Home
Mobile

7150mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത്; ഹോണർ മാജിക് V6 ലോഞ്ച് ചെയ്തു

ഹോണർ തങ്ങളുടെ മാജിക് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു, നേരത്തെ MWC 2026 ൽ അ‌വതരിപ്പിച്ച ഹോണർ മാജിക് V6 (HONOR Magic V6) എന്ന മോഡൽ ആണ് ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. MWC 2026 ൽ ഇത് അ‌വതരിപ്പിച്ചിരുന്നു എങ്കിലും വിശദമായ ഫീച്ചറുകളും വിലയും വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ​ചൈനീസ് ലോഞ്ചിൽ കമ്പനി ഫീച്ചറുകൾ മുഴുവൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2026​ ന്റെ രണ്ടാം പാദത്തിൽ തെരഞ്ഞെടുത്ത വിപണികളിൽ ഇത് അ‌വതരിപ്പിക്കുമെന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് ഈ ഫോൾഡബിൾ ഫോൺ എത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ MWCയിൽ അ‌വതരിപ്പിക്കപ്പെട്ട വേരിയന്റും ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്ത വേരിയന്റും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. 16GB + 1TB മോഡലിൽ ചൈനീസ് മോഡലിന് 7150mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്. ഫോൾഡബിൾ ഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയാണിത്. മറ്റ് വേരിയന്റുകളിൽ 6850mAh ബാറ്ററിയാണുള്ളത്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത്; ഹോണർ മാജിക് V6 ലോഞ്ച് ചെയ്തു
Also Read

പ്രധാന ഫീച്ചറുകൾ

7.95 ഇഞ്ച് ഫോൾഡബിൾ OLED (2352×2172), 6.52 ഇഞ്ച് ഔട്ടർ OLED (2420×1080) ഡിസ്പ്ലേകൾ ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 1.07B കളറുകൾ, HDR വിവിഡ്, ഡോൾബി വിഷൻ, ZREAL, 6000 (ബാഹ്യ) / 5000 നിറ്റ്‌സ് (ആന്തരിക) പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.

4.6GHz വരെ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ കരുത്തിലാണ് ഹോണർ മാജിക് V6 അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം അഡ്രിനോ 840 GPU, 12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയും ഉണ്ട്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത്; ഹോണർ മാജിക് V6 ലോഞ്ച് ചെയ്തു
Also Read

50MP ​വൈഡ് (f/1.6 അപ്പർച്ചർ), 50MP അൾട്രാ-വൈഡ് (f/2.2 അപ്പർച്ചർ), 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ (f/2.5 അപ്പർച്ചർ), 3x OIS, 100x ഡിജിറ്റൽ സൂം എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ 20MP ഇന്നർ, ഔട്ടർ ഫ്രണ്ട് ക്യാമറകളും (f/2.2 അപ്പർച്ചർ) ഈ ഫോൾഡബിൾ ഫോണിലുണ്ട്.

ഡ്യുവൽ 5G, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, BeiDou (B1I+B1C+B2a+B2b ക്വാഡ്-ഫ്രീക്വൻസി), GPS (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), GLONASS (G1), ഗലീലിയോ (E1+E5a+E5b ട്രൈ-ഫ്രീക്വൻസി), QZSS (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), NavIC (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), A-GNSS, NFC, USB ടൈപ്പ്-C USB 3.2 Gen1എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10-ൽ ആണ് പ്രവർത്തനം. IP68 & IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 7150mAh (16GB + 1TB) / 6850mAh (മറ്റുവേരിയന്റുകൾ) ബാറ്ററി, 80W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 66W വയർലെസ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Also Read
സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത്; ഹോണർ മാജിക് V6 ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഹോണർ മാജിക് V6 ന്റെ 12GB+256GB വേരിയന്റിന് 8999 യുവാൻ (ഏകദേശം 1,20,220 രൂപ), 12GB+512GB വേരിയന്റിന് 9999 യുവാൻ (ഏകദേശം 1,33,580 രൂപ), 16GB+512GB വേരിയന്റിന് 10999 യുവാൻ (ഏകദേശം 1,46,940 രൂപ), 16GB+1TB വേരിയന്റിന് 11999 യുവാൻ (ഏകദേശം 1,60,300 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
The Honor Magic V6 with Snapdragon 8 Elite Gen 5 has been launched in China. Its 12GB+256GB base variant is priced at 8999 yuan (approximately Rs. 1,20,220). There are some differences between the variant that was earlier unveiled at MWC 26 and the one that has now been launched in China. The 16GB + 1TB Chinese model has a 7150mAh silicon-carbon battery. The other variants have a 6850mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X