ഹോണർ 9 എസ് ഇന്ന് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക്: വില, ഓഫറുകൾ, സവിശേഷതകൾ
ഹോണറിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട് വഴി വീണ്ടും വിൽപ്പനയ്‌ക്കെത്തുകയാണ്. ചൈനീസ് കമ്പനി അടുത്തിടെ രണ്ട് പുതിയ ഹോണർ 9 സീരീസ് സ്മാർട്ട്‌ഫോണുകളായ ഹോണർ 9 എ, ഹോണർ 9 എസ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഹോണർ മാജിക്ബുക്ക് 15 ലാപ്‌ടോപ്പിനൊപ്പം ഒരു ഓൺലൈൻ ഇവന്റിലാണ് ഈ എൻട്രി ലെവൽ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്.

ഹോണർ 9 എസ് കമ്പനിയുടെ ഈ രണ്ട് പുതിയ ഹോണർ സ്മാർട്ട്ഫോണുകളും ഗൂഗിൾ പ്ലേയ്ക്ക് പകരമായി ഹുവാവേയുടെ ആപ്പ്ഗ്യാലറിയോടപ്പം വരുന്നു. ഫുൾ വ്യൂ ഡിസ്‌പ്ലേയ് വരുന്ന ഹോണർ 9 എസ് ഡിവൈസിൽ മീഡിയടെക് പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. സിംഗിൾ സെൽഫി ക്യാമറയുള്ള സിംഗിൾ റിയർ ക്യാമറയുമായാണ് ഇത് വരുന്നത്. ഹോണർ 9 എസ് എൻട്രി ലെവൽ സ്മാർട്ഫോണിൻറെ വില, സവിശേഷതകൾ എന്നിവയെ കുറിച്ച് ഇവിടെ വിശദമായി പരിശോധിക്കാം.

ഹോണർ 9 എസ്: ഇന്ത്യയിൽ വരുന്ന വില
ഇന്ത്യയിൽ ഹോണർ 9 എസിന് 6,499 രൂപയാണ് വില വരുന്നത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മായാണ് ഈ ഡിവൈസ് വരുന്നത്. ഇന്ത്യയിൽ ബ്ലൂ, ബ്ലാക്ക് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴി ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഹോണർ 9 എസ്: സവിശേഷതകൾ
18: 9 വീക്ഷണാനുപാതത്തോടുകൂടിയ 1440 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 5.45 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണർ 9 എസിൽ വരുന്നത്. 'ഐ സ്‌ട്രെയിൻ' കുറയ്ക്കുന്നതിനായി ഒരു ടിയുവി റൈൻലാൻഡ് സർട്ടിഫൈഡ് ഐ കംഫർട്ട് മോഡ് ഈ ഹാൻഡ്‌സെറ്റിൽ ലഭ്യമാണ്. പിന്നിലുള്ള പ്രാഥമിക സിംഗിൾ ക്യാമറയിൽ ഫ്ലാഷുള്ള 8 മെഗാപിക്സലിന്റെ ക്യാമറ വരുന്നു. എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട് ഇതിൽ.

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്ന മീഡിയടെക് ഹീലിയോ പി 22 SoC പ്രോസസർ ഈ ഹാൻഡ്‌സെറ്റിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. 512 ജിബി വരെ എക്സ്പെൻഡിബിൾ ചെയ്യാവുന്ന മെമ്മറിക്കായി ഒരു ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 3.1ൽ ഈ ഹോണർ 9 എസ് പ്രവർത്തിപ്പിക്കുന്നു. 3,020 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന്റെ ചാർജ് ക്രമീകരിക്കുന്നത്.


Click it and Unblock the Notifications








