ഡിസംബര്‍ 13ന് ഹോണറിന്റെ വ്യത്യസ്ഥമായ ഫോണ്‍ അവതരിപ്പിക്കും!

Written By:

കഴിഞ്ഞ ആഴ്ച ലെണ്ടനില്‍ നടന്ന ഇവന്റിലാണ് ഹോണര്‍ രണ്ട് ഫോണുകള്‍ അവതരിപ്പിച്ചത്, അതായത് ഹോണര്‍ വി10, ഹോണര്‍ 7X എന്നിങ്ങനെ. ഈ 2017ല്‍ തന്നെ ഹോണര്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വിപണിയില്‍ വീണ്ടും പുതിയത് എന്തെങ്കിലും എത്തിക്കാന്‍ ഒരുങ്ങുകയാണ് ഹോണര്‍.

ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കു മാറുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍!!

ഡിസംബര്‍ 13ന് ഹോണറിന്റെ വ്യത്യസ്ഥമായ ഫോണ്‍ അവതരിപ്പിക്കും!

ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിങ്ങിനായി മീഡിയ ക്ഷണങ്ങള്‍ അയച്ചു തുടങ്ങി. ഈ ക്ഷണം പ്രകാരം ഡിസംബര്‍ 13-നാണ് പരിപാടി നടക്കുന്നത്. എന്നാല്‍ ഈ ക്ഷണത്തില്‍ ഏതു ഫോണാണ് അവതരിപ്പിക്കും എന്ന് വ്യക്തമല്ല. എന്നിരുന്നാലു വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ചില സൂചനകള്‍ ഉണ്ട്.

ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പേര് 'ഹോണര്‍ മാജിക് 2' എന്നാണ്. ടീസര്‍ വിശകലനം ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വലിയ '4' എന്നു കാണാം. എന്നാല്‍ ഇത് നാലു ക്യാമറകളാണോ എന്ന് സംശയമുണ്ട്.

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഓണ്‍ലൈനില്‍ എങ്ങനെ സ്ഥിരീകരിക്കാം?

ഡിസംബര്‍ 13ന് ഹോണറിന്റെ വ്യത്യസ്ഥമായ ഫോണ്‍ അവതരിപ്പിക്കും!

ഇതു കൂടാതെ ഹോണര്‍ മാജിക്കിനെ കുറിച്ച് പറയുകയാണെങ്കില്‍ ചൈനയ്ക്കു പുറത്തു നിര്‍മ്മിച്ച ഈ ഫോണിന് കര്‍വ്വ്ഡ് എഡ്ജുകളാണ്. അതിനാല്‍ ടീസര്‍ നമ്പറില്‍ '4' എന്ന നമ്പര്‍ ചിലപ്പോള്‍ ഈ സൂചനയായിരിക്കാം.

കൂടാതെ ഹോണര്‍ മാജിക്കിന് ഒരാഴ്ച മുന്‍പ് 1000 Yuan ഡിസ്‌ക്കൗണ്ട് ഉണ്ടായിരുന്നു. ഹോണര്‍ മാജിക്കിന്റെ പിന്തുടര്‍ച്ചയായിരിക്കും ഹോണര്‍ മാജിക് 2. ഡിസംബര്‍ 12നാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്യാന്‍ പദ്ധതിയിടുന്നത്. ഹോണര്‍ മാജിക് 2 എന്ന ഈ ഫോണ്‍ ചൈന എക്‌സ്‌ക്ലൂസീവ് ആയിരിക്കില്ല എന്നു പ്രതീക്ഷിക്കാം.

English summary
Honor has now started sending media invites for a new smartphone launch event. As per the invite, the event is scheduled for December 13.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot