കണ്ണടിച്ച് പോകാതെ കളിച്ച് തകർക്കാം! സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശമായി ഹോണർ GT
ഗെയിമിങ് ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് നിറയെ മികച്ച ഫീച്ചറുകളുമായി ഒരു പുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ ഹോണർ പുറത്തിറക്കിയിരിക്കുന്നു. ഹോണർ ജിടി (HONOR GT) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ചൈനയിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ ഇത് ഇന്ത്യയിലും ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദീർഘനേരമുള്ള ഗെയിമിങ് കണ്ണുകളെ ദോഷകരമായി ബാധിക്കാതിരിക്കാൻ ഇതിൽ 6.7 ഇഞ്ച് FHD+ AMOLED Oasis ഐ പ്രൊട്ടക്ഷൻ ഗെയിമിംഗ് സ്‌ക്രീൻ ആണ് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും ഇതിലുണ്ട്.
മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഹോണർ ജിടി ഇഷ്ടപ്പെടും. കാരണം ഇത് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് എത്തുന്നത്. സ്വയം വികസിപ്പിച്ച ഫാൻ്റം എഞ്ചിൻ, സ്റ്റക്ക് ഫ്രെയിമുകൾ, AI ഫിലിം ഡിറ്റക്ഷൻ ടെക്‌നോളജി, AI പവർ കൺസ്യൂഷൻ അഡാപ്റ്റീവ് ടെക്‌നോളജി എന്നിവ കൃത്യമായി പ്രവചിക്കാനുള്ള സ്മാർട്ട്ഫോൺ രംഗത്തെ ആദ്യത്തെ AI റെൻഡറിംഗും ഡിസ്‌പ്ലേ സെപ്പറേഷൻ ടെക്നോളജിയും ഇതിലുണ്ട്.

ഗെയിമിങ് അല്ലെങ്കിൽ കരുത്തൻ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോണുകളെ സംബന്ധിച്ചിടത്തോളം കൂളിങ് സൗകര്യങ്ങൾ അനിവാര്യമാണ്. ഇവിടെ ഹോണർ ജിടി ആദ്യ 3D വാട്ടർഫ്ലോ VC സഹിതമാണ് എത്തുന്നത്. സ്മാർട്ട്ഫോൺ രംഗത്തെ ആദ്യത്തെ ഡ്യുവൽ-മെയിൻ-ഫ്ലോ കാപ്പിലറി നെറ്റ് ഡിസൈനും, ആദ്യത്തെ 9W ഹൈ പെർഫോമൻസ് തെർമൽ കണ്ടക്റ്റീവ് ജെല്ലും ഇതിലുണ്ട്.
ഹോണർ ജിടിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2664 x 1200 പിക്‌സൽ) FHD+ OLED 120Hz ഡിസ്‌പ്ലേ, ട്രൂ 1.07 ബില്യൺ കളേഴ്സ്, DCI-P3 വൈഡ് കളർ ഗാമറ്റ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

3.3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം. ഇതോടൊപ്പം അഡ്രിനോ 750 GPU, 12GB / 16GB റാം, 256GB/512GB/1TB സ്റ്റോറേജ് എന്നിവയും എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 9.0ൽ ആണ് ഹോണർ ജിടിയുടെ പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ ജിടി വാഗ്ദാനം ചെയ്യുന്നത്. അതിൽ f/1.95 അപ്പേർച്ചറും IMX906 സെൻസറുമുള്ള 50MP മെയിൻ ക്യാമറ, 12MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, മാക്രോ ഷൂട്ടിംഗ്), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5300mAh ബാറ്ററി എന്നിവയാണ് ഹോണർ ജിടിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ഹോണർ ജിടിയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 2199 യുവാൻ (ഏകദേശം 25,630 രൂപ) ആണ് വില. മറ്റ് വേരിയന്റുകളുടെ വില: 16GB+256GB - 2399 യുവാൻ (ഏകദേശം 27,960 രൂപ), 12GB+512GB - 2599 യുവാൻ (ഏകദേശം 30,295 രൂപ), 16GB+512GB - 2899 യുവാൻ (ഏകദേശം 33,790 രൂപ), 16GB+1TB - 3299 യുവാൻ (ഏകദേശം 38,450 രൂപ).
ഫാൻ്റം ബ്ലാക്ക്, ഐസ് ക്രിസ്റ്റൽ വൈറ്റ്, അറോറ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഹോണർ ജിടി വിപണിയിൽ എത്തുന്നു. ഡിസംബർ 24 മുതൽ ഈ ഫോൺ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. അധികം വൈകാതെ ഇന്ത്യൻ വിപണിയിലേക്കും ഹോണർ ഈ ഗെയിമിങ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








