Home
Mobile

ഹോണർ ഹണ്ടർ ഗെയിമിങ് ലാപ്‌ടോപ്പ് സെപ്റ്റംബർ 16 ന് അവതരിപ്പിക്കും; വില, സവിശേഷതകൾ

ഹുവാവേ സബ് ബ്രാൻഡിന്റെ ആദ്യ ഗെയിമിംഗ് ലാപ്‌ടോപ്പായ ഹോണർ ഹണ്ടർ സെപ്റ്റംബർ 16 ന് അവതരിപ്പിക്കും. വെയ്‌ബോയിലെ ഈ വാർത്ത കമ്പനി ഔദ്യോഗികമായി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേ തീയതിയിൽ നടക്കുന്ന ഒരു ഇവന്റിൽ രണ്ട് പുതിയ സ്മാർട്ട് വാച്ചുകൾ കൂടി പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. സാമൂഹ്യമാധ്യമത്തിൽ പങ്കിട്ട പ്രമോഷണൽ ഫോട്ടോ പരിശോധിച്ചാൽ സെപ്റ്റംബർ 4ന് വെള്ളിയാഴ്ച ഐ‌എഫ്‌എ 2020 ൽ അവതരിപ്പിച്ചത് ഹോണർ വാച്ച് ജി‌എസ് പ്രോ, ഹോണർ വാച്ച് ഇ‌എസ് എന്നിവയാണെന്ന് മനസിലാക്കാം.

 ഹോണർ ഹണ്ടർ ലാപ്‌ടോപ്പ്

സെപ്റ്റംബർ 16 ന് ഒരു ലോഞ്ച് ഇവന്റ് പ്രഖ്യാപിക്കാൻ ഹോണർ വെയ്‌ബോയിൽ ഒരു പുതിയ ഹോണർ ഹണ്ടർ ലാപ്‌ടോപ്പ്, ഹോണർ വാച്ച് ജിഎസ് പ്രോ, ഹോണർ വാച്ച് ഇ.എസ് എന്നിവ കാണിക്കുന്ന ഒരു പ്രമോഷണൽ ചിത്രം പങ്കിട്ടു. ഈ മൂന്ന് പുതിയ ഡിവൈസ് നടക്കുവാൻ പോകുന്ന ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി. വരാനിരിക്കുന്ന ഹണ്ടർ ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ എല്ലാ പ്രധാന വിശദാംശങ്ങളും ഹോണർ ഇതുവരെ പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.

ഹണ്ടർ സീരീസ് ഗെയിമിംഗ് ലാപ്ടോപ്പുകളുടെ ഒരു പോസ്റ്റർ ഓഗസ്റ്റിൽ കമ്പനി പങ്കിട്ടു. പുതിയ പ്രമോഷണൽ ചിത്രം ലാപ്‌ടോപ്പിന്റെ സ്‌ക്രീനിന്റെ പിന്നിൽ തിളങ്ങുന്ന ലോഗോയും ഒരു ബാക്ക്‌ലിറ്റ് കീബോർഡും ഫോട്ടോയിൽ കാണാം. ഈ ലാപ്ടോപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഈ ലാപ്ടോപ്പിന്റെ വില, സവിശേഷതകൾ, ലഭ്യത മറ്റ് വിശദാംശങ്ങൾ എന്നിവ സെപ്റ്റംബർ 16 ന് നടക്കുന്ന പരിപാടിയിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണർ വാച്ച് ജി എസ് പ്രോ, ഹോണർ വാച്ച് ഇ എസ്: വില, ലഭ്യത

ഹോണർ വാച്ച് ജി എസ് പ്രോ, ഹോണർ വാച്ച് ഇ എസ്: വില, ലഭ്യത

കഴിഞ്ഞയാഴ്ച നടന്ന ഐ‌എഫ്‌എ 2020 ഇവന്റിൽ രണ്ട് സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ചു. ഹോണർ വാച്ച് ജിഎസ് പ്രോ, ഹോണർ വാച്ച് ഇഎസ് എന്നിവയുടെ വില യഥാക്രമം യൂറോ 249.99 (ഏകദേശം 21,600 രൂപ), യൂറോ 99.99 (ഏകദേശം 8,700 രൂപ) എന്നിങ്ങനെയാണ്. രണ്ട് സ്മാർട്ട് വാച്ചുകളും ഇപ്പോൾ യൂറോപ്യൻ വിപണികളിൽ ലഭ്യമായി തുടങ്ങി. ഹോണർ വാച്ച് ജിഎസ് പ്രോ ഒക്ടോബറിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

ഹോണർ വാച്ച് ജിഎസ് പ്രോയ്ക്ക് 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 454x454 പിക്‌സൽ റെസലൂഷൻ വരുന്നു. ജിബിഎസ്, ഡ്യുവൽ സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റങ്ങൾ, 100 വർക്ക്ഔട്ട് മോഡുകൾ, 24/7 ഹാർട്ട്റേറ്റ് മോണിറ്ററിങ്, ഓൾ-നൈറ്റ് സ്ലീപ്പ് ട്രാക്കിംഗ്, ഒരു എസ്‌പി‌ഒ 2 സെൻസർ എന്നിവയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്. ഇതിന്റെ വില ഏകദേശം, 6 21,600 രൂപയാണ് വരുന്നത്.

ഹോണർ വാച്ച് ഇ എസ്

അതേസമയം, ഹോണർ വാച്ച് ഇ.എസിൽ 1.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 2.5 ഡി ഗ്ലാസ് കവറിനൊപ്പം വരുന്നു. 95 വർക്ക്ഔട്ട് മോഡുകളും 44 ആനിമേറ്റഡ് വ്യായാമ രീതികളുമാണ് ഇതിൽ വരുന്നത്. 24/7 ഹാർട്ട്റേറ്റ് മോണിറ്ററിങ് ആൻഡ് സ്ലീപ് മോണിറ്ററിങ് സാങ്കേതികവിദ്യയും ഉണ്ട്. ഏകദേശം, 7 8,700 രൂപ നിങ്ങൾ ഇത് സ്വന്തമാക്കുവാൻ ചിലവാക്കേണ്ടതായി വരുന്നു. രണ്ട് വാച്ചുകളും സെപ്റ്റംബർ 21 നകം വിപണിയിലെത്തും.

Best Mobiles in India

English summary
Honor Hunter, the first gaming laptop in the Huawei sub-brand, is scheduled to launch on September 16. The business has reported the news officially on Weibo. The company has also announced it will reveal two new smartwatches on the date at an exhibition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X