Home
Mobile

ഹാൻഡ് ബാഗ് ആക്കി തോളിൽ ഇടാം, വി പേഴ്സ് ഫോൾഡബിൾ ഫോൺ പുറത്തിറക്കി ഹോണർ; പ്രത്യേകതകൾ ഏറെ

ഹോണറിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ വി പേഴ്സ് എന്ന ഫോൺ കമ്പനി അവതരിപ്പിച്ചു. ചൊവ്വാഴ്ച ചൈനീസ് മാർക്കറ്റിലാണ് ഹോണർ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കന്നത്. ഫോണിന്റെ പ്രീ ബുക്കിങ്ങും ചൈനയിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഹോണർ വി പേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.

ലേഡീസ് പേഴ്സ് പോലെ മടക്കി വെയ്ക്കാവുന്ന രൂപം തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതലും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് കമ്പനി വി പേഴ്സ് രൂപം ചെയ്തിരിക്കുന്നത്. Qualcomm Snapdragon 778G SoC, 35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവയാണ് എടുത്ത് പറയേണ്ട ചില പ്രത്യേകതകൾ. നേരത്തെ ബെർലിനിൽ നടന്ന ഐഎഫ്എ 2023 ട്രേഡ് ഷോയി ഫോണിന്റെ മാതൃക ഹോണർ പ്രദർശിപ്പിച്ചിരുന്നു.

ഹാൻഡ് ബാഗ് ആക്കി തോളിൽ ഇടാം, വി പേഴ്സ് ഫോൾഡബിൾ ഫോൺ പുറത്തിറക്കി ഹോണർ

പുതിയ ഫോൺ ഹോണർ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഹോണർ തങ്ങളുടെ ഹോണർ 90 എന്ന സ്മാർട്ട് ഫോൺ ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചിരുന്നു. കമ്പനിയുടെ തിരിച്ചു വരവ് ആയിട്ടാണ് പല മാധ്യമങ്ങളും ഈ സംഭവത്തെ റിപ്പോർട്ട് ചെയ്തത്. ആയതിനാൽ തന്നെ വി പേഴ്സ് എന്ന ഫോണും ഇന്ത്യൻ മാർക്കറ്റിൽ എത്താൻ സാധ്യത ഉണ്ട്.

കറുപ്പ്, നീല, ഗോൾഡൻ എന്നീ കളറുകളിലാണ് കമ്പനി വി പേഴ്സ് എന്ന ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫോണുമായി ബന്ധിപ്പിച്ച് ഒരു ചെയിൻ നൽകിയിരിക്കുന്നതിനാൽ ലേഡീസ് പേഴ്സ് തോളിൽ ഇടുന്നതുപോലെ ഉപഭോക്താക്കൾക്ക് ഇത് ധരിക്കാവുന്നതാണ്. 16 GB റാം+ 256 GB സ്റ്റോറേജ്, 16 GB റാം + 512 GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഹാൻഡ് ബാഗ് ആക്കി തോളിൽ ഇടാം, വി പേഴ്സ് ഫോൾഡബിൾ ഫോൺ പുറത്തിറക്കി ഹോണർ

ഇതിൽ 16GB + 256GB പതിപ്പിന് 5999 ചൈനീസ് യുവാൻ ആണ് വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 68,400 രൂപയായിരിക്കും ഇതിന്റെ വില. 16GB + 512GB വേരിയന്റിന് ആകട്ടെ 6,599 യുവാൻ ആണ് വില ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 75,300 രൂപ. 2,348 x 2,016 പിക്സൽ റെസല്യൂഷനോട് കൂടിയ 7.71 ഇഞ്ച് ഔട്ടർ OLED ഡിസ്പ്ലേയാണ് ഫോണിന് ഹോണർ നൽകിയിരിക്കുന്നത്.

ഇത് മടക്കുമ്പോൾ 2,348 x 1,088 പിക്സൽ റെസല്യൂഷനുള്ള 6.45 ഇഞ്ച് പാനലായി മാറുന്നതായിരിക്കും. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 90Hz പുതുക്കൽ നിരക്ക് ഉണ്ടായിരിക്കുന്നതാണ്. 2,160Hz, പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ 1,600 nits എന്നീ കാര്യങ്ങളും ഡിസ്പ്ലേ അവകാശപ്പെടുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 778 ജി SoC ആണ് ഫോണിന്റെ കരുത്ത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2ൽ ആണ് ഫോൺ പ്രവർത്തിക്കുക.

ഫോണിന്റെ ക്യാമറ കാര്യങ്ങൾ പരിശോധിച്ചാൽ ഹോണർ വി പേഴ്‌സിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറും ആണ് കമ്പനി നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഹോണർ ഫോണിനായി നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി വഴി 35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ നിറത്തിൽ ഫോണിന്റെ ഡിസ്പ്ലേ സെറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക ആകർഷണം തോന്നുന്നതായിരിക്കും. ഹോണർ ഇതിനെ "ഫൈ-ഡിജിറ്റൽ ഫാഷൻ സ്റ്റേറ്റ്‌മെന്റ്" എന്നാണ് വിളിക്കുന്നത്. ഹോണർ വി പേഴ്സിന്റെ ഡിസ്‌പ്ലേയിൽ തനതായ ഡിസൈനുകളും ഇന്ററാക്ടീവ് ഘടകങ്ങളും കൊണ്ടുവരാൻ ആഗോളതലത്തിൽ പ്രശസ്തരായ നിരവധി കലാകാരന്മാരുമായി ഹോണർ സഹകരിച്ചിട്ടുണ്ട്. അതേ സമയം നിലവിലെ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഫോൾഡബിൾ ഫോണുകളുടെ യുദ്ധം ശക്തിയാർജ്ജിച്ചിരിക്കുകയാണ്.

More from GizBot

Best Mobiles in India

English summary
The biggest feature of the phone is that it can be folded like a ladies purse. Company V Purse has been created mainly targeting female customers. Some of the highlights are the Qualcomm Snapdragon 778G SoC and a 4,500mAh battery with 35W wired fast charging support. Earlier, Honor showcased a prototype of the phone at the IFA 2023 trade show in Berlin.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X