Home
Mobile

155 ഗ്രാം! ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോണായി ഹോണർ മാജിക് 8 പ്രോ എയർ ലോഞ്ച് ചെയ്തു

കിടിലം സ്മാർട്ട്ഫോണുകൾ ഇറക്കി അ‌ദ്ഭുതപ്പെടുത്തിയിട്ടുള്ള ബ്രാൻഡുകളിലൊന്നാണ് ഹോണർ. ഇപ്പോൾ തങ്ങളുടെ മാജിക് 8 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചുകൊണ്ട് ഹോണർ വീണ്ടും സ്മാർട്ട്ഫോൺ ലോകത്ത് ചർച്ചകളിലും ചരിത്രത്തിലും ഇടംപിടിച്ചിരിക്കുന്നു. ഹോണർ മാജിക് 8 സീരീസിന്റെ ഭാഗമായി ഹോണർ മാജിക് 8 പ്രോ എയർ (HONOR Magic8 Pro Air) എന്ന ഒരു പുതിയ മോഡൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. ആപ്പിളിന്റെ ഏറ്റവും സ്ലിം ഐഫോൺ മോഡൽ എയർ എന്ന പേരിൽ എത്തിയതുപോലെ ഈ ഹോണർ എയർ മോഡലും ഒരു സ്ലിം സ്മാർട്ട്ഫോൺ ആണ്.

വെറുമൊരു സ്ലിം സ്മാർട്ട്ഫോണല്ല, ലോകത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് ഹോണർ മാജിക് 8 പ്രോ എയർ എത്തിയിരിക്കുന്നത്, വെറും 150 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. വെറും 6.1mm ആണ് ഈ ഫോണിന്റെ വലിപ്പം. നാല് വശങ്ങളിലും 1.08mm നാരോ ബെസലുള്ള 6.31 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോൺ! ഹോണർ മാജിക് 8 പ്രോ എയർ എത്തി

530MPa ശക്തിയുള്ള ഒരു യൂണിബോഡി എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ഇതിനുണ്ട്. ആഡംബര കാറുകളുടെ അതേ 7-കോട്ട്, 7-ബേക്കിംഗ് ലൈറ്റ്-സെൻസിംഗ് ഓവർലേ കോട്ടിംഗ് പ്രക്രിയയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, ഇത് മെറ്റാലിക് സാറ്റിൻ ഫിനിഷിൽ കലാശിക്കുന്നു. ഫെയറി പർപ്പിൾ, ലൈറ്റ് ഓറഞ്ച്, ഫെതർ വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു.

പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP68/IP69 റേറ്റിങ് സഹിതമാണ് ഹോണർ മാജിക് 8 പ്രോ എയർ എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9500 SoC ആണ് ഈ ഭാരം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോണിന് കരുത്ത് പകരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ആൻഡ്രോയിഡിലെ ആദ്യത്തെ AI സൂം അറേ ഫ്ലാഷ് എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ ഹോണർ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു.

ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോൺ! ഹോണർ മാജിക് 8 പ്രോ എയർ എത്തി

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640×1216 പിക്സൽസ്) 1.5K LTPO OLED സ്ക്രീൻ, HDR10+, 1800 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 6000 nits വരെ HDR പീക്ക് ബ്രൈറ്റ്നസ്, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ജയന്റ് റിനോ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ടാ-കോർ ഡൈമെൻസിറ്റി 9500 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP വൈഡ് (1/3″ f/1.6)+ 50MP 11° അൾട്രാ വൈഡ് ക്യാമറ (f/2.2) 2.5cm മാക്രോ + 64MP ടെലിഫോട്ടോ ക്യാമറ (f/2.6, 3.2x ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം, OIS); 4K വീഡിയോ 60fps റെക്കോർഡിംഗ്, സിംഗിൾ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോൺ! ഹോണർ മാജിക് 8 പ്രോ എയർ എത്തി

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0) 4K 60fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. CCD സ്ട്രോബ് പോർട്രെയിറ്റ് മോഡ് അവതരിപ്പിക്കുന്ന ഇൻഡസ്ട്രിയിലെ ആദ്യ സ്മാർട്ട്ഫോൺ, ഏറ്റവും സമഗ്രമായ AI ഫ്ലാഷ് പ്രവർത്തനക്ഷമതയുള്ള ഫോൺ എന്നീ പ്രത്യേകതകളും ഹോണർ മാജിക് 8 പ്രോ എയറിന് ഉണ്ട്.

IP68 + IP69 റേറ്റിങ്, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W വയർഡ് സൂപ്പർചാർജും 50W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില

ഹോണർ മാജിക് 8 പ്രോ എയർ മോഡലിന്റെ 12GB+256GB വേരിയന്റിന് 4999 യുവാൻ (ഏകദേശം 65,205 രൂപ), 12GB+512GB വേരിയന്റിന് 5299 യുവാൻ (ഏകദേശം 69,120 രൂപ), 16GB+512GB വേരിയന്റിന് 5599 യുവാൻ (ഏകദേശം 73,030 രൂപ), 16GB+1TB വേരിയന്റിന് 5999 യുവാൻ (ഏകദേശം 78,250 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
Honor Magic 8 Pro Air has been launched with the Dimensity 9500 3nm SoC. Weighing just 150 grams, this phone is the lightest smartphone currently available. It is also just 6.1mm thick. The new phone features a 6.31-inch OLED display with 1.08mm narrow bezels on all four sides. Its 12GB+256GB base variant is priced at 4999 yuan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X