ആമസോണിൽ ഹോണർ ഡെയ്സ് സെയിൽ: ഹോണർ 90 5ജിക്ക് 6000 രൂപ ഡിസ്കൗണ്ട്!
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആമസോണിൽ ഹോണർ ഡേയ്സ് സെയിൽ ആരംഭിച്ചിരിക്കുന്നു. ഡിസംബർ 8 വരെ നിശ്ചയിച്ചിരിക്കുന്ന ഓഫർ സെയിലിൽ ഹോണറിന്റെ ഏറ്റവും കരുത്തുറ്റതും ജനപ്രിയവുമായ ഹോണർ 90 5ജി ( HONOR 90 5G ) ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുന്നു.
ഹോണർ 90യുടെ 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഈ വിലയ്ക്ക് വാങ്ങാനുള്ള മൂല്യം ഈ ഫോണിന് ഉണ്ട് എന്നതും ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.

ഹോണർ ഡേയ്സിന്റെ ഭാഗമായി ഹോണർ 90 5ജിക്ക് 3000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 3000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. ആകെ 6000 രൂപയുടെ ഡിസ്കൗണ്ടിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ ലഭ്യമാകും.
ഇപ്പോൾ ഹോണർ 90 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഓഫറാണ്. എന്നാൽ ലോഞ്ചിനോട് അനുബന്ധിച്ചും പിന്നീട് ആമസോൺ ഫെസ്റ്റിവൽ സെയിലിലും ഉൾപ്പെടെ 10000 രൂപ ഡിസ്കൗണ്ടിൽ ഈ ഫോൺ ലിസ്റ്റ്ചെയ്തിരുന്നു എന്നകാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. അതായത് ഇപ്പോൾ ലഭ്യമായിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാൻ അവസരം ഉണ്ടായിരുന്നു.

നിലവിൽ ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 37,999 രൂപ വിലയുള്ള ഹോണർ 90 5ജിയുടെ 8+256GB വേരിയന്റ് 31999 രൂപയ്ക്കും 39,999 രൂപ വിലയുള്ള 12+512 GB വേരിയന്റിന് 33999 രൂപയ്ക്കും ആമസോണിൽ നിന്ന് വാങ്ങാം. ഇതിനോടകം തന്നെ ഈ ഓഫർ സെയിൽ ആമസോണിൽ ആരംഭിച്ചുകഴിഞ്ഞു.
ന്യൂഇയറിനോട് അനുബന്ധിച്ച് ഓഫർ സെയിൽ പ്രഖ്യാപിക്കപ്പെട്ടാൽ ചിലപ്പോൾ പഴയതുപോലെ 10000 രൂപ ഡിസ്കൗണ്ട് ഹോണർ 90 5ജിക്ക് ലഭ്യമാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മുൻ ഓഫർ സെയിലുകളിലേത് പോലെ ആമസോണിൽനിന്ന് ഈ ഫോൺ 27,749 രൂപ വിലയിൽ വരെ സ്വന്തമാക്കാമായിരുന്നു. കാത്തിരിക്കാൻ തയാറുള്ളവർക്ക് ഒരു ഭാഗ്യപരീക്ഷണം നടത്താവുന്നതാണ്.
ഹോണർ 90 5ജിയുടെ പ്രത്യേകതകൾ: അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2664x1200 പിക്സൽ റെസലൂഷനുള്ള ഈ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് വരെ പിന്തുണയ്‌ക്കുകയും 1,600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്നസ് നൽകുകയും ചെയ്യുന്നു.

ഗെയിമിംഗ് മുതൽ മൾട്ടിടാസ്‌കിംഗ് വരെയുള്ള നിരവധി ടാസ്‌ക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് ഹോണർ 90 ഒരുക്കിയിരിക്കുന്നത്. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിലുള്ളത്.
ക്യാമറയുടെ കാര്യത്തിലും ഹോണർ 90 നിരാശപ്പെടുത്തുന്നില്ല. 200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.
5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്. 183 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ സൂപ്പർ മാക്രോ, നൈറ്റ് ഷോട്ട് പോലുള്ള സവിശേഷതകളും ഹോണർ 90 5ജി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








