Home
Mobile

തൂവലിന് വെല്ലുവിളിയോ! ഹോണർ മാജിക് V5 ലോകത്തെ ഏറ്റവും നേർത്ത കനമുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണെന്ന് കമ്പനി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ഒരു പുതിയ സ്മാർട്ട്ഫോണിന്റെ ബലത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ പോകുകയാണ്, അ‌തായത് ഹോണർ ഒരു കരുത്തൻ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ഇറക്കാൻ തയാറെടുത്തിരിക്കുന്നു. ഹോണർ മാജിക് വി5 (HONOR Magic V5) എന്നാണ് വരാൻ പോകുന്ന ഈ ഹോണർ സ്മാർട്ട്ഫോണിന്റെ പേര്. ഇത് ജൂലൈ 2 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ MWC 2025 ഷാങ്ഹായിൽ, ഹോണർ സിഇഒ ജെയിംസ് ലി ഫോണിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോണർ മാജിക് വി5 ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ശരിക്കും ഒരു മാജിക് തന്നെയായിരിക്കും എന്നാണ് ഹോണർ അ‌വകാശപ്പെടുന്നത്. ഇത് വിപണിയിൽ എത്തുന്ന ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് എന്നതാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പ്രധാന അ‌വകാശവാദം.

ഹോണർ മാജിക് V5 ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ!

കനക്കുറവിലും ഭാരക്കുറവിലും പുതിയ റെക്കോർഡ് തന്നെ ഈ ഹോണർ ഫോൾഡബിൾ സ്മാർട്ട്ഫോൺ സൃഷ്ടിക്കുമെന്ന് അ‌വകാശപ്പെടുന്ന കമ്പനി അ‌തിന്റെ അ‌ളവുകളും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മടക്കിക്കഴിയുമ്പോൾ വെറും 8.8mm മാത്രമായിരിക്കും ഈ മാജിക് V5 ഫോണിന്റെ കട്ടി എന്ന് ഹോണർ സ്ഥിരീകരിച്ചു. ഇത് തുറക്കുമ്പോൾ 4.35mm വലിപ്പമാണ് ഉണ്ടാകുക. ഭാരം 226g ആണ്.

തങ്ങളുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ AI- കരുത്തുള്ള ഫോൾഡബിൾ ഇതായിരിക്കുമെന്നും ഹോണർ പറയുന്നുണ്ട്. മാജിക് വി 5 വിപുലമായ ഓൺ ഡിവൈസ് എഐ ഫീച്ചറുകൾ അവതരിപ്പിക്കുമെന്നും, പിസി-ലെവൽ പ്രൊഡക്ടിവിറ്റി ഉപയോഗിച്ച് ഉപയോക്താക്കളെ അ‌തിശയിപ്പിക്കുകയും അ‌വരുടെ ടാസ്കുകൾ ഈസിയാക്കുകയും ചെയ്യുമെന്നും ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായമായി അടയാളപ്പെടുത്തപ്പെടുമെന്നും ഹോണർ പറയുന്നു.

ഹോണർ മാജിക് V5 ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ!

ഹോണർ മാജിക് വി5ന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മുൻപ് വന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ കരുത്തിലാകും എത്തുക എന്നാണ്. 7.95″ 2K+LTPO ഫോൾഡബിൾ സ്‌ക്രീൻ ഇതിൽ ഉണ്ടാകും.

കൂടാതെ 50MP റിയർ ക്യാമറകൾ, 66W വയർഡ് ചാർജിങ് പിന്തുണയുള്ള 6100mAh തേർഡ് ജനറേഷൻ സിലിക്കൺ-കാർബൺ ബാറ്ററി എന്നിവയും ഇതിൽ ഉണ്ടാകും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നത് ഇതിൽ 50MP പ്രധാന ക്യാമറ, അൾട്രാ-വൈഡ് ക്യാമറ, 3X ഒപ്റ്റിക്കൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്നാണ്.

ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ കമ്പനി തന്നെ പുറത്തുവിടുമെന്നും കരുതാം. ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ( Samsung Galaxy Z Fold7) ജൂ​ലൈ ആദ്യം ആഗോള തലത്തിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്.

ഹോണർ മാജിക് V5 ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ!

ഈ സാംസങ് ഫോൾഡബിൾ ഫോണിനെ നേരിട്ട് വെല്ലുവിളിക്കാൻ ​മാജിക് വി5ന് കരുത്തുണ്ട് എന്നാണ് ഹോണർ അ‌വകാശപ്പെടുന്നത്. അത്യാധുനിക രൂപകൽപ്പന, മികച്ച പെർഫോമൻസ്, പോർട്ടബിലിറ്റി എന്നിവ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഹോണർ ​മാജിക് വി5 ഒരു മികച്ച ബദലായി മാറുമെന്ന് ഹോണർ വിശ്വസിക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വർഷം അവസാനത്തോടെ മാജിക് വി5 യുടെ ആഗോള ലോഞ്ചും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
The Honor Magic V5 will be launched on July 2. Honor claims that it is the world's thinnest foldable phone. Honor has confirmed that the Magic V5 will be just 8.8mm thick when folded. When unfolded, it will be 4.35mm thick. It weighs 226g. Honor also says that this will be their most powerful AI-powered foldable yet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X