Home
Mobile

പെരുത്ത് സന്തോഷം! ഹോണറിന്റെ 200MP മാജിക് ഇനി മലയാളി അ‌റിയും, 8 പ്രോ ജിസിസിയിൽ ലോഞ്ച് ചെയ്തു

കേരളം വിട്ടാൽ മലയാളികൾ ഏറെയുള്ള പ്രദേശങ്ങളിൽ ഗൾഫ് രാജ്യങ്ങൾ മുൻപന്തിയിലുണ്ട്. ഇപ്പോൾ പ്രവാസികളായ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഹോണർ തങ്ങളുടെ മാജിക് സീരീസിലെ പുതിയ മോഡലായ ഹോണർ മാജിക് 8 പ്രോ (HONOR Magic8 Pro) ജിസിസിയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഒക്ടോബറിൽ ആണ് ഹോണർ മാജിക് 8 പ്രോ ആദ്യം അ‌വതരിപ്പിക്കപ്പെട്ടത്. ഇത് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ എത്തിയതോടെ നിരവധി മലയാളികൾക്കും ഇതിലെ 200MP ക്യാമറയുടെ മാജിക് ആസ്വദിക്കാൻ അ‌വസരം തുറക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഈ മോഡൽ അ‌വതരിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല.

ദുബായിൽ നടന്ന ഒരു ഇവന്റിൽ ഹോണർ ഈ മാജിക് 8 പ്രോ മോഡലിന്റെ ഫീച്ചറുകൾ വിവരിച്ചു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിൽ അ‌വതരിപ്പിക്കപ്പെടുന്ന യുഎഇയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഹോണർ മാജിക് 8 പ്രോ. 7,100mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഉപകരണത്തിന് പവർ നൽകുന്നത്.

ഹോണറിന്റെ 200MP മാജിക് ഇനി മലയാളി അ‌റിയും, 8 പ്രോ ജിസിസിയിൽ എത്തി

യുഎഇ വിപണിയിൽ ലഭ്യമായ ആദ്യത്തെ 5.5G-റെഡി സ്മാർട്ട്‌ഫോണാണ് മാജിക് 8 പ്രോ എന്ന് ഹോണർ പറയുന്നു. ഇത് Etisalat ഉൾപ്പെടെയുള്ള പ്രാദേശിക ടെലികോം ഓപ്പറേറ്റർമാരുമായുള്ള e& ന്റെ പങ്കാളിത്ത പിന്തുണയോടെ എത്തുന്നു. ഇമേജിംഗ് കഴിവുകളാണ് മാജിക് 8 പ്രോയുടെ മുഖ്യ ആകർഷണം. ഇതിൽ 200MP AI അൾട്രാ നൈറ്റ് ടെലിഫോട്ടോ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു, ഇത് ദീർഘദൂര, ലോ ​ലൈറ്റ് ഷോട്ടുകളിൽ വ്യക്തത മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

പ്രധാന സ്പെസിഫിക്കേഷനുകൾ

ഹോണർ മാജിക് 8 പ്രോ 6.71-ഇഞ്ച് (1256 x 2808 പിക്സൽസ്) HDR10+ ഉള്ള 1.5K 1-120Hz LTPO ക്വാഡ് കർവ്ഡ് OLED സ്ക്രീൻ സഹിതമാണ് എത്തിയിട്ടുള്ളത്. 1800 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 6000 nits വരെ HDR പീക്ക് ബ്രൈറ്റ്നസ്, 4320 Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, റൈനോ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഹോണറിന്റെ 200MP മാജിക് ഇനി മലയാളി അ‌റിയും, 8 പ്രോ ജിസിസിയിൽ എത്തി

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 12GB / 16GB LPDDR5X റാം ഓപ്ഷനുകളും 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്.

ഹോണർ മാജിക് 8 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP വൈഡ് (1/3″ f/1.6)+ 50MP 122° അൾട്രാ വൈഡ് ക്യാമറ (f/2.0) 2.5cm മാക്രോ + 200MP ടെലിഫോട്ടോ ക്യാമറ (1/1.49″, f/2.6, 3.7X ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം, OIS); 4K വീഡിയോ 60fps റെക്കോർഡിംഗ്, സിംഗിൾ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0), 3D ഡെപ്ത് ക്യാമറ; 4K 60fps വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം ഇതിലുണ്ട്. IP68 + IP69 + IP69K റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, DTS:X അൾട്രാ സൗണ്ട് ഇഫക്‌റ്റുകളുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഈ പ്രീമിയം ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഹോണറിന്റെ 200MP മാജിക് ഇനി മലയാളി അ‌റിയും, 8 പ്രോ ജിസിസിയിൽ എത്തി

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0 ഒഎസിലാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C USB 3.2 GEN1, 100W വയർഡ് സൂപ്പർചാർജും 80W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 7100mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ഹോണർ മാജിക് 8 പ്രോ 12GB+512GB വേരിയന്റിന് 3,999 AED (ഏക​ദേശം 97,840 രൂപ) ആണ് വില. ഇത് സൺറൈസ് ഗോൾഡ്, സ്കൈ സിയാൻ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 16GB+1TB സ്റ്റോറേജിന് 4,699 AED (ഏകദേശം 1,14,965 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇത് സൺറൈസ് ഗോൾഡ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. പ്രീ ഓഡർ ഡിസംബർ 11-ന് യുഎഇയിലുടനീളം ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Honor Magic 8 Pro with 200MP camera launched in GCC. It is the first smartphone in the UAE to be powered by Snapdragon 8 Elite Gen 5 mobile platform. The Honor Magic 8 Pro 12GB+512GB variant is priced at AED 3,999 (approximately Rs. 97,840). The 16GB+1TB storage variant is priced at AED 4,699 (approximately Rs. 1,14,965).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X