Home
Mobile

തിരിച്ചുവരവിൽ തീ പാറിക്കാൻ ഹോണർ; 200 എംപി ക്യാമറയുമായി ഹോണർ 90 സെപ്റ്റംബർ 14ന് പുറത്തിറക്കും

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ തിരിച്ചുവരവ് ​ഗംഭീരമാക്കാൻ ഒരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹോണർ. കമ്പനിയുടെ പുതിയോ ഫോണായ ഹോണർ 90 തിരിച്ചുവരവിൽ തീ പാറിക്കാൻ ഹോണർ; 200 എംപി ക്യാമറയുമായി ഹോണർ 90 സെപ്റ്റംബർ 14ന് പുറത്തിറക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 200 മെ​ഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയായി കമ്പനി ഉയർത്തിക്കാണിക്കുന്നത്.

ഫോണിന്റെ സെൽഫി ക്യാമറയാകട്ടെ 50 എംപി ആയിരിക്കുമെന്നും ഹോണർ അറിയിച്ചിട്ടുണ്ട്. 1.5K റെസല്യൂഷനും 1600 നിറ്റ് പീക്ക് തെളിച്ചവും നൽകുന്ന ക്വാഡ് കർവ്ഡ് സ്‌ക്രീനും ഫോണിൽ ഇടം പിടിക്കും. സ്ക്രീനിൽ ഒരു പഞ്ച്- ഹോൾ ക്യാമറ ഉണ്ടാകുമെന്നും കമ്പനി വെളിപ്പെടുത്തി. ഫോണിന്റെ ആമസോൺ ടീസറിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. സെപ്തംബർ 14 ഉച്ചയ്ക്ക് 12.30ന് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ടീസർ നൽകുന്ന വിവരം.

; 200 എംപി ക്യാമറയുമായി ഹോണർ 90 സെപ്റ്റംബർ 14ന് പുറത്തിറക്കും

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.1-ൽ ആയിരിക്കും ഹോണർ 90 പ്രവർത്തിക്കുക. പച്ച, സിൽവർ, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നതാണ്. പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റ് ഹോണർ ആരാധകർക്ക് തൽസമയം കാണാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12.30 മുതൽ ഫോണിന്റെ ലോഞ്ച് ഇവന്റ് കമ്പനിയുടെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലൈവ് ആയി സ്ട്രീം ചെയ്യുന്നതാണ്.

ഇത്രയും വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മറ്റ് വിവിരങ്ങളേക്കുറിച്ച് ഔദ്യോ​ഗികമായി അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ചില സൂചനകൾ ലഭിക്കുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും നൽകുന്ന 6.7 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

; 200 എംപി ക്യാമറയുമായി ഹോണർ 90 സെപ്റ്റംബർ 14ന് പുറത്തിറക്കും

സ്‌നാപ്ഡ്രാഗൺ 7 Gen 1 ചിപ്‌സെറ്റും ഫോണിൽ ഇടം പിടിച്ചേക്കാം. പ്രധാനമായും 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലായിരിക്കാം ഫോൺ പുറത്തിറങ്ങുക. ഇൻ- ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹോണർ 90ന്റെ ഭാ​ഗമാകാൻ സാധ്യത ഉണ്ട്. ക്യാമറയിൽ 200എംപി പ്രൈമറി സെൻസറിന് പുറമെ 2എംപി സെൻസറുകളുള്ള രണ്ട് സെക്കന്ററി ക്യാമറകളും ഉണ്ടാകാൻ സാധ്യത ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തന്നെ ഹോണർ 90യിൽ ഉണ്ടായിരിക്കും.

ആദ്യം സൂചിപ്പിച്ചത് പോലെ സെൽഫി ചിത്രങ്ങൾക്കായി 50 എംപി ഫ്രണ്ട് ക്യാമറ ഫോണിൽ ഉണ്ടായിരിക്കുന്നതാണ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.1-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഹോണർ 90യിൽ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ മാർക്കറ്റിൽ 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

നോർഡ് 3, ഐകൂ നിയോ 7പ്രോ, പോക്കോ എഫ്5 തുടങ്ങിയ ഫോണുകളായിരിക്കും വിപണിയിൽ ഹോണർ 90യുടെ പ്രധാന എതിരാളികൾ. നിലവിൽ ചൈനീസ് വിപണിയിൽ ഉള്ള ഫോൺ ആണ് ഹോണർ 90. ഇതേ മോഡൽ തന്നെയാണോ ഇന്ത്ൻ മാർക്കറ്റിൽ അവതരിപ്പിക്കുക അല്ലെങ്കിൽ എന്തെങ്കിലും വ്യത്യാസം വരുത്തുമോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. അതേ സമയം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഹോണർ അവസാനമായി ഇന്ത്യൻ മാർക്കറ്റിൽ പുതിയ ഫോൺ അവതരിപ്പിച്ചത്.

അതേസമയം അടുത്തിടെ ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന് അവകാശപ്പെട്ട് ഹോണർ മാജിക് V2 എന്ന ഫോൺ കമ്പനി പുറത്തിറക്കിയിരുന്നു. രണ്ട് ഡിസ്പ്ലേകൾ ഉള്ള ഫോണിന് 231ഗ്രാം ഭാ​രം മാത്രമാണ് ഉള്ളത്. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും മാത്രമാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ജർമ്മിനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അടുത്ത വർഷം ആദ്യം തന്നെ ഫോൺ എത്തുമെന്നാണ് ഹോണർ അറിയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The Honor 90 will run MagicOS 7.1, based on Android 13. The phone will be available in green, silver, and black colors. The company has provided an opportunity for Honor fans to watch the launch event of the new phone live. The phone's launch event will be streamed live on the company's YouTube channel and social media handles on September 14 at 12.30 p.m.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X