ഇത് ചെറിയ മാജിക്! 7500mAh ബാറ്ററി, 108MP ക്യാമറ സഹിതം ഹോണർ മാജിക് 8 ലൈറ്റ് ലോഞ്ച് ചെയ്തു
പ്രീമിയം മോഡലായ ഹോണർ മാജിക് 8ന് പുറമേ മാജിക് 8 ലൈറ്റ് 5ജി (HONOR Magic8 Lite) മോഡലും ഹോണർ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഹോണറിന്റെ മാജിക് സീരീസിന്റെ ഭാഗമായി എത്തിയിരിക്കുന്ന ഈ ലൈറ്റ് മോഡലിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റ് ആണ്. അലുമിനോസിലിക്കേറ്റ് ഗ്ലാസ്, ഡ്രോപ്പ്, വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവ ഉൾക്കൊള്ളുന്ന SGS ട്രിപ്പിൾ-റെസിസ്റ്റന്റ് പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 2.5 മീറ്റർ ഡ്രോപ്പ് റെസിസ്റ്റൻസ് ഈ ഫോണിനുണ്ട്.
IPX8, IPX9K വാട്ടർ റേറ്റിംഗുകൾ, IP6X ഡസ്റ്റ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. കൂടാതെ IEC 62262 ഇംപാക്ട് റെസിസ്റ്റൻസ് ടെസ്റ്റും മാജിക് 8 ലൈറ്റ് പാസായിട്ടുണ്ട്. IP68, IP69K-റേറ്റഡ് പ്രൊട്ടക്ഷൻ, സിക്സ്-ലെയർ കുഷ്യനിംഗ് ഗ്ലാസ് സ്ട്രക്ചർ, വൺ-ടാപ്പ് ഡസ്റ്റ് ആൻഡ് വാട്ടർ എജക്ഷൻ, റെയിൻ-റെസ്‌പോൺസീവ് ടച്ച് ഇൻപുട്ട്, ഗ്ലൗ-ഫ്രണ്ട്‌ലി ടച്ച് കൺട്രോൾ എന്നിവയും ഉള്ള ഈ ഫോൺ മികച്ച ഈട് വാഗ്ദാനം ചെയ്യുന്നു.

ഹോണർ മാജിക് 8 പ്രോയുടെ മുഖ്യ ആകർഷണം 200MP ക്യാമറയാണെങ്കിൽ ഇവിടെ ലൈറ്റ് മോഡലിൽ 108MP ക്യാമറയാണ് മെയിൻ. അണ്ടർവാട്ടർ ഫോട്ടോ മോഡ്, 4K HD മൂവിംഗ് ഫോട്ടോ കൊളാഷ് ക്രിയേഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. 3,490mm² സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ ചേമ്പറും 29,500mm² ടോട്ടൽ കൂളിംഗ് ഏരിയയുമുള്ള HONOR-ന്റെ VC ഐസ് കൂളിംഗ് സിസ്റ്റം ഈ ഫോണിൽ ഉപയോഗിക്കുന്നു.
7500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് മറ്റൊരു ഹൈലൈറ്റ്. 1.5K റെസല്യൂഷനോടുകൂടിയ 6.79 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് AI സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ, ഹാർഡ്‌വെയർ അടിസ്ഥാനമാക്കിയുള്ള ലോ ബ്ലൂ ലൈറ്റ്, AI ഡിഫോക്കസ് ഡിസ്‌പ്ലേ ഫീച്ചറുകൾ സഹിതം എത്തുന്നു. ആഗോളതലത്തിൽ 8GB + 512GB കോൺഫിഗറേഷനിൽ ആണ് ഈ മാജിക് 8 ലൈറ്റ് എത്തിയിരിക്കുന്നത്. ചില വിപണികളിൽ 8GB + 256GB വേരിയന്റും ലഭ്യമാകും.

പ്രധാന ഫീച്ചറുകൾ
6.79-ഇഞ്ച് OLED, 1.5K റെസല്യൂഷൻ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1.3mm സ്ലിം ബെസൽ, 100% DCI-P3, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഡിമ്മിംഗ്, ഡൈനാമിക് ഡിമ്മിംഗ്, AI സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ, ഹാർഡ്‌വെയർ ലോ ബ്ലൂ ലൈറ്റ്, AI ഡിഫോക്കസ് ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്.
സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസർ കരുത്തിലാണ് ഹോണർ മാജിക് 8 ലൈറ്റ് എത്തിയിട്ടുള്ളത്. 8GB + 512GB (തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 8GB + 256GB) വേരിയന്റ് ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 9.0 -ൽ ആണ് പ്രവർത്തനം. കൂടാതെ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയുമുണ്ട്.
108MP മെയിൻ ക്യാമറ (OIS) + 5MP അൾട്രാ-വൈഡ് ക്യാമറ, 10× ഡിജിറ്റൽ സൂം എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. 5G, ഡ്യുവൽ സിം (നാനോ സിം+ നാനോ സിം / eSIM), Wi-Fi 6, ബ്ലൂടൂത്ത് 5.2, USB-C, OTG, NFC, സ്റ്റീരിയോ സ്പീക്കറുകൾ, HONOR സൗണ്ട് 7.3 എന്നീ ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

7500mAh സിലിക്കൺ- കാർബൺ ബാറ്ററിയും, 66W വയർഡ് ചാർജിംഗ്, റിവേഴ്സ് ചാർജിംഗ് ഫീച്ചറുകളും ഹോണർ മാജിക് 8 ലൈറ്റ് 5ജിയിലുണ്ട്. VC ഐസ് കൂളിംഗ് സിസ്റ്റം, 3,490mm² വേപ്പർ ചേമ്പർ, 29,500mm² മൊത്തം കൂളിംഗ് ഏരിയ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വില
ഹോണർ മാജിക് 8 ലൈറ്റ് 5ജിക്ക് യുകെയിൽ 399.99 പൗണ്ട് (ഏകദേശം 48,1910 രൂപ) ആണ് വില. 161.9 × 76.1 × 7.76mm വലിപ്പവും ഏകദേശം 189 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. റെഡ്ഡിഷ് ബ്രൗൺ, ഫോറസ്റ്റ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








