Home
Mobile

7100mAh ബാറ്ററി, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ; ഹോണർ മാജിക് 8 പ്രോ ലോഞ്ച് ചെയ്തു

ഹോണർ തങ്ങളുടെ മാജിക് സീരീസിലെ ഏറ്റവും പുതിയ ​സ്മാർട്ട്ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ഒക്ടോബറിന്റെ തുടക്കത്തിൽ ​ചൈനയിൽ ഹോണർ മാജിക് 8 സീരീസ് അ‌വതരിപ്പിച്ചിരുന്നു. ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. അ‌തിൽ ഏറ്റവും മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഹോണർ മാജിക് 8 പ്രോ (Honor Magic 8 Pro) മോഡലാണ് ഇപ്പോൾ ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലുമായി താരതമ്യം ചെയ്താൽ ബാറ്ററി ശേഷിയുടെ കാര്യത്തിൽ ആഗോള വേരിയന്റ് വ്യത്യാസപ്പെട്ടിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,200mAh ബാറ്ററിയാണ് ചൈനീസ് മോഡലിനുള്ളത്. അ‌തേസമയം ആഗോള വേരിയന്റിൽ 7,100mAh ബാറ്ററിയാണ് ഉള്ളത്. മറ്റ് പ്രധാന ഫീച്ചറുകൾ ഇരു മോഡലുകളിലും ഏതാണ്ട് ഒരുപോലെയാണ്.

7100mAh ബാറ്ററി, 200MP ക്യാമറ; ഹോണർ മാജിക് 8 പ്രോ ലോഞ്ച് ചെയ്തു

പുതിയ മിക്ക ആൻഡ്രോയിഡ് പ്രീമിയം മോഡലുകളെയും പോലെ, ഹോണർ മാജിക് 8 പ്രോയും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലെത്തുന്നു. മുൻഗാമിയായ ഹോണർ മാജിക് 7 പ്രോയിലെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിനെ അപേക്ഷിച്ച്, പുതിയ മോഡൽ 20 ശതമാനം പെർഫോമൻസും 35 ശതമാനം പവർ എഫിഷ്യൻസിനും മെച്ചപ്പെടുത്തുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ മാജിക് 8 പ്രോയിലുള്ളത്. അ‌തിലെ മുഖ്യ ആകർഷണം 3.7x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമും ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ ആണ്. 50MP പ്രൈമറി ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതോടൊപ്പം നൽകിയിരിക്കുന്നു. സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയും 3D ഡെപ്ത് സെൻസറും ലഭിക്കും.

7100mAh ബാറ്ററി, 200MP ക്യാമറ; ഹോണർ മാജിക് 8 പ്രോ ലോഞ്ച് ചെയ്തു

ഹോണർ 'മാജിക് കളർ' ഫീച്ചറാണ് ഇതിലെ ക്യാമറയുടെ മറ്റൊരു പ്രത്യേകത്. ഇത് ഫോട്ടോകൾക്കായുള്ള ആദ്യത്തെ AI- പവർ കളർ ട്യൂണിംഗ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. 200MP ടെലിഫോട്ടോ സെൻസർ മികച്ച ​നൈറ്റ് ഷോട്ടുകൾ എടുക്കുന്നതിനായും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69, IP69K റേറ്റിങ്ങും ഡിസ്‌പ്ലേ സുരക്ഷയ്ക്കായി ഹോണറിന്റെ നാനോക്രിസ്റ്റൽ ഷീൽഡും ഈ പ്രോ മോഡലിലുണ്ട്.

120Hz റിഫ്രഷ് റേറ്റും 6,000 നിറ്റ്‌സ് HDR ബ്രൈറ്റ്‌നെസും ഉള്ള 6.71 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഹോണർ മാജിക് 8 പ്രോയിലുള്ളത്. സുരക്ഷയ്ക്കായി അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്. 100W ഫാസ്റ്റ് ചാർജിംഗും 80W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 7,100mAh ബാറ്ററിയാണ് ഈ ആഗോള വേരിയന്റിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ബ്ലാക്ക്, സൺറൈസ് ഗോൾഡ്, സ്കൈ സിയാൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ആഗോള തലത്തിൽ ഈ ഫോൺ എത്തിയിരിക്കുന്നത്.

7100mAh ബാറ്ററി, 200MP ക്യാമറ; ഹോണർ മാജിക് 8 പ്രോ ലോഞ്ച് ചെയ്തു

മലേഷ്യയിൽ, ഹോണർ മാജിക് 8 പ്രോയുടെ 12GB റാമും 512GB സ്റ്റോറേജ് വേരിയന്റും ഉള്ള അടിസ്ഥാന മോഡലിന് RM 4,599 (ഏകദേശം 1,00,043 രൂപ) ആണ് വില. 16GB റാമും 1TB സ്റ്റോറേജ് മോഡലും ഉള്ള ടോപ് മോഡലിന്റെ വില RM 5,199 (ഏകദേശം 1,13,094 രൂപ) ആണ്. ഹോണർ മാജിക് 8 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതിൽ നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
The Honor Magic 8 Pro has been launched globally with a 7100mAh battery. The base model with 12GB RAM and 512GB storage variant is priced at RM 4,599 (approximately Rs 1,00,043). The top model with 16GB RAM and 1TB storage model is priced at RM 5,199 (approximately Rs 1,13,094). This model is powered by the Snapdragon 8 Elite Gen 5 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X