വീണ്ടും അടുത്ത ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു, ഹോണര്‍ 9N, സവിശേഷതകള്‍ ഗംഭീരം..!

By GizBot Bureau
|

2018നെ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ നൂതനമായ വര്‍ഷം എന്നു വേണമെങ്കില്‍ പറയാം, പ്രത്യേകിച്ചും ബജറ്റ്, മിഡ്‌റേഞ്ച് വിഭാഗത്തിലെ ഫോണുകള്‍ക്ക്. ഈ രണ്ട് വിഭാഗത്തിലേയും സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ശക്തവും അതു പോലെ മികച്ചതുമാണ്. മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും ഹൈ-എന്‍ഡ് സവിശേഷതകളായ ഫേസ്-അണ്‍ലോക്ക്, ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പ്, ചെറുപ്പക്കാര്‍ക്കായുളള ഉയര്‍ന്ന ഡിസ്‌പ്ലേ പ്രദര്‍ശനങ്ങള്‍ എന്നിവയോടെയാണ് അവതരിപ്പിക്കുന്നത്.

 
വീണ്ടും അടുത്ത ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു, ഹോണര്‍ 9N, സവിശേഷതകള്‍ ഗംഭ

അത്തരത്തിലുളള ഒരു ബ്രാന്‍ഡാണ് വാവെയുടെ സഹ സ്ഥാപകനായ ഹോണര്‍. ഇനി വാവെയ് കാലമെന്നു വേണമെങ്കില്‍ പറയാം. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ് പുതിയൊരു ബജറ്റ് ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഒരിക്കലും പഴയ സാങ്കേതിക വിദ്യകള്‍ പൊടിതട്ടി അവതരിപ്പിക്കാതെ പുതിയ തരത്തിലുളള മികവാണ് വാവെയ് ഫോണുകള്‍ അന്നും ഇന്നും കാഴ്ചവയ്ക്കുന്നത്.

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവതരിപ്പിച്ച ഫോണാണ് ഹോണര്‍ 9 ലൈറ്റ്. പ്രീമിയം ഡിസൈന്‍, മികച്ച ക്യാമറ, മികച്ച പ്രകടനം എന്നിവ ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. ഇതേ പാത പിന്തുടര്‍ന്ന് മറ്റൊരു ഫോണുമായി എത്തുകയാണ് കമ്പനി. അതാണ് ഹോണര്‍ 9N.

2018 ജൂലൈ 24ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഹോണര്‍ 9എന്‍ ഫോണിനെ കുറിച്ച് നോക്കാം.

വിശാലമായ സ്‌ക്രീന്‍

വിശാലമായ സ്‌ക്രീന്‍

ഫുള്‍സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവണതയ്ക്ക് അനുസൃതമായി ഹോണര്‍ 9എന്‍ ഫോണിന് 5.84 ഇഞ്ച് എച്ച്എച്ച്ഡി പ്ലസ് ഫുള്‍വ്യൂ ഡിസ്‌പ്ലേയില്‍ ഒരു നോച്ചുമായാണ് എത്തുന്നത്. 2280x1080 പിക്‌സല്‍ റസൊല്യൂഷനും 19:9 അനുപാതവും സ്‌ക്രീനിലുണ്ട്. ഫുള്‍വ്യൂ ഡിസ്‌പ്ലേയില്‍ ഒരു നോച്ചുമായി എത്തുന്ന ഫോണിന്റെ സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 79 ശതമാനമാണ്.

 മികച്ച ഫീച്ചറുമായി ഡ്യുവല്‍ റിയര്‍ ക്യാമറ

മികച്ച ഫീച്ചറുമായി ഡ്യുവല്‍ റിയര്‍ ക്യാമറ

ഹോണറിന്റെ ഏറ്റവും പുതിയ ഫോണ്‍ എത്തുന്നത് പിന്‍ വശത്ത് ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയാണ്. ഈ ക്യാമറയില്‍ 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കര്‍ഡറി സെന്‍സറുമാണ്. എന്നാല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ പശ്ചാത്തലം ബ്ലര്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഡ്യുവല്‍ ക്യാമറയില്‍ മറ്റനേകം സവിശേഷതകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതായത് ചലിക്കുന്ന വസ്തുക്കളെ ഫോക്കസ് ചെയ്യാനായി PDAF, വൈഡ് അപ്പര്‍ച്ചര്‍ മോഡ്, 'സ്‌നാപ് ഫസ്റ്റ്', AR ലെന്‍സ്, മൂവിംഗ് പിക്ചര്‍ എന്നിവ. കൂടാതെ ക്യാമറയില്‍ f/2.2 അപര്‍ച്ചര്‍, എല്‍ഇഡി ഫ്‌ളാഷ്, 5എംപി ലെന്‍സ് എന്നിവയും ഉണ്ട്.

'ബ്യൂട്ടിഫിക്കേഷന്‍' മോഡോടു കൂടിയ സെല്‍ഫി ക്യാമറ
 

'ബ്യൂട്ടിഫിക്കേഷന്‍' മോഡോടു കൂടിയ സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറകളില്‍ ബ്യൂട്ടി മോഡ് എത്തുന്നത് സാധാരണയാണ്. എന്നാല്‍ ഹോണര്‍ 9എന്‍ ഇതില്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. 16എംപി സെല്‍ഫി ക്യാമറയില്‍ 4-in-1 ലൈറ്റ് ഫ്യൂഷന്‍ ടെക്‌നോളജയും ഉണ്ട്. ഇത് നാല് ചെറിയ പിക്‌സലുകളെ ഒരു വലിയ 2.0um പിക്‌സായി പരിവര്‍ത്തനം ചെയ്യുന്നു. ഇതിലൂടെ കുറഞ്ഞ വെളിച്ചത്തിലും പ്രഭയേറിയ ഫോട്ടോകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ മുഖം മികച്ച രീതിയില്‍ രൂപകല്‍പന ചെയ്യാനായി 3D ലൈറ്റ് ബ്ലെണ്ടിംഗ് അല്‍ഗോരിതവും ഉണ്ട്. ഇത് എല്ലാ ജെന്‍ഡറിലും പ്രവര്‍ത്തിക്കുന്നു.

ഇതു കൂടാതെ സെല്‍ഫി ക്യാമറയില്‍ പോര്‍ട്രേറ്റ് മോഡും ജെണ്ടര്‍ ബ്യൂട്ടി മോഡും ഉണ്ട്. ഒരു പ്രകൃതിപ്രഭാവമായ ചിത്രം നല്‍കാനായി ബ്യൂട്ടിഫിക്കേഷന്‍ മോഡ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യത്യാസപ്പെട്ടിരിക്കും.

സ്വകാര്യതക്കായി സ്മാര്‍ട്ട് ഫേസ് അണ്‍ലോക്ക്

സ്വകാര്യതക്കായി സ്മാര്‍ട്ട് ഫേസ് അണ്‍ലോക്ക്

സെല്‍ഫി ക്യാമറയെ കുറിച്ചുളള അനേകം സവിശേഷതകളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇതു കൂടാതെ സ്മാര്‍ട്ട് ഫേസ് അണ്‍ലോക്ക് എന്ന സവിശേഷതയും ഇതിലുണ്ട്. ഇനി നിങ്ങളുടെ മുഖം ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതു വരെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ എല്ലാ വിവരങ്ങളും സംരക്ഷിക്കപ്പെടുന്നതാണ്.

 ഡ്യുവല്‍ ബ്ലൂട്ടൂത്ത്, വൈ-ഫൈ ബ്രിഡ്ജ്, മറ്റു സവിശേഷതകള്‍

ഡ്യുവല്‍ ബ്ലൂട്ടൂത്ത്, വൈ-ഫൈ ബ്രിഡ്ജ്, മറ്റു സവിശേഷതകള്‍

ഞങ്ങള്‍ മുകളില്‍ പറഞ്ഞ സവിശേഷതകള്‍ മാത്രമല്ല ഹോണര്‍ 9Nന് ഉളളത്. ആരേയും അമ്പരപ്പിക്കുന്ന ഒരു കൂട്ടം വേറേയും സവിശേഷതകള്‍ ഈ ഫോണിലുണ്ട്. നാല് ഉപകരണങ്ങളിലേക്ക് ഒരേ സമയം വൈ-ഫൈ നെറ്റ്വര്‍ക്ക് പങ്കിടാനായി വൈ-ഫൈ ബ്രിഡ്ജും ഉണ്ട്. കൂടാതെ മുന്‍കൂട്ടി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഗെയിമിംഗ് സ്യൂട്ട് ഉപയോഗിച്ച് തടസ്സമില്ലാത്ത ഗെയിമിംഗ് അനുഭവവും നല്‍കുന്നു.

ഈ ഉപകരണം റണ്‍ ചെയ്യുന്നത് EMUI 8.0 യിലാണ്. ഇത് ഓട്ടോമാറ്റിക് ഫ്‌ളിപ് സ്‌ക്രീന്‍ ലഭ്യമാക്കുന്നു. സ്മാര്‍ട്ട് ഡ്യുവല്‍ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ഉപയോഗിച്ച് ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനാകും അതായത് ചിലപ്പോള്‍ ഇതിലൂടെ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റും സ്മാര്‍ട്ട്‌വാച്ചും ബന്ധിപ്പിക്കാം.

ഇരു-ചക്ര വാഹനങ്ങളെ സുരക്ഷിതമാക്കാനായി റൈഡ്-മോഡ് എന്ന സവിശേഷതയും ഇതിലുണ്ട്. പേറ്റിഎം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് നടത്താനായി ഒറ്റ ക്ലിക്ക് പേയ്‌മെന്റ് ഓപ്ഷനായ PayTmPay എന്ന സവിശേഷതയും ഹോണര്‍ 9Nല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

Best Mobiles in India

Read more about:
English summary
Honor 9N: Most beautiful smartphone with a very stylish Notch

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X