Home
Mobile

ഗെയിമിങ്ങിൽ ഇവൻ പുപ്പുലി! സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ കരുത്തുമായി ഹോണർ GT പ്രോ എത്തി

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ ഗെയിമിങ് സ്മാർട്ട്ഫോണുകളായ ജിടി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഹോണർ ജിടിയുടെ പിൻഗാമിയായി പുതിയ ഹോണർ ജിടി പ്രോ (HONOR GT Pro) ആണ് ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. 4.47GHz വരെ ക്ലോക്ക് സ്പീഡ് ഉള്ള ഈ ഫോൺ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ ചിപ്സെറ്റിന്റെ കരുത്തിൽ ആണ് എത്തിയിരിക്കുന്നത്. ജമ്മൻ റൈൻ TÜV ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 4.0 സർട്ടിഫിക്കേഷൻ അ‌ടക്കം നിരവധി മികച്ച ഫീച്ചറുകൾ ഈ ഹോണർ ഗെയിമിങ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്.

ഹാർഡ്‌വെയർ-ലെവൽ സർക്കുലർ പോളറൈസ്ഡ് ലൈറ്റ് ഐ പ്രൊട്ടക്ഷൻ ഉള്ള 6.78″ 1.5K 144Hz LTPO OLED ഡിസ്‌പ്ലേയാണ് ഈ ഹോണർ ഗെയിമിങ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന ഫ്യൂഷൻ സ്റ്റോറേജ് സാങ്കേതികവിദ്യ, ബിൽറ്റ്-ഇൻ ഫാന്റം എഞ്ചിൻ എന്നിവയും ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നു. കൂടാതെ 3D വാട്ടർഫാൾ മിമിക് കാവിറ്റി VC, സ്റ്റീം ഫ്ലോ റേറ്റ് 60% വർദ്ധനവ്, സൂപ്പർ തെർമൽ കണ്ടക്റ്റീവ് ഗ്ലൂ, താപ ചാലകതയിൽ 500% വർദ്ധനവ് എന്നിവയുമുണ്ട്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ കരുത്തുമായി ഹോണർ GT പ്രോ എത്തി

ഇൻഡസ്ട്രിയിലെ പ്രീമിയം 19 ഹൈ-പ്രിസിഷൻ ഇന്റലിജന്റ് ടെമ്പറേച്ചർ സെൻസറുകളുള്ള AI ഇന്റലിജന്റ് ടെമ്പറേച്ചർ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ത്രീ-സ്റ്റേജ് റോക്കറ്റ് കൂളിംഗ് ആർക്കിടെക്ചർ ഈ ഫോണിലുണ്ട്. ഈ കിടിലൻ ഫീച്ചറുകളൊക്കെ ഉള്ളതിനാൽ ഗെയിമിങ് പ്രേമികൾക്ക് മാത്രമല്ല, മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ആളുകൾക്കും ഈ സ്മാർട്ട്ഫോൺ ഇഷ്ടപ്പെടും എന്ന് ഉറപ്പായിരിക്കുന്നു.

ഹോണർ ജിടി പ്രോയുടെ പ്രധാന ഫീച്ചറുകൾ

120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ (1264 x 2800 പിക്സലുകൾ) 120Hz LTPO OLED സ്ക്രീൻ, HDR10+ പിന്തുണ, 6000 nits വരെ HDR പീക്ക് ബ്രൈറ്റ്നസ്, 1600 nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ കരുത്തുമായി ഹോണർ GT പ്രോ എത്തി

4.47GHz ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഒപ്പം അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് UI 9.0ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ ജിടി പ്രോയിലുള്ളത്. അ‌തിൽ 50MP വൈഡ് മെയിൻ ക്യാമറ (1.56″ സെൻസർ, f/1.95 അപ്പർച്ചർ, OIS) + 50MP 122° അൾട്രാ വൈഡ് ക്യാമറ (f/2.0) 2.5cm മാക്രോ + 200MP ടെലിഫോട്ടോ ക്യാമറ (f/2.4, 3x ഒപ്റ്റിക്കൽ സൂം, 50x ഡിജിറ്റൽ സൂം, OIS), സിംഗിൾ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

4K വീഡിയോ 60fps റെക്കോർഡിംഗിനുള്ള പിന്തുണയോടെയാണ് ഹോണർ ജിടി പ്രോ റിയർ ക്യാമറകൾ എത്തിയിരിക്കുന്നത്. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0) 4K 60fps വീഡിയോ റെക്കോർഡിങ് പിന്തുണ സഹിതം ഇതിലുണ്ട്. IP68 + IP68 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ കരുത്തുമായി ഹോണർ GT പ്രോ എത്തി

ഡ്യുവൽ സിം, X അൾട്രാ സൗണ്ട് ഇഫക്‌റ്റുകളുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz) 2×2 MIMO, ബ്ലൂടൂത്ത് 5.4, GPS / AGPS / GLONASS / BeiDou / ഗലീലിയോ, USB ടൈപ്പ്-C, NFC, 90W വയർഡ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഹോണർ ജിടി പ്രോയുടെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 3699 യുവാൻ (ഏകദേശം 43,250 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 46,755 രൂപ), 16GB+512GB വേരിയന്റിന് 4299 യുവാനും (ഏകദേശം 50,265 രൂപ), 16GB+1TB വേരിയന്റിന് 4799 യുവാനും (ഏകദേശം 56,110 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഐസ് ക്രിസ്റ്റൽ വൈറ്റ്, ഫാന്റം ബ്ലാക്ക്, ബേണിംഗ് സ്പീഡ് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Honor GT Pro launched with Snapdragon 8 Elite Leading Edition chipset. Its 12GB+256GB base variant is priced at 3699 yuan (approximately Rs. 43,250). The 12GB+512GB variant is priced at 3999 yuan (approximately Rs. 46,755), the 16GB+512GB variant is priced at 4299 yuan (approximately Rs. 50,265), and the 16GB+1TB variant is priced at 4799 yuan (approximately Rs. 56,110).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X