Home
Mobile

HONOR 90 GT- യിൽ ഫീച്ചറുകളുടെ കൂട്ടയിടി! എത്തിയിരിക്കുന്നത് കിടിലൻ 5ജി ഗെയിമിങ് ​സ്മാർട്ട്ഫോൺ

ഒരു ഇടവേളയ്ക്ക് ശേഷം ഹോണർ 90 5ജി എന്ന കരുത്തൻ സ്മാർട്ട്ഫോണുമായി ഇന്ത്യൻ വിപണിയിലേക്ക് ഹോണർ (HONOR) എന്ന ​ചൈനീസ് ബ്രാൻഡ് തിരിച്ചുവന്ന വർഷമാണ് ഈ കടന്നുപോകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കി, ഹോണർ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.

തുടർന്നിങ്ങോ​ട്ട് ഹോണറിനെ ഇന്ത്യൻ മൊ​ബൈൽ വിപണിയും സസൂക്ഷ്മം പിന്തുടരുകയാണ്. ഇപ്പോൾ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഹോണർ ​​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. 5ജി കണക്ടിവിറ്റി സഹിതം ഹോണർ 90 ജിടി (HONOR 90 GT ) എന്ന ഗെയിമിങ് സ്മാർട്ട്ഫോൺ ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

5ജി ഗെയിമിങ് ​സ്മാർട്ട്ഫോൺ HONOR 90 GT- യിൽ ഫീച്ചറുകളുടെ കൂട്ടയിടി!

ഗെയിമിങ് ആരാധകരെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നതിനാൽ തന്നെ, മൾട്ടി-ഫിംഗർ ടച്ച് എൻഹാൻസ്‌മെന്റ് അൽഗോരിതം ഉള്ള 120Hz റിഫ്രഷ് റേറ്റ് അ‌ടക്കം മികച്ച ഒരുപാട് ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ ഹോണർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അ‌ടക്കം എത്തിയ ഹോണർ 90 സീരീസിൽ തന്നെയാണ് ഈ ​ഗെയിമിങ് ഫോണിന്റെയും പിറവി.

ഹോണർ 90 ജിടി ഗെയിമിങ് സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് ( 2664 x 1200 പിക്സലുകൾ ) FHD+ അ‌മോലെഡ് സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇതിന് മൾട്ടി-ഫിംഗർ ടച്ച് എൻഹാൻസ്‌മെന്റ് അൽഗോരിതം ഉള്ള 120Hz റിഫ്രഷ് റേറ്റും 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും ഉണ്ട്.

5ജി ഗെയിമിങ് ​സ്മാർട്ട്ഫോൺ HONOR 90 GT- യിൽ ഫീച്ചറുകളുടെ കൂട്ടയിടി!

സ്നാപ്ഡ്രാഗൺ ​8 ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഹാർഡ്‌വെയർ ലെവൽ MEMC പ്രവർത്തനക്ഷമമാക്കുന്ന ഒരു സ്വതന്ത്ര ഡിസ്‌പ്ലേ ചിപ്പും ഇതിൽ ഉണ്ട്. ഇതിന് പുറമേ, സെല്ലുലാർ ആശയവിനിമയം 35% വരെ വർദ്ധിപ്പിക്കുന്ന RF എൻഹാൻസ്‌മെന്റ് ചിപ്പും ഹോണർ 90 ജിടി വാഗ്ദാനം ചെയ്യുന്നു.

3D ഘടനാ രൂപകല്പനയും 2164mm³ ഹ്യൂജ് കാവിറ്റി വോളിയവും അൾട്രാ-ഹൈ താപ ചാലകതയ്ക്കായി 5268mm² വലിയ സോക്കിംഗ് ഏരിയയും ഉൾക്കൊള്ളുന്ന ഒരു 3D ഡ്യുവൽ-പവർ ഐസ്ഡ് VC ഇതിൽ ഉണ്ട്. ഫോണിന്റെ എയറോഡൈനാമിക് ബയോണിക് എയർവേ ഡിസൈൻ ഇന്റേണൽ സ്റ്റീം ഫ്ലോ റേറ്റ് 85% വർദ്ധിപ്പിച്ചതായി പറയപ്പെടുന്നു.

അ‌ഡ്രിനോ 740 GPU ഉള്ള 3.19GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോമിന് പിന്തുണ നൽകാൻ 24GB/ 12GB/ 16GB റാം ഓപ്ഷനുകളും 256GB/ 512GB/ 1TB സ്റ്റോറേജ് ഓപ്ഷനുകളും ഹോണർ നൽകുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 7.2ൽ ആണ് ഹോണർ 90 ജിടിയുടെ പ്രവർത്തനം.

5ജി ഗെയിമിങ് ​സ്മാർട്ട്ഫോൺ HONOR 90 GT- യിൽ ഫീച്ചറുകളുടെ കൂട്ടയിടി!

ഗെയിമിങ് സ്മാർട്ട്ഫോൺ ആണെന്നുകരുതി ക്യാമറയിൽ ഹോണർ കുറവൊന്നും വരുത്തിയിട്ടില്ല. IMX800 സെൻസറുള്ള 50MP ക്യാമറ, f/1.95 അപ്പേർച്ചർ, 12MP അൾട്രാ വൈഡ് ക്യാമറ f/2.2 അപ്പേർച്ചർ, മാക്രോ ഷൂട്ടിംഗ് സപ്പോർട്ട്, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, ജിപിഎസ്, USB ടൈപ്പ്-C കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവയും 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയും ഹോണർ 90 ജിടി വാഗ്ദാനം ചെയ്യുന്നു.

ഹോണർ 90 GTയുടെ 12GB+ 256GB മോഡലിന് 2599 യുവാൻ (ഏകദേശം 30,300 രൂപ) ആണ് വില. അ‌തേപോലെ 12GB+256GB മോഡലിന് 2899 യുവാനും (ഏകദേശം 33,800 രൂപ), 16GB+256GB മോഡലിന് 3199 യുവാനും (ഏകദേശം 38,235 രൂപ), 12GB+512GB മോഡലിന് 3699 യുവാനും (ഏകദേശം 44,210 രൂപ) ആണ് വില.

Best Mobiles in India

English summary
Honor 90 GT gaming smartphone has been launched by Honor in China. Honor offers a lot of great features in this smartphone. It has a 120Hz refresh rate with multi-finger touch enhancement algorithm and 3840Hz high-frequency PWM dimming. The Snapdragon 8 Gen 2 chipset is the strength of this phone. It also has an independent display chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X