ഹോണർ മാജിക് 8 സീരീസ് ലോഞ്ച് ചെയ്തു; 200MP ടെലിഫോട്ടോ ക്യാമറ മികവുമായി മാജിക് 8 പ്രോ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ ഒരുപിടി പുതിയ ഡിവൈസുകൾ ലോഞ്ച് ചെയ്തിരിക്കുന്നു. ഹോണർ മാജിക് 8 സീരീസ് സ്മാർട്ട്ഫോണുകൾ, ഹോണർ വാച്ച് 5 പ്രോ, ഹോണർ മാജിക് പാഡ് 3 പ്രോ, ഹോണർ റോബോട്ട് ഫോൺ എഐ ഡിവൈസ്, ഹോണർ ഇയർബഡ്സ് 4, ഹോണർ മാജിക് ഒഎസ്10 ഉൾപ്പെടെയുള്ളവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഹോണർ മാജിക് 8 സീരീസിൽ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് എത്തിയിരിക്കുന്നത്, ഹോണർ മാജിക് 8 (HONOR Magic 8), ഹോണർ മാജിക് 8 പ്രോ (HONOR Magic 8 Pro) എന്നിവയാണ് അവ.
ഹോണർ മാജിക് 8 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz വരെ റിഫ്രഷ് റേറ്റുള്ള 6.58-ഇഞ്ച് (1256x2760 പിക്സലുകൾ) HDR10+ 1.5K LTPO ക്വാഡ് കർവ്ഡ് OLED സ്ക്രീൻ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, റിനോ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. 90W വയർഡ് സൂപ്പർചാർജ്, PPS, 80W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 7000mAh ബാറ്ററിയാണ് ഇതിലുള്ളത്.
ഹോണർ മാജിക് 8 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതിൽ 50MP വൈഡ് 1/56″ മെയിൻ ക്യാമറയും (f/1.9 അപ്പേർച്ചർ), 50MP 122° അൾട്രാ വൈഡ് ക്യാമറയും (2.5cm മാക്രോ, f/2.0 അപ്പേർച്ചർ), 64MP ടെലിഫോട്ടോ ക്യാമറയും (f/2.5 അപ്പേർച്ചർ,3X ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം, OIS), LED ഫ്ലാഷും അടങ്ങുന്നു. ഇത് 4K വീഡിയോ 60fps റെക്കോർഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP വൈഡ് 1/56″ മെയിൻ ക്യാമറയും (f/1.9 അപ്പേർച്ചർ), 50MP 122° അൾട്രാ വൈഡ് ക്യാമറയും (2.5cm മാക്രോ, f/2.0 അപ്പേർച്ചർ), 64MP ടെലിഫോട്ടോ ക്യാമറയും (f/2.5 അപ്പേർച്ചർ,3X ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം, OIS), LED ഫ്ലാഷും ഇതിൽ അടങ്ങുന്നു. 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇവ 4K വീഡിയോ 60fps റെക്കോർഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ഹോണർ മാജിക് 8 പ്രോ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.71-ഇഞ്ച് (1256x2808 പിക്സലുകൾ) 1.5K HDR10+, LTPO ക്വാഡ് കർവ്ഡ് OLED സ്‌ക്രീനാണ് പ്രോ മോഡലിലുള്ളത്. ഇത് 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, റിനോ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റാണ് ഈ പ്രോ മോഡലിനും കരുത്ത് പകരുന്നത്.
അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 100W വയർഡ് സൂപ്പർചാർജും 80W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 7200mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.

സ്റ്റാന്റേർഡ് മോഡലിലുള്ളതിനെക്കാൾ മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം പ്രോ മോഡലിലുണ്ട്. 50MP വൈഡ് ക്യാമറ, 50MP 122° അൾട്രാ വൈഡ് ക്യാമറ (2.5cm മാക്രോ സഹിതം), 200MP ടെലിഫോട്ടോ ക്യാമറ (1/1.49″, f/2.6, 3.7X ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം, OIS), എൽഇഡി ഫ്ലാഷ് എന്നിവയതിൽ അടങ്ങുന്നു. ഫ്രണ്ടിൽ 50MP ക്യാമറ (f/2.0), 3D ഡെപ്ത് ക്യാമറ നൽകിയിരിക്കുന്നു. 4K വീഡിയോ 60fps റെക്കോർഡിംഗ് സഹിതമാണ് ഇവ എത്തുന്നത്.
ഹോണർ മാജിക് 8, മാജിക് 8 പ്രോ മോഡലുകൾ തമ്മിൽ ഡിസ്പ്ലേ, ബാറ്ററി, ഫാസ്റ്റ് ചാർജിങ്, ക്യാമറ ഫീച്ചറുകളിലാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ സമാനമാണ്. അവ കൂടി പരിചയപ്പെടാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0ൽ ആണ് ഈ ഫോണുകളുടെ പ്രവർത്തനം. IP68 + IP69 + IP69K റേറ്റിങ് ഇരുമോഡലുകളിലുമുണ്ട്.
അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, DTS:X അൾട്രാ സൗണ്ട് ഇഫക്‌റ്റുകളുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇരുമോഡലുകളിലും ഉണ്ട്. മാജിക് 8ന് 157.12×74.03× 7.95mm വലിപ്പവും 205 ഗ്രാം ഭാരവുമാണ് ഉള്ളത്. പ്രോ മോഡൽ 161.15×75× 8.4mm വലിപ്പവും 213 ഗ്രാം ഭാരവും സഹിതം എത്തുന്നു.

വില
ഹോണർ മാജിക് 8 5ജി 12GB+256GB വേരിയന്റിന് 4499 യുവാനും (ഏകദേശം 55,440 രൂപ), 12GB+512GB വേരിയന്റിന് 4799 യുവാനും (ഏകദേശം 59,135 രൂപ), 16GB+512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 61,595 രൂപ), 16GB+1TB വേരിയന്റിന് 5499 യുവാനും (ഏകദേശം 67,755 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഹോണർ മാജിക് 8 പ്രോയുടെ 12GB+256GB വേരിയന്റിന് 5699 യുവാനും (ഏകദേശം 70,220 രൂപ), 12GB+512GB വേരിയന്റിന് 5999 യുവാനും (ഏകദേശം 73,920 രൂപ), 16GB +512GB വേരിയന്റിന് 6199 യുവാനും (ഏകദേശം 76,380 രൂപ), 16GB + 1TB- 6699 യുവാനും (ഏകദേശം 82,540 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇവയുടെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് കമ്പനി നിലവിൽ പ്രതികരിച്ചിട്ടില്ല, ഈ വർഷം അവസാനത്തോടെ ആഗോള ലോഞ്ച് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








