Home
Mobile

എന്തു കൊണ്ട് ഹോണര്‍ 9എന്‍ മികച്ച ഫോണായി മാറിയിരിക്കുന്നു?

By Gizbot Bureau

വാവെയുടെ സബ്ബ്രാന്‍ഡായ 'ഹോണര്‍' പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെയാണ്‌ അവതരിപ്പിച്ചത്. 'ഹോണര്‍ 9 എന്‍' എന്ന പേരിലുളള ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലൂടേയും ഹോണറിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടേയും മാത്രമാണ് വില്‍പന നടത്തുന്നത്.

എന്തു കൊണ്ട് ഹോണര്‍ 9എന്‍ മികച്ച ഫോണായി മാറിയിരിക്കുന്നു?

പല ബ്രാന്‍ഡുകള്‍ തമ്മിലും മത്സരം ഉണ്ടെങ്കിലും കരുത്തന്‍ മോഡലുകളെ തന്നയാണ് ഇത്തവണയും ഹോണര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഹോണര്‍ 9എന്‍ സ്‌പോട്ടിന് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 13എംപി+2എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ്. 4-ഇന്‍-1 ലൈറ്റ് ഫ്യൂഷന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന 16എംപി സെന്‍സറാണ് ഫോണിന്.

ഒക്ടാകോര്‍ HiSilicon Kirin 659 SoC, മാലി T830-MP2 GPU, 4ജിബി റാം എന്നി ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഗ്രേ, ബ്ലൂ, ബ്ലാക്ക് എന്നീ മൂന്നു വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

അതൊക്കെ പോട്ടെ! ഈ ഫോണില്‍ ആദ്യം നിങ്ങളെ ആകര്‍ഷിക്കുന്നത് എന്താണ്. 'ഡിസ്‌പ്ലേ' അതാണ് ശരിയായ ഉത്തരം. ഒരു മൊബൈല്‍ നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പ്രധാന ഘടകമാണ് ഡിസ്‌പ്ലേ. ഒരു ഹാന്‍സെറ്റില്‍ ഡിസ്‌പ്ലേയുടെ പ്രകടനം എത്രമാത്രമാണ്‌ ആകര്‍ഷിക്കുന്നതെന്ന് മിക്കവരും തിരിച്ചറിയുന്നില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ഒരു പ്രത്യേക സവിശേഷത എങ്ങനെ പരിണമിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നി. സാധാരണ ഒരു മിഡ്‌ റേഞ്ച് ഫോണ്‍ ആണെങ്കില്‍ കൂടിയും മികച്ച ഡിസ്‌പ്ലേയാണ് ഇപ്പോള്‍ എല്ലാ ഫോണുകള്‍ക്കും നല്‍കിരിക്കുന്നത്. അങ്ങനെ ഒരു ഫോണാണ് ഹോണര്‍ 9N.

നമുക്കു നോക്കാം ഹോണര്‍ 9N ന്റെ സവിശേഷതകളിലേക്കു കടക്കാം.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

ഹോണര്‍ 9Nന് നോച്ചോടു കൂടിയ 5.4 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കൂടാതെ 2280X1080 പിക്‌സല്‍ റസൊല്യൂഷനും 19:9 അനുപാദത്തില്‍ ഒരു എഡ്ജ്-ടൂ-എഡ്ജ് ഫോംഫാക്ടര്‍ സൃഷ്ടിക്കുന്നു.

ഫുള്‍വ്യൂ ഡിസ്‌പ്ലേ ഡിസൈന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് മുകളില്‍ ഒരു നോച്ച് ഉള്‍പ്പെടുത്തിക്കൊണ്ട് അതിശയിപ്പിക്കുന്ന സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 79% നല്‍കുന്നു. കൂടാതെ ഹോണര്‍ 7Nന് എര്‍ഗണോമിക് ഡിസൈന്‍ ഉളളതിനാല്‍ ഉപയോഗിക്കാനും വളരെ സുഖപ്രദമാണ്.

നിങ്ങളുടെ കയ്യില്‍ ഹാന്‍സെറ്റ് വലിയ സ്‌ക്രീന്‍ അനുഭവമാണ് നല്‍കുന്നത്. അതിനാല്‍ ഹാന്‍സെറ്റ് ഒരു കയ്യില്‍ ഉപയോഗിക്കാനും വളരെ അനുയോജ്യമായിരിക്കും. കൂടാതെ വീഡിയോ പ്ലേ ബാക്ക്, ഗെയിം പ്ലേ അനുഭവം എന്നിവയ്ക്കും മികച്ച സൗകര്യമാണ്. തീയതി, സമയം, ആപ്ലിക്കേഷന്‍, അറിയിപ്പുകള്‍ മറ്റു പ്രധാനപ്പെട്ട ഐക്കണ്‍ എന്നിവ പോലുളള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നോച്ചോടു കൂടി എത്തിയ സ്‌ക്രീനില്‍ കഴിയുന്നു.

മികച്ച ഗെയിംപ്ലേയും വീഡിയേ പ്ലേബാക്കും

മികച്ച ഗെയിംപ്ലേയും വീഡിയേ പ്ലേബാക്കും

ഹോണര്‍ 9Nലെ ഐപിഎസ് എല്‍സിഡി ഫുള്‍വ്യൂ ഡിസ്‌പ്ലേ മികച്ച ഇന്‍-ക്ലസ് പിക്‌സല്‍ ഡെന്‍സിറ്റി പ്രദാനം ചെയ്യുന്നു. വളരെ മികച്ച ഗ്രാഫിക്‌സ് ഉളളതിനാല്‍ ഫുള്‍ എച്ച്ഡി പ്ലസ് റസൊല്യൂഷന്‍ ഗെയിപ്ലേയും വീഡിയോ പ്ലേബാക്കും വളരെ ആകര്‍ഷണീയമാക്കുന്നു. കൂടാതെ ഉയര്‍ന്ന ആംബിയന്റ് ലൈറ്റനിംഗില്‍ കൂടിയും വളരെ ചെറിയ വിവരങ്ങള്‍ വരെ കാണാവുന്നതാണ്.

കൂടാതെ ഫുള്‍ വ്യൂ സ്‌ക്രീനില്‍ ശ്രദ്ധേയമായ തീവ്രത അനുപാതവും അതു പോലെ നല്ല വര്‍ണ്ണ പുന:നിര്‍മ്മാണവും ഉണ്ട്. അതിനാന്‍ ഏതു കോണില്‍ നിന്നു വേണമെങ്കിലും സിനിമ കാണാം.

 സൗകര്യപ്രദമായ വായനാ അനുഭവം

സൗകര്യപ്രദമായ വായനാ അനുഭവം

മികച്ച വായനയ്ക്കായി 'Eye Comfort' എന്ന മോഡും ഫോണില്‍ നല്‍കിയിരിക്കുന്നു. ഇത് ഇനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ രാത്രിയില്‍ പോലും നിങ്ങളുടെ കണ്ണുകള്‍ക്ക് യാതൊരു തരത്തിലുമുളള സമ്മര്‍ദ്ധമില്ലാതെ തന്നെ വെബ് പേജുകള്‍ ബ്രൗസ് ചെയ്യാന്‍ കഴിയും.

കൂടാതെ സ്‌ക്രീനിന്റെ വര്‍ണ്ണത്തിന്റെ താപനില ഇഷ്ടാനുസൃതമാക്കാന്‍ ഹോണറിന്റെ EMUI സ്‌കിന്‍ നിങ്ങളെ അനുവദിക്കുന്നു. ഇതിനോടൊപ്പം സൂര്യപ്രകാശത്തിന്റെ കീഴില്‍ പോലും ഫോണ്‍ സ്‌ക്രീന്‍ സുഖപ്രദമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

 മികച്ച മള്‍ട്ടിടാസ്‌കിംഗ്

മികച്ച മള്‍ട്ടിടാസ്‌കിംഗ്

മികച്ച രീതിയിലുളള മള്‍ട്ടിടാസ്‌കിംഗ് അനുഭവമാണ് ഹോണര്‍ 9N വാഗ്ദാനം ചെയ്യുന്നത്. 18:9 ബിസിലെസ്-ഫോം-ഫാക്ടര്‍ ഉളള ഫുള്‍വ്യൂ സ്‌ക്രീനുളള ഈ ഫോണില്‍ മള്‍ട്ടിടാസ്‌കിംഗ് അനുഭത്തിലൂടെ കൂടുതല്‍ വിഷ്വല്‍ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അങ്ങനെ ഇതിലൂടെ നിങ്ങള്‍ക്ക് ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു വീഡിയോ കാണുന്നതിനിടയിലോ അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോഴോ നിങ്ങള്‍ക്ക് ഒരു ടെക്‌സ്റ്റ് ടൈപ്പ് ചെയ്യാന്‍ കഴിയും.

ഹോണര്‍ 9Nന്റെ ടച്ച് സ്‌ക്രീനുളള ഐപിഎസ് എല്‍സിഡി ഫുള്‍വ്യൂ ഡിസ്‌പ്ലേ വളരെ ഫലപ്രദവും സുഗമവുമാണ്. മിഡ്-റേഞ്ച് വിലയിലെ ഏറ്റവും മികച്ചതാണ് ഈ ഉപകരണം. നിങ്ങള്‍ക്ക് തത്ക്ഷണ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആപ്പ് സ്‌ക്രോള്‍ ചെയ്യാനും അതിലുപരി UI നാവിഗേഷന്‍ ഉപയോഗിക്കാനും കഴിയും.

ഫുള്‍ വ്യൂ ഡിസ്‌പ്ലേ, പ്രീമിയം ഡിസ്‌പ്ലേ, ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറ സെറ്റപ്പ്, ആന്‍ഡ്രോയിഡ് ഓറിയോ, പവര്‍ഫുള്‍ കിരിന്‍ ചിപ്‌സെറ്റ്, മികച്ച റാം, ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഈ ഫോണിന്റെ പ്രത്യേക ആകര്‍ഷണമാണ്.

More from GizBot

Best Mobiles in India

English summary
Honor 9N is the most stunning phone launched by Honor with a Notch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X