ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കി ഹോണർ; ഭാരം വെറും 231 ഗ്രാം
ലോകത്തിലെ ഏറ്റവും സ്ലിം ആയ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കി ഹോണർ. ഹോണർ മാജിക് V2 എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും ഹോണർ മാജിക് V2 ഇനി മുതൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രണ്ട് ഡിസ്പ്ലേകൾ ഉള്ള ഫോണിന് 231 ഗ്രാം ഭാരം മാത്രമാണ് ഉള്ളത്.
Snapdragon 8 Gen 2 SoC, 5000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യൻ വിപണിയിലേക്ക് ഹോണർ ഫോണുകൾ മടങ്ങിയെത്തുമെന്ന തലത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ആയതിനാൽ തന്നെ ഈ ഫോണും അധികം വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണർ മാജിക് V2ന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും എല്ലാം വിശദമായി പരിജയപ്പെടാം.

ജർമ്മിനി, ഇറ്റലി, സ്പെയിൻ, എയർലന്റ്, യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അടുത്ത വർഷം ആദ്യം തന്നെ ഫോൺ എത്തുമെന്നാണ് ഹോണർ അറിയിച്ചിരിക്കുന്നത്. ഈ സമയം തന്നെ ഇത് ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഹോണർ മാജിക് V2 എത്തിയേക്കാം. തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ഫോൺ വിൽപനയ്ക്ക് എത്തിക്കു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് കമ്പനി തങ്ങളുടെ പുതിയ ഫോണിനെ രംഗത്ത് ഇറക്കിയിരിക്കുന്നത്.
അതേസമയം ചൈനീസ് വിപണിയിലേക്കാൾ കൂടുതൽ വില ഇന്ത്യൻ വിപണിയിൽ ഫോൺ സ്വന്തമാക്കാനായി ചിലവഴിക്കേണ്ടി വന്നേക്കാം എന്നും സൂചനയുണ്ട്. ഫോണിന്റെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേർഷന് 8,999 ചൈനീസ് യുവാൻ ആണ് വില. ആതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 1,03,000 രൂപ. 16 ജിബി റാം + 512 ജിബി സ്റ്റോറേജിന് ആകട്ടെ 9,999 യുവാൻ ആണ് വില ഏകദേശം 1,14,500 ഇന്ത്യൻ രുപ.

ഫോണിന്റെ ടോപ് എൻഡ് വേരിയന്റായ 16GB റാം + 1TB സ്റ്റോറേജ് ഉള്ള ഹോണർ മാജിക് V2ന് ആകട്ടെ 11,999 യുവാൻ ആണ് വില വരുന്നത്. ഏകദേശം 1,37,400. ഇന്ത്യയിലെ നികുതി കൂടിയാകുമ്പോൾ വില ഇനിയും വർദ്ധിക്കാനാണ് സാധ്യത. ഫോണിന്റെ ഫീച്ചറുകൾ പരിശോധിച്ചാൽ 2376 x 1060 പിക്സൽ റെസല്യൂഷനുള്ള 6.43 ഇഞ്ച് ഒഎൽഇഡി ആയിരിക്കും ബാഹ്യ സ്ക്രീൻ.
ഇന്നർ ഡിസ്പ്ലേ ആകട്ടെ 2344 × 2156 പിക്സൽ റെസല്യൂഷനോടുകൂടിയ 7.92 ഇഞ്ച് ഒഎൽഇഡി ആയിരിക്കും. രണ്ട് ഡിസ്പ്ലേകളും 120Hz പുതുക്കൽ നിരക്ക് പിന്തുണയ്ക്കും എന്ന് ഹോണർ അവകാശപ്പെടുന്നുണ്ട്. Qualcomm Snapdragon 8 Gen2 SoC ആണ് ഫോണിന്റെ പ്രോസസർ. ചിപ്സെറ്റ് ആകട്ടെ 16 ജിബി റാമുമായി ജോടിയാക്കിയിട്ടുണ്ട്. ഫോണിന്റെ ക്യാമറ വിശേഷങ്ങളിലേക്ക് കടന്നാൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
പ്രൈമറി ക്യാമറ 50 എംപിയായിരിക്കും ഇതിന് പുറമെ 50എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 20എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയിട്ട് 16എംപി മുൻ ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 66W ഹോണർ സൂപ്പർ ചാർജ് വയർഡ് ചാർജിങ് ആയിരിക്കും ഫോണിൽ ഉണ്ടാകുക. 5000mAh ബാറ്ററിയാണ് കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭേദപ്പെട്ട ബാറ്ററിലൈഫ് ഫോൺ തരുമെന്നും ഇവർ അവകാശപ്പെടുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ആണ് ഹോണർ മാജിക് V2നെ ബൂട്ട് ചെയ്യുന്നത്. അതേ സമയം ഇനി സ്മാർട്ട്ഫോൺ വിപണി കാണാനിരിക്കുന്നത് ഫോൾഡബിൾ ഫോണുകളുടെ മത്സരമായിരിക്കും. കഴിഞ്ഞ മാസം ആദ്യം സാംസങ് തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിന് നേരത്തെ മോട്ടറോളയും ഇത്തരത്തിൽ തങ്ങളുടെ ഫോണിനെ വിപണിയിലേക്ക് എത്തിച്ചു. വൺ പ്ലസ് ഇതിനോടകം തന്നെ ഫോൾഡബിൾ ഫോൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








