ഈ മാജിക് ഇഷ്ടപ്പെട്ടോ! 200MP മെയിൻ ക്യാമറ സഹിതം ഹോണർ മാജിക് V ഫ്ലിപ്പ്2 ലോഞ്ച് ചെയ്തു
ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വളരെക്കുറച്ച് മാത്രമേ മുൻപ് പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം കൂടുതലായി ഫോൾഡബിൾ ഫോണുകളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഭാവിയിൽ ഫോൾഡബിൾ ഫോണുകൾക്ക് കൂടുതൽ ആരാധകർ ഉണ്ടാകും എന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ടാകാം. എന്തായാലും ഹോണർ ഇപ്പോൾ തങ്ങളുടെ മാജിക് സീരീസിലേക്ക് ഏറ്റവും പുതിയതായി ഒരു പുതിയ ഫ്ലിപ്പ് ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു, ഹോണർ മാജിക് V ഫ്ലിപ്പ് 2 (HONOR Magic V Flip2) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
ഫാഷൻ ഡിസൈനർ പ്രൊഫസർ ജിമ്മി ചൂ യെയാങ് കീറ്റ് OBE യുമായുള്ള സഹകരണം തുടർന്നുകൊണ്ടാണ് ഹോണർ പുതിയ വി ഫ്ലിപ്പ്2 ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ഈടിനായി ഇതിൽ 50μm UTG കോട്ടിംഗും ഒരു എയ്‌റോസ്‌പേസ്-ഗ്രേഡ് ടൈറ്റാനിയം അലോയ് ഹിഞ്ചും ഉണ്ട്, ഇത് തുറക്കുമ്പോൾ ഏതാണ്ട് ഫ്ലാറ്റായ ഇന്നർ സ്‌ക്രീൻ സൃഷ്ടിക്കാൻ സഹായിക്കുന്നു. IP58, IP59 റേറ്റിങ്ങും ഇതിനുണ്ട്.

ഹോണർ മാജിക് V ഫ്ലിപ്പ് 2ന്റെ പ്രധാന ഫീച്ചറുകൾ
ഇതിലെ ഇന്റേണൽ ഡിസ്പ്ലേ 6.82″ (2868×1232 പിക്സലുകൾ) FHD+ OLED LTPO, 120Hz റിഫ്രഷ് റേറ്റ്, HDR 10+, DCI-P3 കളർ ഗാമട്ട്, BT.2020 കളർ സ്പേസ്, 4320Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.
മാജിക് വി ഫ്ലിപ്പ്2 ന്റെ പുറമേയുള്ള ഡിസ്പ്ലേ 4″ (1200×1092 പിക്സലുകൾ) OLED LTPO ഡിസ്പ്ലേ, 0.5-120Hz റിഫ്രഷ് റേറ്റ്, 3840Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DCI-P3 കളർ ഗാമട്ട്, 3600 nits വരെ ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0.1ൽ ആണ് പ്രവർത്തനം.
1/4″ സെൻസറുള്ള 200MP മെയിൻ ക്യാമറ, f/1.9 അപ്പേർച്ചർ, OIS, 50MP അൾട്രാ-വൈഡ് ക്യാമറ, f/2.0 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP58 + IP59 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, NFC, 5500mAh ബാറ്ററി, 80W സൂപ്പർ ഫാസ്റ്റ് ചാർജ്, 50W വയർലെസ് ചാർജിംഗ്, 7.5W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഹോണർ മാജിക് V ഫ്ലിപ്പ് 2 വില
ഹോണർ മാജിക് V ഫ്ലിപ്പ്2 5ജിയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 5499 യുവാൻ (ഏകദേശം 66,860 രൂപ) ആണ് വില. 12GB+ 512GB വേരിയന്റിന് 5999 യുവാനും (ഏകദേശം 72,930 രൂപ), 12GB+1TB വേരിയന്റിന് 6499 യുവാനും (ഏകദേശം 79,005 രൂപ), 16GB+1TB പ്രീമിയം വേരിയന്റിന് 7499 യുവാനും (ഏകദേശം 91,160 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








