ലോകത്തിലെ ഏറ്റവും സ്ലിം ഫോൾഡബിൾ ഫോൺ! ഹോണർ മാജിക് V5 ലോഞ്ച് ചെയ്തു
ജെയിംസ് ബോണ്ട് കാർ പോലെ കണ്ടാൽ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന ഒരു ഫോൾഡബിൾ ഫോൺ ഹോണർ പുതിയതായി പുറത്തിറക്കിയിരിക്കുന്നു. ഹോണറിന്റെ V3 ഫോൾഡബിൾ ഫോണിന് പിൻഗാമിയായി ലോകത്തെ ഏറ്റവും സ്ലിം ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി പുതിയ ഹോണർ മാജിക് വി5 (HONOR Magic V5) ആണ് ഇപ്പോൾ ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. സ്ലിം ഫോൺ ആയിരിക്കെ തന്നെ മികച്ച ഈട് അടക്കം ഈ ഫോൾഡബിൾ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിലെ കിംഗ് കോങ് ജയന്റ് റിനോ ഗ്ലാസ് 3× മികച്ച വെയർ പ്രൊട്ടക്ഷൻ, 10× മികച്ച ഡ്രോപ്പ് പ്രൊട്ടക്ഷൻ, 15× മികച്ച സ്ക്രാച്ച് പ്രൊട്ടക്ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. 0.8mm-ൽ കൂടുതലുള്ള അവശിഷ്ടങ്ങൾ സ്ക്രിനിൽ ഉണ്ടായാൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു AI- അധിഷ്ഠിത ഡിറ്റക്ഷൻ സിസ്റ്റം ഇതിലുണ്ട്.

കൂടാതെ പൊടി പ്രതിരോധിക്കാൻ IP58 റേറ്റിങ്ങും ജല പ്രതിരോധത്തിന് IP59 റേറ്റിങ്ങും ഉണ്ട്. ഇതിന്റെ ഉൾ സ്‌ക്രീനിൽ ഗ്ലോറി കിംഗ് കോങ് ഫ്ലെക്‌സിബിൾ ആർമർ ഉപയോഗിക്കുന്നു, പുറം സ്‌ക്രീൻ ജയന്റ് റിനോ ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കരുത്തുള്ള ഫോൾഡബിളുകളിൽ ഒന്നാണിത്. കൂടാതെ 12 മാസത്തെ സൗജന്യ ഇന്നർ സ്‌ക്രീൻ പ്രൊട്ടക്ഷൻ പാക്കേജും ഇതിന് ഹോണർ ലഭ്യമാക്കിയിട്ടുണ്ട്.
ഹോണർ മാജിക് വി5 5ജിയുടെ പ്രധാന ഫീച്ചറുകൾ: 7.95 ഇഞ്ച് ഫോൾഡബിൾ OLED (2352×2172) ഡിസ്പ്ലേ, 6.43" എക്സ്റ്റേണൽ OLED (2376×1060) ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1.07B കളേഴ്സ്, HDR വിവിഡ്, ഡോൾബി വിഷൻ, ZREAL; പീക്ക് ബ്രൈറ്റ്‌നസ് 5000 നിറ്റ്സ് എന്നിവ ഇതിലുണ്ട്.

ഒക്ടാ-കോർ (2×4.32GHz + 6×3.53GHz) സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB+256GB, 16GB+512GB, 16GB+1TB റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0.1 ൽ ആണ് പ്രവർത്തനം. യോയോ എഐ അസിസ്റ്റന്റ്, സ്പ്ലിറ്റ്-സ്ക്രീൻ മൾട്ടിടാസ്കിംഗ്, ക്രോസ്-പ്ലാറ്റ്ഫോം ഷെയറിംഗ്, ജിഎംഎസ് പിന്തുണ എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അതിൽ 50MP വൈഡ് ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (3x OIS, up to 100x digital zoom) എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ ഇന്നർ, ഔട്ടർ ക്യാമറകൾ 20MP ആണ്.
ഡ്യുവൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC; ഡ്യുവൽ-ബാൻഡ് GPS (L1+L5), ബീഡോ, ഗ്ലോനാസ്, ഗലീലിയോ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, എന്നിവയും ഇതിലുണ്ട്. 1TB മോഡലിൽ 6100mAh ബാറ്ററിയും മറ്റ് മോഡലുകളിൽ 5820mAh ബാറ്ററിയുമാണ് ഉള്ളത് എന്ന പ്രത്യേകതയുമുണ്ട്. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് പിന്തുണ ഇവയ്ക്കുണ്ട്.

ഹോണർ മാജിക് V5 ന്റെ 12GB+256GB അടിസ്ഥാന വേരിയന്റിന് 8,999 യുവാൻ (ഏകദേശം 1,07,510 രൂപ) ആണ് വില. 16GB+ 512GB വേരിയന്റിന് 9,999 യുവാൻ (ഏകദേശം 1,19,460 രൂപ), 16GB+1TB വേരിയന്റിന് 10,999 യുവാൻ ( ഏകദേശം 1,31,405 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ജൂലൈ 4 മുതൽ വിൽപ്പന ആരംഭിക്കും. ഇതിന്റെ ഗ്ലോബൽ ലോഞ്ചിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








