ഇനി കനക്കും..മഴയല്ല ഫോൾഡബിൾ ഫോണുകളുടെ മത്സരം! ഹോണർ പുതിയ 2 ഫോൾഡബിൾ ഫോണുകൾ ലോഞ്ച് ചെയ്തു
ഇന്ന് ചൈനയിൽ നടന്ന ഇവന്റിൽ, ഹോണർ അതിൻ്റെ രണ്ട് ഫോൾഡബിൾ ഫോണുകൾ ആണ് ലോഞ്ച് ചെയ്തത്. ഹോണർ Vs 3, മാജിക് V3 എന്ന ഫോൾഡബിൾ മോഡലുകളാണ് ഇന്ന് ലോഞ്ച് ആയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാജിക് Vs 2, മാജിക് V2 എന്നിവയുടെ പിൻഗാമിയായി ആണ് ഇവർ എത്തുന്നത്. രണ്ട് ഉപകരണങ്ങളും അവയുടെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ രൂപകൽപ്പനയും ഗണ്യമായി നവീകരിച്ച സവിശേഷതകളുമായാണ് എത്തുന്നത്. വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി Z ഫോൾഡ് 6, വൺപ്ലസ് ഓപ്പൺ, ഓപ്പോ ഫൈൻഡ് N3 എന്നിവയ്‌ക്കെതിരെയും മറ്റും ആണ് ഈ ഫോൺ മത്സരിക്കാനീറങ്ങുന്നത്.
ഹോണർ ഹോണർ Vs 3 സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. 2,376 x 1,060 പിക്സൽ റെസല്യൂഷനും 2,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.43 ഇഞ്ച് ഫ്രണ്ടിൽ നേർത്ത ബെസലുകളുള്ള ഒരു വളഞ്ഞ അമോലെഡ് ഡിസ്പ്ലേയാണ് ഹോണർ മാജിക് Vs 3ക്ക് ഉള്ളത്. അതേ പാനൽ പോലെ 2,344 x 2,156 പിക്സൽ റെസല്യൂഷനുള്ള 7.8 ഇഞ്ച് അളവിൽ വരുന്ന മറ്റൊരു പാനലും ഇതിനുണ്ട്.

രണ്ട് സ്‌ക്രീനുകളും 120Hz LTPO റിഫ്രഷ് റേറ്റും HDR വിവിഡിനെ സപ്പോർട്ടും ചെയ്യുന്നതാണ് ഈ ഡിവൈസ്. ഡിസൈനിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ഹോണർ മാജിക് Vs 3 ഒരു സ്ലിം പ്രൊഫൈൽ അവതരിപ്പിക്കുന്നു. അത് മടക്കിയാൽ 9.7 എംഎം കനം കുറഞ്ഞതും തുറക്കുമ്പോൾ 4.65 എംഎം കാൻഡി-ബാർ ഫോണിന് സമാനമായി അവിശ്വസനീയമാംവിധം കനം കുറഞ്ഞതുമാണ്.
229 ഗ്രാം മാത്രമാണ് ഇതിൻ്റെ ഭാരം. പിന്നിലെ പാനലിൽ ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് ഉണ്ട്. അത് ബ്ലാക്ക് ആൻഡ് സിൽവർ നിറങ്ങളിൽ ഡ്യുവൽ ടോൺ ലുക്ക് നൽകുന്നു. പവർ ബട്ടണിൽ ചേർത്ത ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫോൾഡബിൾ ഫോണിൽ ബ്രാൻഡിൻ്റെ ലുബാൻ ടൈറ്റാനിയം ഹിംഗും ഷീൽഡ് സ്റ്റീലും ഘടിപ്പിച്ചിരിക്കുന്നു. അത് ഭാരം കുറക്കാനും ഈടുനിൽക്കുന്നതും ഉറപ്പാക്കുന്നു.
ഒപ്‌റ്റിക്‌സ് ഫ്രണ്ടിൽ, ഹോണർ മാജിക് Vs 3 ട്രിപ്പിൾ പിൻ ക്യാമറകളുമായാണ് വരുന്നത്. 50 എംപി ഒഐഎസ് പ്രാപ്തമാക്കിയ മെയിൻ സെൻസർ, 40 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5x ഒപ്റ്റിക്കൽ, 50x ഡിജിറ്റൽ സൂം ഉള്ള 8 എംപി പെരിസ്കോപ്പ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. പ്രാഥമിക, പെരിസ്കോപ്പ് ലെൻസുകൾ OISനെ പിന്തുണയ്ക്കുന്നു. കൂടാതെ സെൽഫികൾക്കായി 16 എംപി, 8 എംപി സെൻസറുകൾ ഉണ്ട്.
ഹാർഡ്‌വെയറിൻ്റെ കാര്യത്തിൽ, ഹോണർ മാജിക് Vs 3യിൽ സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. ഇത് 16 ജിബി റാമും 1 ടിബി സ്റ്റോറേജും വരെ പായ്ക്ക് ചെയ്യുന്നു. 66W ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 5,000mAh ബാറ്ററി യൂണിറ്റാണ് ഈ ഫോൾഡബിൾ ഫോണിനെ പിന്തുണയ്ക്കുന്നത്. സ്ഥിരതയുള്ള കണക്റ്റിവിറ്റിക്കും സ്വകാര്യത സംരക്ഷണത്തിനുമായി യഥാക്രമം RF മെച്ചപ്പെടുത്തലും സുരക്ഷാ ചിപ്പും നൽകിയിട്ടുണ്ട്.
സ്‌പ്ലിറ്റ് സ്‌ക്രീനും മറ്റും പോലുള്ള ഫീച്ചറുകളോടെ ഉപകരണം MagicOS 8.0ൽ പ്രവർത്തിക്കുന്നു. ഹോണർ മാജിക് Vs 3 കിലിയൻ സ്നോ, ടുണ്ട്ര ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഈ ഫോണിന്റെ 12 ജിബി + 256 ജിബി വേരിയൻ്റിന് CNY 6,999 (~$963) മുതൽ ആരംഭിക്കുന്നു.
കൂടാതെ, മാജിക് Vs 3 12 ജിബി + 512 ജിബിക്ക് CNY 7,699 (~$1,060) രൂപയും, 16 ജിബി + 1 ടിബി കോൺഫിഗറേഷൻ മോഡലിന് CNY 8,699 (~$1,198) രൂപ എന്നിങ്ങനെയാണ് വില. ജൂലൈ 19 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








