Home
Mobile

200 എംപി ക്യാമറകളുമായി ഹോണർ 90 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിലെത്തി | Honor 90 Series

ഹോണർ തങ്ങളുടെ ഏറ്റവും പുതിയ ഹോണർ 90, 90 പ്രോ സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ഹോണർ 80 സീരീസിന്റെ പിൻഗാമി എന്ന നിലയിലാണ് പുതിയ 90 സീരീസ് വരുന്നത്. സെ​ഗ്മന്റിന് ചേരുന്ന ഫീച്ചറുകളും ഹോണ‍ർ 90 സീരീസിലെ ഡിവൈസുകൾ ഫീച്ച‍ർ ചെയ്യുന്നു.

ഹോണർ 90 സീരീസ്, ഫീച്ചറുകൾ : ക്വാൽകോമിന്റെ ഒക്ട കോർ സ്‌നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറാണ് ഹോണർ 90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. സീരീസിലെ ബേസ് മോഡലായ ഹോണർ 90 സ്മാർട്ട്ഫോൺ ക്വാൽകോമിന്റെ തന്നെ സ്നാപ്പ്ഡ്രാഗൺ 7 ജെൻ 1 ചിപ്പ്സെറ്റും പായ്ക്ക് ചെയ്ത് എത്തുന്നു (Honor 90 Series).

200 എംപി ക്യാമറകളുമായി ഹോണർ 90 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിലെത്തി

രണ്ട് മോഡലുകളും 12 ജിബി / 16 ജിബി റാം ഓപ്ഷനുകളും 256 ജിബി / 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളും ഓഫർ ചെയ്യുന്നുണ്ട്. ഹോണർ 90, 90 പ്രോ സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന മാജിക്ഒഎസ് 7.1 സ്കിന്നിലാണ് പ്രവർത്തിക്കുന്നത്. ഡിസ്പ്ലെ, ക്യാമറ ഡിപ്പാ‍‍ർട്ട്മെന്റുകളിലും മികച്ച ഫീച്ചറുകളാണ് ഹോ‍ണ‍ർ 90 സീരീസ് ഓഫ‍ർ ചെയ്യുന്നത്.

ഹോണർ 90 സീരീസിലെ സ്മാർട്ട്ഫോണുകൾ 6.7 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഓഎൽഇഡി ഡിസ്പ്ലെയും പായ്ക്ക് ചെയ്യുന്നുണ്ട്. 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഡിവൈസുകൾ പായ്ക്ക് ചെയ്യുന്നു. ഡിസിഐ - പി3 കളർ ഗാമറ്റ്, 1,600 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് 3840 ഹെർട്സ് ഹൈ ഫ്രീക്വൻസ് പിഡബ്ല്യൂഎം ഡിമ്മിങ്ങ് എന്നിവയും ഡിസ്പ്ലെ സവിശേഷതകളാണ്.

ഹോണർ 90 പ്രോ സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 200 എംപി വരുന്ന പ്രൈമറി ക്യാമറയാണ് ഹൈലൈറ്റ്, എഫ് / 2.4 അപ്പേർച്ചർ ഉള്ള 32 എംപി ടെലിഫോട്ടോ ക്യാമറയും ഹോണർ 90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 200 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്ര വൈഡ് ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്നവയാണ് ഹോണർ 90 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

രണ്ട് സ്മാർട്ട്‌ഫോണുകളിലും 50 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 90 പ്രോ സ്മാർട്ട്ഫോണിൽ 2 എംപി ഡെപ്ത് ക്യാമറ അധികമായുണ്ടെന്ന് മാത്രം. ഹോണർ 90, ഹോണർ 90 പ്രോ സ്മാർട്ട്ഫോണുകളിൽ 500 mAh ബാറ്ററിയും നൽകിയിരിക്കുന്നു. ഹോണർ 90 സ്മാർട്ട്ഫോൺ 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഹോണർ 90 പ്രോ സ്മാർട്ട്ഫോൺ 90W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.

ഹോണർ 90 സ്മാർട്ട്ഫോണിന്റെ 12 ജിബി + 256 ജിബി മോഡലിന് 2,499 യുവാനാണ് (ഏകദേശം 29,170 രൂപ) വില വരുന്നത്. 16 ജിബി + 256 ജിബി വേരിയന്റിന് 2,799 യുവാനും (ഏകദേശം 32,670 രൂപ) 16 ജിബി + 512 ജിബി വേരിയന്റിന് 2,999 യുവാനും (ഏകദേശം 35,005 രൂപ) നൽകണം.

ഹോണർ 90 പ്രോ സ്മാ‍ർട്ട്ഫോണിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 3,299 യുവാനാണ് (ഏകദേശം 38,505 രൂപ) വില വരുന്നത്. 16 ജിബി + 256 ജിബി വേരിയന്റിന് 3,599 യുവാനും (ഏകദേശം 42,010 രൂപ) വില വരുന്നു. പ്രോ മോഡലിന്റെ 16 ജിബി റാം + 512 ജിബി വേരിയന്റിന് 3,899 യുവാനും (45,510 രൂപ) നൽകണം.

More from GizBot

Best Mobiles in India

English summary
Honor has launched its latest Honor 90 and 90 Pro smartphones in China. The new 90 series comes as the successor to the Honor 80 series that was launched last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X