ഹോണർ 9 എക്സ് ലോഞ്ച് തീയതി ഇന്ത്യയിൽ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ

|

ഹുവായുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ മോഡലുകൾ ആണ് ഹോണർ 9X എന്ന മികച്ച സ്മാർട്ട്ഫോണുകൾ. ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട്ഫോൺ ആയിരുന്നു ഹുവായുടെ ഹോണർ 8X എന്ന സ്മാർട്ട്ഫോണുകൾ. എന്നാൽ 9X സ്മാർട്ട്ഫോണുകളിൽ എത്തുമ്പോൾ ക്യാമറകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യകതയാണ്. 2019 അവസാനത്തോടെ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. 48 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ പോപ്പ് അപ്പ് സെൽഫിയും ആണ് 9X എന്ന സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്.

ഹോണർ 9X ക്യാമറ

ജനുവരി 14നു ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ്. അതിനു ശേഷം ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 6.59 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്. അതുപോലെ 19.5:9 2.5D ഗ്ലാസ് ഡിസ്‌പ്ലേയാണ് ഉള്ളത്. Kirin 710F ലാണ് RM Mali-G51 MP4 GPU പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. രണ്ടു വേരിയന്റുകൾ ജനുവരി 14നു പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. 4 ജി.ബി/6 ജി.ബി റാം കൂടാതെ 6 ജി.ബിയുടെ റാം & 128 ജി.ബിയുടെ സ്റ്റോറേജിൽ വരുന്നത്.

 ഹോണർ ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ

കൂടാതെ 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.ക്യാമറയെ സംബന്ധിച്ചിടത്തോളം, 48 മെഗാപിക്സൽ പിൻ ക്യാമറ, 8 എംപി സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താൻ 2 മെഗാപിക്സൽ ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത്. EMUI 9.1.1 ആൻഡ്രോയിഡ് 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. ജനുവരി 14നു ആണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. ഔദ്യോഗിക മാധ്യമ ക്ഷണങ്ങൾ ഹോണർ പുറത്തിറക്കാൻ തുടങ്ങി, 9 എക്‌സിനൊപ്പം കമ്പനി മാജിക് വാച്ച് 2, മാജിക് ബുക്ക് ലാപ്‌ടോപ്പ് ലൈനപ്പ് എന്നിവയും പുറത്തിറക്കിയേക്കും. ഹോണർ 9X ഫ്ലിപ്കാർട്ടിൽ ലഭ്യമാകും, കൂടാതെ സമർപ്പിത മൈക്രോസൈറ്റ് ഇതിനകം തന്നെ ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ തത്സമയമാണ്.

ഹോണർ 9X സവിശേഷതകൾ

ഹോണർ 9X സവിശേഷതകൾ

6.59 ഇഞ്ച് (2340 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + 19.5: 9 2.5 ഡി ബെൻഡ് ഗ്ലാസ് ഡിസ്പ്ലേ.

ARM മാലി-ജി 51 എം‌പി 4 ജിപിയുവിനൊപ്പം ഒക്ട-കോർ കിരിൻ 710 എഫ് 12 എൻ‌എം (4 x 2.2 ജിഗാഹെർട്സ് കോർടെക്സ്-എ 73 +4 x 1.7 ജിഗാഹെർട്സ് കോർടെക്സ്-എ 53).

64 ജിബി സ്റ്റോറേജുള്ള 4 ജിബി / 6 ജിബി, 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി.

EMUI 9.1.1 ഉള്ള Android 9.0 (പൈ).

ഡ്യൂവൽ സിം.

എൽഇഡി ഫ്ലാഷുള്ള 48 എംപി പിൻ ക്യാമറ, 1/2 ″ സെൻസർ, 0.8μm പിക്‌സൽ വലുപ്പം, എഫ് / 1.8 അപ്പർച്ചർ, എഫ് / 2.4 അപ്പേർച്ചറുള്ള 8 എംപി അൾട്രാ വൈഡ് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് ക്യാമറ. എഫ് / 2.2 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ.

ഡൈമെൻഷൻ: 163.1 × 77.2 × 8.8 മിമി; ഭാരം: 206 ഗ്രാം.

പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ.

ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0 LE, GPS + GLONASS, USB Type-C.

4000mAh (സാധാരണ) / 3900mAh (മിനിമം) ബാറ്ററി.

Best Mobiles in India

English summary
HUAWEI’s HONOR brand announced the ‘HONOR 9X’ smartphone alongside the 9X Pro back in July last year. There were multiple reports that the smartphone will launch in India by the end of 2019. But now finally after multiple teasers, HONOR is launching the ‘HONOR 9X’ smartphone in India on January 14th, 2020

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X