കിടുകിടിലൻ 'മാജിക്'! ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ വരുന്നു
ഓരോ തവണയും സ്മാർട്ട് ഫോൺ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് ഓരോ ഫോണും ഇറക്കുന്നത്. അതും വ്യത്യസ്തമായ മോഡലിലും കളറിലും ക്യാമറ ക്വാളിറ്റിയിലുമെല്ലാം മാറ്റം വരുത്തിയാണ് ഫോണുകൾ ആകർഷമാക്കുന്നത്. അതും ബജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇറക്കാനാണ് ഹോണർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഓരോ തവണയും ഹോണർ എന്താണ് പുതിയത് തങ്ങൾക്കായി നൽകുന്നതെന്ന് കാണാൻ സ്മാർട്ട് ഫോൺ പ്രേമികൾ ആവേശത്തിലാണ്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഫോൾഡബിൾ ഫോൺ ഇറക്കാനാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വർഷത്തെ മാജിക് വി3 യുടെ നേരിട്ടുള്ള പിൻഗാമിയായി ഹോണർ മാജിക് വി4 മോഡൽ ഒഴിവാക്കി മാജിക് വി5 പുറത്തിറക്കുമെന്ന് ചൈനീസ് ടിപ്സ്റ്റർ ഫിക്സഡ് ഫോക്കസ് വെയ്‌ബോയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല.

പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഹോണറിന്റെ മുൻ മാതൃ ബ്രാൻഡായ ഹുവാവേ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകൾക്ക് പേരിടുമ്പോൾ നാലാം നമ്പർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മാജിക് വി4 മോഡൽ ഒഴിവാക്കാനാണ് സാധ്യത. ഹോണർ മാജിക് വി5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കാനും സാധ്യതയുണ്ട്.
ഇതിനുപുറമെ സ്മാർട്ട്‌ഫോൺ ചൈനയിൽ മാത്രമല്ല ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നുള്ള കിംവദന്തികളും പുറത്തുവരുന്നുണ്ട്. മെയ് അവസാനമോ ജൂൺ ആദ്യമോ ചൈനീസ് വിപണികളിൽ ഇത് ഔദ്യോഗികമായി പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഹോണർ മാജിക് വി5 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ടീഇയിൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഹോണർ മാജിക് വി5 IPx9 വാട്ടർ റെസിസ്റ്റന്റ് ആണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. IPx9 വാട്ടർ റെസിസ്റ്റന്റ് നൽകുന്നതോടെ ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ സ്പ്രേകളെ കൈകാര്യം ചെയ്യാൻ ചെയ്യാൻ ഫോണിനെ പര്യാപ്തമാക്കുന്നു. 2കെ റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് 120Hz എൽടിപിഒ അമോലെഡ് സ്‌ക്രീനും ഹോണർ മാജിക് വി5 ഫോണിലുണ്ടാവാം.
80 വാട്സ് വയേർഡ്, 50 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും മാജിക് വി5ലുണ്ടാവുമെന്നാണ് ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇത്രയും വലിയ ബാറ്ററി നൽകിയതുകൊണ്ടു തന്നെ മാജിക് വി5 ഇതുവരെ ഇറങ്ങിയ ഫോൾഡബിൾ ഫോണുകളിൽ വെച്ച് കട്ടി കുറഞ്ഞ മടക്കാവുന്ന ഫോണായാണ് കണക്കാക്കപ്പെടുന്നത്. ഫോൺ മടക്കിയ അവസ്ഥയിൽ 4.4 മില്ലി മീറ്ററും തുറക്കുമ്പോൾ 9.4 മില്ലിമീറ്ററും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ചൈനയിൽ ജൂലൈയിലാണ് ഏറ്റവും കനം കുറഞ്ഞ ബുക്ക്-സ്റ്റൈലിൽ മടക്കാവുന്ന മോഡലായി ഹോണർ മാജിക് വി3 ഒപ്പോ പുറത്തിറക്കിയത്. ഫോൺ മടക്കിയ അവസ്ഥയിൽ 4.35 മില്ലി മീറ്ററും തുറക്കുമ്പോൾ 9.2 മില്ലിമീറ്ററും ആണ് ഫോണിന് നൽകിയിരുന്നത്. തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ 12GB + 512GB ഓപ്ഷന് ഏകദേശം 1,88,000 രൂപ വിലയ്ക്കാണ് മാജിക് വി3 ആഗോള വിപണികളിൽ അവതരിപ്പിച്ചത്.
ഹോണർ മാജിക് വി3യുടെ സ്പെസിഫിക്കേഷനുകൾ നോക്കുകയാണെങ്കിൽ 7.92 ഇഞ്ച് പ്രൈമറി ഫുൾ HD+ LTPO OLED മെയിൻ ഡിസ്‌പ്ലേയും 6.43 ഇഞ്ച് LTPO OLED കവർ സ്‌ക്രീനും നൽകിയിട്ടുണ്ട്. ഇത് സ്‌നാപ്ഡ്രാഗൺ 8 Gen 3 SoCയിൽ പ്രവർത്തിക്കുന്നത്. കൂടാതെ 50-മെഗാപിക്സൽ മെയിൻ ക്യാമറ, 50-മെഗാപിക്സൽ പെരിസ്‌കോപ്പ് ഷൂട്ടർ, അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 40-മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഉണ്ട്. 40-മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. 66W വരെ വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,150mAh ബാറ്ററിയാണ് മാജിക് വി3ക്ക് നൽകിയിരുന്നത്.


Click it and Unblock the Notifications








