സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തുമായി ഹോണർ മാജിക് V3 ഇനി ആഗോളതാരം!
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഹോണർ മാജിക് V3 (Honor Magic V3 foldable phone) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ബർലിനിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസസ് ട്രേഡ് ഷോ IFA 2024-ൽ വച്ചാണ് ഈ ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഈ സ്മാർട്ട്ഫോണിനൊപ്പം ഹോണർ മാജിക്പാഡ് 2 (Honor MagicPad 2) ടാബ്ലെറ്റും കമ്പനി ആഗോള തലത്തിൽ അവതരിപ്പിച്ചു. ചൈനയിൽ ഈ വർഷം ജൂലൈയിൽ തന്നെ ഹോണർ മാജിക് V3 അവതരിപ്പിച്ചിരുന്നു.
ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് ഹോണർ മാജിക് V3 അവതരിപ്പിക്കപ്പെട്ടത്. കരുത്തുറ്റ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. അതേസമയം ഇതോടൊപ്പം എത്തുന്ന ടാബ്ലെറ്റിൽ നൽകിയിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ്.

ഹോണർ മാജിക് V3യുടെ പ്രധാന ഫീച്ചറുകൾ: 7.92 ഇഞ്ച് FHD+ 120Hz OLED LTPO ഇൻറർ ഡിസ്‌പ്ലേയും 6.43 ഇഞ്ച് FHD+ 120Hz OLED LTPO ഔട്ടർ ഡിസ്‌പ്ലേയും ഈ ഫോണിലുണ്ട്. എച്ച്‌ഡിആർ കണ്ടന്റുകൾക്കായി ആഗോള പീക്ക് ബ്രൈറ്റ്നസ് 1,800 നിറ്റ്സും പീക്ക് ബ്രൈറ്റ്നസ് 5,000 നിറ്റ്സും ഇതിലുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോൾഡബിൾ ഫോണിലുള്ളത്. സാംസങ്ങിന്റെ പ്രീമിയം ഫോൾഡബിൾ സ്മാർട്ട്ഫോണായ ഗാലക്സി ഗാലക്‌സി Z ഫോൾഡ് 6-ലും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉള്ളത്. നിരവധി എഐ ഫീച്ചറുകളെ പിന്തുണയ്ക്കുന്ന ഹോണർ മാജിക് വി3 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസിൽ ആണ് പ്രവർത്തിക്കുന്നത്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50എംപി മെയിൻ ക്യാമറ, 40എംപി അൾട്രാ വൈഡ് സെൻസർ, 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഹോണർ മാജിക് വി3യിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പ്രധാന ഡിസ്‌പ്ലേയിൽ 20എംപി ക്യാമറ 90° സ്മാർട്ട് വൈഡ് ആംഗിൾ സെൽഫി, 4K വീഡിയോ ഷൂട്ടിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നുണ്ട്.
യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡിടിഎസ് അൾട്രാ ഓഡിയോ, ഗ്രാവിറ്റി, ഇൻഫ്രാറെഡ്, സൈഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഹാൾ, ഗൈറോ, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ, ബാരോമീറ്റർ, IPX8 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും മാജിക് വി3 വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 (802.11 a/b/g/n/ac/ax/be), സ്‌ക്രീൻ കാസ്റ്റിംഗ്, NFC, Beidou-നുള്ള പിന്തുണ, ഡ്യുവൽ-ഫ്രീക്വൻസി GPS, ബ്ലൂടൂത്ത് 5.3 തുടങ്ങിയവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 66W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 5,150mAh ബാറ്ററിയാണ് ഈ ഫോൾഡബിൾ സ്മാർട്ട്ഫോണിലുള്ളത്.

ഹോണർ മാജിക്പാഡ് 2 ഫീച്ചറുകൾ: 12.3-ഇഞ്ച് 144Hz OLED ഡിസ്‌പ്ലേ, 13എംപി റിയർ ക്യാമറ, 9എംപി ഫ്രണ്ട് ക്യാമറ, 6W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 10,050mAh ബാറ്ററി, ആംപ്ലിറ്റ്യൂഡ് എട്ട്-സ്പീക്കർ സിസ്റ്റം, സ്പേഷ്യൽ ഓഡിയോ, വോയ്‌സ് ടു ടെക്‌സ്‌റ്റ് ടു ഹാൻഡ്‌റൈറ്റിംഗ് ബ്യൂട്ടിഫിക്കേഷൻ, മാജിക് പോർട്ടൽ തുടങ്ങിയ എഐ-ഡ്രൈവ് ഓഫീസ് ടൂളുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
ഹോണർ മാജിക് V3 12GB+256GB വേരിയന്റ് ആഗോള വിപണിയിൽ 1,999 യൂറോ (ഏകദേശം 1,86,538 രൂപ) പ്രാരംഭ വിലയിൽ ലഭ്യമാകും. പച്ച, കറുപ്പ്, ചുവപ്പ് കലർന്ന തവിട്ട് നിറങ്ങളിൽ ഈ ഫോൺ എത്തുന്നു. ഇതോടൊപ്പം ലോഞ്ച് ചെയ്ത ഹോണർ മാജിക്2 ടാബ്ലെറ്റ് വില 599 യൂറോയിൽ (ഏകദേശം 56,000 രൂപ) ആരംഭിക്കും, കറുപ്പ്, മൂൺലൈറ്റ് വൈറ്റ് നിറങ്ങളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








