സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി 'ലോകം' കീഴടക്കാൻ ഹോണർ മാജിക് V5 എത്തി
ഹോണർ തങ്ങളുടെ മാജിക് വി3 ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി കഴിഞ്ഞ മാസം ചൈനയിൽ പുതിയ ഹോണർ മാജിക് വി5 (HONOR Magic V5) പുറത്തിറക്കിയിരുന്നു. ലോകത്തെ ഏറ്റവും സ്ലിം ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി അവതരിപ്പിക്കപ്പെട്ട ഇത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചൈനയിലെ ലോഞ്ച് കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ഹോണർ മാജിക് വി5 ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ, ഈട്, AI, ബാറ്ററി, ഇമേജിംഗ് എന്നിവയിൽ മുൻ മോഡലിനെക്കാൾ ഒരുപാട് അപ്ഗ്രേഡുകളോടെയാണ് പുതിയ വി5 എത്തിയിരിക്കുന്നത്.
ഹോണർ മാജിക് വി5 ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ ഐവറി വൈറ്റ് വേരിയന്റാണ് ഏറ്റവും സ്ലിം. ഇത് മടങ്ങിയിരിക്കുമ്പോൾ 8.8mm വലിപ്പവും തുറന്നിരിക്കുമ്പോൾ 4.1mm വലിപ്പവും ആണ് ഉള്ളത്. 217 ഗ്രാം ആണ് ഭാരം.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഹോണർ മാജിക് വി5 ന്റെ കരുത്ത്.

7.95-ഇഞ്ച് ആന്തരിക ഡിസ്പ്ലേയും 6.43-ഇഞ്ച് 2 പുറം സ്ക്രീനും സ്റ്റൈലസ് ഇൻപുട്ടിനെ പിന്തുണയ്ക്കുന്നു, അതേസമയം മൾട്ടി-ഫ്ലെക്സ് മോഡ് ഒരേസമയം മൂന്ന് ആപ്പുകൾ വരെ ഉപയോഗിച്ച് മൾട്ടിടാസ്കിംഗ് പ്രാപ്തമാക്കുന്നു. കൂടാതെ AI ഫാൽക്കൺ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. AI ഹോണർ ഇമേജ് എഞ്ചിൻ മെച്ചപ്പെടുത്തിയ ഇത് AI എൻഹാൻസ്ഡ് പോർട്രെയ്റ്റ്, AI സൂപ്പർ സൂം, മോഷൻ സെൻസിംഗ് ക്യാപ്‌ചർ തുടങ്ങിയ നൂതന ഫോട്ടോഗ്രാഫി ടൂളുകളെ പിന്തുണയ്ക്കുന്നു.
ഹോണർ മാജിക് വി5 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 7.95 ഇഞ്ച് ഫോൾഡബിൾ OLED (2352×2172) പുറം ഡിസ്പ്ലേ, 6.43" എക്സ്റ്റേണൽ OLED (2376×1060) ഡിസ്പ്ലേ, 1.07B കളേഴ്സ്, HDR വിവിഡ്, ഡോൾബി വിഷൻ, ZREAL; പീക്ക് ബ്രൈറ്റ്‌നസ് 5000 നിറ്റ്സ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ (2×4.32GHz + 6×3.53GHz) സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 830 GPU, 16GB റാം, 512GB സ്റ്റോറേജ് എന്നിവയാണ് ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന മോഡലിൽ ഉളളത്. ചൈനയിൽ 1ടിബി വരെ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമായിരുന്നു. ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അതിൽ 50MP വൈഡ് ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (3x OIS, up to 100x digital zoom) എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി ഇന്നർ, ഔട്ടർ ക്യാമറകൾ 20MP ആണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0.1 ൽ ആണ് പ്രവർത്തനം. യോയോ എഐ അസിസ്റ്റന്റ്, സ്പ്ലിറ്റ്-സ്ക്രീൻ മൾട്ടിടാസ്കിംഗ്, ക്രോസ്-പ്ലാറ്റ്ഫോം ഷെയറിംഗ്, ജിഎംഎസ് പിന്തുണ എന്നിവയും ഇതിലുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ സഹിതമാണ് ഈ ഫോൾഡബിൾ ഫോൺ എത്തുന്നത്.
ഡ്യുവൽ 5G, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, ഡ്യുവൽ-ബാൻഡ് GPS (L1+L5), Beidou, GLONASS, Galileo, NFC, യുഎസ്ബി ടൈപ്പ്-സി, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP58 + IP59 റേറ്റിങ് എന്നിവയും ഈ മാജിക് വി5 5ജിയിൽ ഉണ്ട്. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് ഫീച്ചറുകളോടെ 5820mAh ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു.

വിലയും ലഭ്യതയും
ഹോണർ മാജിക് വി5 5ജി ഫോൾഡബിൾ ഫോണിന്റെ 16GB + 512GB മോഡലിന് 1,699.99 GBP (ഏകദേശം 2,01,025 രൂപ) ആണ് വില, ഇത് ഇതിനകം യൂറോപ്പിലും യുകെയിലും വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഐവറി വൈറ്റ്, ബ്ലാക്ക്, ഡോൺ ഗോൾഡ്, റെഡ്ഡിഷ് ബ്രൗൺ നിറങ്ങളിൽ ഹോണർ മാജിക് V5 വാങ്ങാനാകും. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








