ഇത് മാജിക് തന്നെ! SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ്, 200MP ക്യാമറ; ഹോണർ മാജിക് 8 പ്രോ ലോഞ്ച് ചെയ്തു
ഹോണർ മാജിക് 8 പ്രോ യുകെയിൽ ലോഞ്ച് ചെയ്തു. നേരത്തെ ജിസിസിയിൽ ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഈ കിടിലൻ പ്രീമിയം സ്മാർട്ട്ഫോൺ ഇപ്പോൾ യുകെയിലേക്കും എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിൽ എത്തുന്ന ഹോണർ മാജിക് 8 പ്രോയിൽ 12GB റാമും 512GB സ്റ്റോറേജും ഉണ്ട്. 200MP ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും ഉള്ള ഹോണർ മാജിക് 8 പ്രോ ശരിക്കും അദ്ഭുതപ്പെടുത്തുന്ന സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു.
പെർഫോമൻസിലും ക്യാമറയിലും മാത്രമല്ല, ബോഡികൊണ്ടും മാജിക് 8 പ്രോ കരുത്തനാണ്. നാനോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് ഇതിൽ ഉണ്ട്, കൂടാതെ SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഉണ്ട്. അതിനാൽ വീഴ്ചകൾ, വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ ഇതിന് ശേഷിയുണ്ട്. IP68, IP69, IP69K റേറ്റിങ് സഹിതം എത്തുന്ന ഈ ഫോൺ 10X ഡ്രോപ്പ് റെസിസ്റ്റൻസിനെ പിന്തുണയ്ക്കുന്നു.

6,270mAh ബാറ്ററി ശേഷി, 100W വയർഡ്, 80W വയർലെസ് ചാർജിങ് പിന്തുണകളും മാജിക് 8 പ്രോയിലുണ്ട്. കൂടാതെ AI പവർ മാനേജ്മെന്റ് സിസ്റ്റം ഒരു മില്ലിവോൾട്ട്-ലെവൽ വോൾട്ടേജ് സ്റ്റെബിലൈസേഷൻ അൽഗോരിതം ഉപയോഗിക്കുന്നു. മറ്റൊരുകാര്യം ആൻഡ്രോയിഡ്, iOS, മാക്ഒഎസ്, വിൻഡോസ് എന്നിവയ്‌ക്കിടയിൽ ക്രോസ്-പ്ലാറ്റ്‌ഫോം ഫയൽ ട്രാൻസ്ഫറുകൾക്കും റിയൽ-ടൈം സ്‌ക്രീൻ പങ്കിടലിനും ഹോണർ ഷെയർ പിന്തുണ ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.71 ഇഞ്ച് LTPO OLED, FHD+ 1256×2808, 1-120 Hz, HDR 6000 nits (ഗ്ലോബൽ 1800 nits), Dolby HDR Vivid എന്നിവ ഇതിലുണ്ട്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ് കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. അഡ്രിനോ 840 ജിപിയു, 12GB റാം, 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്.

200MP ടെലിഫോട്ടോ (f/2.6, 1/1.4″, 3.7x സൂം, OIS), 50MP മെയിൻ (f/1.6, 1/1.3″, OIS), 50MP അൾട്രാ വൈഡ് (f/2.0, 122°, 2.5cm മാക്രോ), AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, മാജിക് കളർ, AI ഫോട്ടോസ് ഏജന്റ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 50MP ക്യാമറ + 3D ഡെപ്ത്, 3D ഫേസ് അൺലോക്ക്, 4K വീഡിയോ പിന്തുണയും ഇതിലുണ്ട്.
5G/4G/3G/2G, ഡ്യുവൽ സിം/eSIM, Wi-Fi 6/6E, ബ്ലൂടൂത്ത് 6.0, USB-C, OTG, NFC, ഇൻഫ്രാറെഡ്, GPS/GLONASS/BeiDou/Galileo/QZSS, ഫിംഗർപ്രിന്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, ആക്സിലറേഷൻസെൻസർ, ഗൈറോസ്കോപ്പ് സെൻസർ, കോമ്പസ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഹോണർ മാജിക് 8 പ്രോയിലുണ്ട്.
ടൈപ്പ്-സി കേബിൾ, ക്വിക്ക് സ്റ്റാർട്ട് ഗൈഡ്, എജക്റ്റ് ടൂൾ, വാറന്റി കാർഡ്, ടിപി പ്രൊട്ടക്റ്റീവ് ഫിലിം, ഹോണർ നാനോ ക്രിസ്റ്റൽ ഷീൽഡ്, IP68/IP69/IP69K എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ്10ൽ ആണ് പ്രവർത്തനം. 6,270mAh ബാറ്ററി, 100W വയർഡ്, 80W വയർലെസ് സൂപ്പർചാർജ് പിന്തുണ എന്നിവയും ഇതിലുണ്ട്.

വില
ഹോണർ മാജിക് 8 പ്രോയ്ക്ക് യുകെയിൽ 1,099.99 പൗണ്ട് (ഏകദേശം 1,32,792 രൂപ) ആണ് വില. സൺറൈസ് ഗോൾഡ്, സ്കൈ സിയാൻ, കറുപ്പ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമായിട്ടുള്ളത്. 162 × 76 × 8.4 mm വലിപ്പവും 219 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








