ഹോണർ ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിലേക്ക് തിരിച്ചെത്തി. ഹോണർ 90 5ജി എന്ന കരുത്തൻ സ്മാർട്ട്ഫോൺ ആണ് കമ്പനി ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. 200എംപി ക്യാമറ, 5,000mAh ബാറ്ററിയും അ‌ടക്കം മികച്ച ഫീച്ചറുകളാണ് ഹോണർ 90യിൽ കമ്പനി നൽകിയിരിക്കുന്നത്.

ഡയമണ്ട് സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഹോണർ 90 5ജി ലഭ്യമാകും. ഹോണർ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. 1.5K (2664 x 1200 പിക്‌സൽ) റെസല്യൂഷനുള്ള 6.7 ഇഞ്ച് അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

കരുത്തിന് ഘടകങ്ങൾ ഏറെ, ഹോണർ 90 5ജി ഇന്ത്യയിലെത്തി; എതിരാളികൾ നടുങ്ങി

120Hz വരെ റിഫ്രഷ് റേറ്റും 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ഹോണർ 90 5ജി വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഹോണർ 90 5ജിയുടെ കരുത്ത്. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമുണ്ട്.

പ്രോസസറിന് ഒപ്പം കട്ടയ്ക്ക് നിന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള റാം സ്റ്റോറേജ് സംവിധാനങ്ങൾ ഉള്ളതിനാൽത്തന്നെ പെർഫോമൻസിന്റെ കാര്യത്തിൽ സംശയിക്കേണ്ടിവരുന്നില്ല. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1 ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് ലോഞ്ചിന് പിന്നിലെ കമ്പനി അ‌റിയിച്ചിട്ടുണ്ട്.

ക്യാമറയുടെ കാര്യത്തിൽ ഹോണർ 90 ഏറെ പ്രതീക്ഷ പകരുന്നുണ്ട്. 200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്നതാണ് ഹോണർ 90 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 50-മെഗാപിക്സൽ സെൻസർ ആണ് ഇതിലുള്ളത്. പഞ്ച് ഹോൾ സ്ലോട്ടിൽ ആണ് ഈ 50MP സ്ഥാപിച്ചിരിക്കുന്നത്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് ഏറെ അ‌നുയോജ്യമായ വിധത്തിലാണ് ഹോണർ ഈ 5ജി സ്മാർട്ട്ഫോണിലെ ക്യാമറ സജ്ജീകരണം വിന്യസിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

ബാറ്ററി ചാർജിങ് എന്നിവയുടെ കാര്യമെടുത്താലും ഹോണർ 90 നിരാശപ്പെടുത്തില്ല. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് കമ്പനി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയും ഹോണർ 90 പിന്തുണയ്ക്കുന്നു. 183 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.

കരുത്തിന് ഘടകങ്ങൾ ഏറെ, ഹോണർ 90 5ജി ഇന്ത്യയിലെത്തി; എതിരാളികൾ നടുങ്ങി

വിലയും ലഭ്യതയും: ഹോണർ 90 5ജിയുടെ 8 ജിബി + 256 ജിബി വേരിയന്റിന് 37,999 രൂപയാണ് വില. 12 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപ നൽകണം. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് യഥാക്രമം 27,999 രൂപ, 29,999 വിലകളിൽ ഹോണർ 90 ലഭ്യമാകും എന്ന് കമ്പനി അ‌റിയിക്കുന്നു.

സെപ്തംബർ 18 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും ഹോണർ 90 5ജി വാങ്ങാൻ ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആമസോണിൽ ഹോണർ 90 സ്മാർട്ട്ഫോണിന് എക്സ്ചേഞ്ച് സൗകര്യവും ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. പിഎസ്‌എവി ഗ്ലോബലുമായി സഹകരിച്ചുകൊണ്ടാണ് ഹോണർ ടെക്നോളജീസ് പുതിയ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Honor 90 5G launched in India Honor 90 5G is powered by Qualcomm Snapdragon 7 Gen 1 chipset. The 8GB + 256GB variant of the Honor 90 5G is priced at Rs 37,999. 39,999 for the 12GB + 512GB storage variant. But the Honor 90 will be available at Rs 27,999 and Rs 29,999 respectively at launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X