ലോകത്തെ ഏറ്റവും സ്ലിം ഫോൾഡബിൾ ഫോൺ! ഹോണർ മാജിക് V6 ലോഞ്ച് ചെയ്തു
ഹോണർ നേരത്തെ വാഗ്ദാനം ചെയ്തതുപോലെ തന്നെ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോൺ ഹോണർ മാജിക് V6 (HONOR Magic V6) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2026-ൽ, വച്ചാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. "Unfold the Real Magic" എന്ന ടാഗ് ലൈനോടെ എത്തിയ ഈ ഫോൺ ലോകത്താദ്യമായി അവതരിപ്പിക്കപ്പെടുന്ന ചില ഫീച്ചറുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. അൾട്രാ-തിൻ ഡിസൈൻ, വിട്ടുവീഴ്ചയില്ലാത്ത ബാറ്ററി ലൈഫ്, പവർഹൗസ് പെർഫോമൻസ് എന്നിവയൊക്കെയാണ് ഈ ഫോണിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അൾട്രാ-തിൻ ആർക്കിടെക്ചറാണ് ഹോണർ മാജിക് V6 ന്റെ ഏറ്റവും ശ്രദ്ധേയ ഘടകം. 8.75mm തിക്നെസാണ് ഈ ഫോണിനുള്ളത്. ഇത് വിപണിയിലെ ഏറ്റവും സ്ലിം ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും സ്ലിം ഫോൾഡബിൾ ഫോൺ എന്ന നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് ഇതിന്റെ ബാറ്ററി ശേഷി കൂടി അറിയുമ്പോഴാണ്.

921Wh/L എന്ന അവിശ്വസനീയമായ ഊർജ്ജ സാന്ദ്രതയുള്ള സിലിക്കൺ-കാർബൺ ബാറ്ററി സാങ്കേതികവിദ്യ പിന്തുണയോടെ 6660mAh ബാറ്ററിയുമായാണ് ഹോണർ മാജിക് V6 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ ബാറ്ററി ശേഷി അവതരിപ്പിക്കുമ്പോൾ തന്നെ ഏറ്റും സ്ലിം ബോഡിയോടെ എത്തുന്നു എന്നത് ഹോണർ കൈവരിച്ച വലിയ നേട്ടമാണ്.
മികച്ച ഈട് ഹോണർ മാജിക് V6 വാഗ്ദാനം ചെയ്യുന്നുണ്ട്. 500,000 ഫോൾഡുകൾക്ക് (SGS ഉയർന്ന നിലവാരമുള്ള ഡ്യൂറബിൾ ഫോൾഡിംഗ് സർട്ടിഫിക്കേഷൻ) ഈ ഫോൺ റേറ്റുചെയ്‌തിരിക്കുന്നു, അതേസമയം ഇന്നർ ഡിസ്‌പ്ലേയിൽ "മിനിമലിസ്റ്റ്, ഇംപെർസെപ്റ്റബിൾ ക്രീസ്" നിലനിർത്തുന്നു. ഫോൾഡബിൾ ഫോണിന്റെ ഏറ്റവും പ്രധാന ഭാഗമായ ഹിഞ്ചിനായി സൂപ്പർ സ്റ്റീൽ (2800MPa), 44% ശക്തമായ ഒരു റൈൻഫോഴ്‌സ്ഡ് UTG (അൾട്രാ-തിൻ ഗ്ലാസ്) ലെയർ എന്നിവ ഹോണർ ഉപയോഗിക്കുന്നു.

ഫോണിന്റെ പുറം ഭാഗത്തിന്റെ സംരക്ഷണത്തിനായി ആന്റി- സ്ക്രാച്ച് നാനോക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ ഹോണർ നൽകിയിരിക്കുന്നു. ഇതിന് 5-സ്റ്റാർ SGS ഡ്രോപ്പ് റെസിസ്റ്റൻസും സ്‌ക്രീൻ ആന്റി-ഇംപാക്ട് റേറ്റിംഗും ലഭിച്ചു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിങ്സും ഹോണർ മാജിക് V6 -ൽ ഉണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ഉള്ള ലോകത്തെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് ഹോണർ മാജിക് V6. അഡ്രിനോ 840 ജിപിയുവും ഇതോടൊപ്പം ഉണ്ട്. CIPA 6.5 സ്റ്റാൻഡേർഡ് ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയോടെ, 64MP, 1/2-ഇഞ്ച് ടെലിഫോട്ടോ സെൻസർ ഇതിലുണ്ട്. ഇത് ഫോൾഡബിൾ ഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന ടെലിഫോട്ടോ ലെൻസ് ആണ്.
50MP മെയിൻ ക്യാമറയും 50MP അൾട്രാവൈഡ് ക്യാമറയും, 64MP ടെലിഫോട്ടോ ക്യാമറയും അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം. മൾട്ടി-സെൻസർ ഫ്യൂഷൻ കമ്പ്യൂട്ടിംഗ് സിസ്റ്റം, AI സിനിമാ കളർ എന്നിവ ക്യാമറയ്ക്ക് കൂടുതൽ മികവ് നൽകുന്നു. കൂടാതെ ഒട്ടനവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ ഹോണർ ഫോണിനുണ്ട്.

ഫോൺ മടക്കിയാലും തുറന്നാലും ഫ്ലാഗ്‌ഷിപ്പ് കാഴ്ചാനുഭവം ഉറപ്പാക്കുന്ന ഡ്യുവൽ ടോപ്പ്-ടയർ സ്‌ക്രീനുകൾ മാജിക് V6-ൽ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് സ്‌ക്രീനുകളിലും AMOLED (LTPO 2.0) ടെക്നോളജിയുണ്ട്. കവർ സ്‌ക്രീൻ 6.52 ഇഞ്ച് വലിപ്പമുള്ളതാണ്. ഇത് 6,000 നിറ്റ്‌സ് (HDR പീക്ക്), 2420 x 1080 റെസല്യൂഷൻ, 406 PPI പിക്‌സൽ സാന്ദ്രത എന്നിവയോടെ എത്തുന്നു.
7.95 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും ഇതിലുണ്ട്. 5,000 നിറ്റ്‌സ് (HDR പീക്ക്) ബ്രൈറ്റ്നസ്, 2352 x 2172 റെസല്യൂഷൻ, 403 PPI പിക്‌സൽ സാന്ദ്രത എന്നിവ ഇതിനുണ്ട്. റെഡ്, ഗോൾഡ്, വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഹോണർ മാജിക് V6 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഇതുവരെ ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








