ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ കാലഘട്ടത്തിൻറെ ആരംഭം

|

ഉടൻ ഇറങ്ങാൻ പോകുന്ന സ്മാർട്ഫോണിൻറെ തുടക്കത്തോടുകൂടി ഇന്ത്യൻ സ്മാർട്ട്ഫോൺ വ്യവസായം ഉടൻ ഒരു മാതൃകാ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. മൾട്ടിമീഡിയ ഉള്ളടക്കം എങ്ങനെ പ്രയോജനപ്പെടുത്തുന്നു, ചിത്രങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നു, ഉപകരണങ്ങളുമായി ഇടപഴകുന്നത് എങ്ങനെയെന്നൊക്കെ ഹോണർ മാജിക് 2 വിൻറെ തുടക്കത്തോടുകൂടി വിശദികരിക്കും. ബെയ്‌ജിങ്ങിൽ ഹോണർ മാജിക്ക് 2 അനാച്ഛാദനം നടത്തി.

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

 

ഹോണർ മാജിക്ക് 2 കാഴ്ച്ച വയ്യിക്കുന്നത് സ്മാര്ട്ഫോണിന്റെ ഉദാത്തമായ മറ്റൊരു മികച്ച സ്മാർട്ഫോണാണ്, എന്തുകൊണ്ടെന്നാൽ, ഹോണറിൻറെ എല്ലാ സാങ്കേതിക മികവും ഇതിൽ കൊണ്ടുവന്നിരിക്കുന്നു എന്നുള്ളതാണ്. കുറച്ച് വർഷങ്ങളിലായി ഇതിൻറെ സാങ്കേതിക മികവുകളിൽ ഗവേഷണം നടത്തിവരികയായിരുന്നു. അതിനാൽ, ഹോണർ മാജിക്ക് 2 പുതിയ സാങ്കേതിക മികവിൽ പുറത്തിറക്കുന്ന ഒരു അത്യുഗ്രൻ സ്മാർട്ഫോണായിരിക്കും എന്നതിൽ വാക്കുതർക്കമില്ല.

ഇന്നത്തെ സമയത്ത് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സ്മാർട്ട്ഫോൺ 'ഓണർ മാജിക് 2' വിൻറെ വിശേഷങ്ങൾ നോക്കാം.

1) പുതിയ ആൻഡ്രോയ്ഡ് പൈയോടുകൂടിയ, എ.ഐയിൽ അധിഷ്‌ഠിതമായ കിരിൻ 980

ഹോണർ മാജിക്ക് 2വിൻറെ ചിപ്സെറ്റ് എന്നത് ഹിസിലികോൺ കിരിൻ 980 സി.പി.യൂ ആണ്. ഈ ചിപ്സെറ്റ് പുതിയ സാങ്കേതിക മികവിന്റെ ഒരു ഉദാഹരണമാണ്. ലോകത്തിൽ വച്ചുതന്നെ ആദ്യത്തെ 7 എൻ.എം ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ ഈ ടെക്നോളജിയിൽ നിന്നുമുള്ള ആദ്യത്തെ ഡ്യൂവൽ കോർ പ്രോസസ്സർ ആണ് ഇതിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്നത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസോടുകൂടിയതാണ് ഈ പ്രോസസ്സർ, കൂടുതൽ കാര്യക്ഷമത, പ്രവർത്തനമികവ് തുടങ്ങിയവ ഇത് വഴി വളരെ സുഗമമായി തന്നെ നടക്കും. ഈ സ്മാർട്ഫോണിന് ഒരേസമയത്ത് തന്നെ 4,500-ൽ പരം ചിത്രങ്ങൾ തിരിച്ചറിയാൻ കഴിയും.

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളതുകൊണ്ടുതന്നെ എല്ലാ പ്രവർത്തനങ്ങളും; ഗെയിമിംഗ്, മൾട്ടിടാസ്കിങ് തുടങ്ങിയവ വളരെ വേഗത്തിൽ പ്രവർത്തിക്കും. 6.5 ബില്യൺ ട്രാൻസിറ്ററുകളാണ് സി.പി.യൂവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇത് ഫോണിന്റെ പ്രവർത്തനനില 20% വരെ ഉയർത്തും എന്നത് വളരെ ആശ്ചര്യമാണ്. കൂടാതെ ഫോണിന്റെ ചാർജ് 40% വരെ ഉപയോഗിക്കുന്നുള്ളൂ. റാം കപ്പാസിറ്റി തിരഞ്ഞെടുക്കാൻ ഈ ഫോണിൽ സാധിക്കും; ഇതിൽ 6 ജിബി, 8 ജിബി എന്നിങ്ങനെ ഉൾപ്പെടുത്തിയിട്ടുണ്ട്, ആവശ്യപ്രകാരം റാമിന്റെ മെമ്മറി കപ്പാസിറ്റി മാറ്റാൻ സാധിക്കും. ആൻഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഹോണർ മാജിക്ക് 2 ഭാവിയിൽ വരാനിരിക്കുന്ന സ്മാർട്ഫോണിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതിനുള്ള പ്രധാന കാരണം ഇതിൽ ഉപയോഗിച്ചിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ തന്നെയാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ഡ്യൂവൽ-ഫ്രിക്യുൻസി ജി.പി.എസ്, നെറ്റ്‌വർക്കുകൾ, വൈ-ഫൈ നെറ്റ്‌വർക്ക് തിരക്കയാൽ പോലും ഡൗൺലോഡിങ്ങ് സ്പീഡ് 1.7 ജി.ബി.പി.എസ് ലഭിക്കും.

 

2) സ്ക്രീൻ - ബോഡി അനുപാതം100%

നമ്മൾ പലപ്പോഴും കേൾക്കുന്ന ഒന്നാണ് സ്ക്രീൻ - ബോഡി തുല്യത, ഫോണിന്റെ സ്ക്രീനും ബോഡിയും തമ്മിലുള്ള അനുപാതമാണ് ഇവിടെ വിശദികരിക്കുന്നത്. ഹോണർ മാജിക്ക് 2 വിൻറെ കാര്യത്തിൽ ഇത് ശരിക്കും അനുപാതികമാണ്. അത് കൊണ്ടുതന്നെ മൾട്ടീമീഡിയ എക്സ്പീരിയൻസ് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയും.

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

ഗെയിമിംഗിന്റെ ശരിക്കുമുള്ള അനുഭൂതി ഹോണർ മാജിക്ക് 2-വിൽ നിന്നും ലഭ്യമാകും. ഹോണർ മാജിക്ക് 2 സ്ക്രീൻ - ബോഡി അനുപാതത്തിൽ 100% ആണ്, കൂടാതെ അനുപാതത്തിൽ 100 ശതമാനം വരുന്ന ആദ്യത്തെ സ്മാർട്ഫോൺ കൂടിയാണ് ഹോണർ മാജിക്ക് 2. ഹോണർ മാജിക്ക് 2-വിൻടേത് "മാജിക് സ്ലൈഡ് ഫുൾ വ്യൂ ഡിസ്പ്ലേ" യാണ്; 6.39 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്.

3) ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ 6 ലെൻസ് ക്യാമറ

സ്മാർട്ഫോണിലെ ക്യാമറ എപ്പോഴും ഉപഭോക്തക്കൾ നോക്കുന്ന ഒന്നാണ്. പലപ്പോഴായി ഉപഭോക്താക്കൾ ഫോൺ വാങ്ങുന്നതുതന്നെ ക്യാമറയുടെ സെറ്റിംഗ്സ് നോക്കിയാണ്. ഹോണർ മാജിക്ക് 2 അത്തരത്തിൽ മികവ് പുലർത്തുന്ന ഒരു സ്മാർട്ഫോണാണ്. ശരിക്കും നൂനതന സാങ്കേതിക വിദ്യകളാൽ നിർമ്മിതമാണ് ഹോണർ മാജിക്ക് 2. ഫോട്ടോപ്രേമികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കും ഹോണർ മാജിക്ക് 2. ആറ് ക്യാമറ ലെൻസുകളാണ് ഇതിൻറെ ക്യാമറയിൽ പിടിപ്പിച്ചിരിക്കുന്നത്. F / 1.8 അപ്പാർച്ചറിൽ പ്രവർത്തിക്കുന്ന 24 ഇഞ്ച് B / W സെൻസർ, f / 1.8, f / 2.2 എന്നിവയിൽ പ്രവർത്തിക്കുന്ന രണ്ട് 16 MP സെൻസറുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ക്യാമറ ഒരു പ്രൊഫഷണൽ കാമറ എക്സ്പീരിയൻസാണ് നൽകുന്നത്. അവശേഷിക്കുന്ന മൂന്ന് ക്യാമറകൾ മുൻവശത്ത് പിടിപ്പിച്ചിരിക്കുന്നു; 16 MP ട്രിപ്പിൾ ലെൻസ് ക്യാമറയാണ്. ആഴത്തിലുള്ള സെൻസിങ്, 3D മുഖം തിരിച്ചറിയൽ, പോർട്രെയ്റ്റ് ലൈറ്റിംഗ് സവിശേഷതകൾ എന്നിവ ഇതിന്റെ ചില സവിശേഷതകളിൽ ഒന്നാണ്. കലാപരമായ സെൽഫികൾ സൃഷ്ടിക്കാൻ ഹോണർ മാജിക്ക് 2 നിങ്ങളെ അനുവദിക്കുന്നു.

വീഡിയോ റെക്കോർഡ് ചെയുമ്പോൾ സാധാരണ സംഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും ഇതിൽ സംഭവിക്കാറില്ല. അതുകൊണ്ടുതന്നെ വീഡിയോ റെക്കോർഡിങ് ചെയ്യുമ്പോൾ നല്ല രീതിയിൽ വ്യക്തത ലഭിക്കുകയും ചെയ്യുന്നു.

3) യോയോ, ശക്തിയേറിയ വിർച്ച്വൽ അസിസ്റ്റൻറ്

ഹോണർ മാജിക്ക് 2 അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് യോയോ വിർച്ച്വൽ അസിസ്റ്റൻറ്. ഇത് നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലാംഗ്വേജ് ലേർണിംഗ് സംവിധാനം തുടങ്ങിയവ നല്ല രീതിയിലുള്ള സ്മാർട്ഫോൺ ഉപയോഗത്തിന് സഹായിക്കുന്നു.

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

വിർച്ച്വൽ അസിസ്റ്റൻറ് ഉപഭോക്താവിന്റെ ആവശ്യാനുസരണപ്രകാരം സെറ്റിങ്സിലും പ്രവർത്തനരീതിയിലും മാറ്റം വരുത്തുകയും ചെയ്യും. ഉപഭോക്താക്കളുടെ ഉപയോഗരീതിയിലുള്ള സ്വഭാവം തിരിച്ചറിഞ്ഞ് ആ രീതിയിൽ ഫോണിൻറെ പ്രവർത്തനം മാറ്റുന്നു എന്നത് ഇതുവരെ ഒരു സ്മാർട്ഫോണിലും ലഭിക്കാത്ത ഒരു സവിശേഷതയാണ്.

4) 40 W സൂപ്പർ ചാർജ് ടെക്നോളജി ആൻഡ് ഫ്യൂച്ചർ റെഡി ടെക്നോളജി

ഹോണർ മാജിക്ക് 2: സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പുതിയ ആരംഭം

ഹോണർ മാജിക്ക് 2 40 W സൂപ്പർ ചാർജ് ടെക്നോളജിയാൽ നിർമ്മിതമായ ഒന്നാണ്. 30 മിനിറ്റ് സമയം കൊണ്ട് തന്നെ മുഴുവൻ ചാർജ് ചെയ്യപ്പെടും. 3,500 mAH കപ്പാസിറ്റിയാണ് ബാറ്ററി. EMUI 9.0 ആയതുകൊണ്ടുതന്നെ ബാറ്ററി കൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
The dual-NPU system enables 60+ scene recognition in camera and also adds AI in video mode. Moreover, the smartphone is able to recognize 4,500 images per minute for better real-time image and object recognition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more