പ്രോ ആകാൻ ഈ പ്രോ ട്രൈ ചെയ്ത് നോക്കിയാലോ? ഹോണർ മാജിക് 6 പ്രോ ഇന്ന് മുതൽ ഓപ്പൺ സെയിൽ ആരംഭിച്ചു
ഹോണർ മാജിക് 6 പ്രോ ഇന്ന് (ഓഗസ്റ്റ് 23) ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, ഔദ്യോഗിക ബ്രാൻഡ് വെബ്‌സൈറ്റ് (explorehonor.com) എന്നിവ വഴിയും പ്രധാന റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓപ്പൺ സെയിൽ ആരംഭിച്ചു. ഇത് അത്യാധുനിക ക്യാമറ സിസ്റ്റം, ഊർജ്ജസ്വലമായ ഡിസ്പ്ലേ, കരുത്തുറ്റ ബാറ്ററി ലൈഫ്, നൂതന എഐ കഴിവുകൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഉപകരണം അഞ്ച് DXOMARK ഗോൾഡ് ലേബലുകൾ നേടി. ബാക്ക് ക്യാമറകളിലും സെൽഫി ക്യാമറകളിലും ഇമ്മേഴ്‌സീവ് ഓഡിയോ, വൈബ്രൻ്റ് ഡിസ്‌പ്ലേ, ബാറ്ററി ലൈഫ്, നൂതന എഐ സവിശേഷതകൾ എന്നിവയിലെ മികവിന് അടിവരയിടുന്നു.
ഹോണർ മാജിക് 6 പ്രോ 5ജി ഇന്ത്യയിലെ വിലയും ഓഫറുകളും: 12 ജിബി/ 512 ജിബി മോഡലിന് 89,999 രൂപയാണ് ഹോണർ മാജിക് 6 പ്രോയുടെ വില. ഉപയോക്താക്കൾക്ക് 12 മാസം (അതായത് ഒരു വർഷം) വരെ പ്രതിമാസം 7500 രൂപ നിരക്കിൽ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. കൂടാതെ, അടുത്ത 180 ദിവസത്തേക്ക് ഹോണർ മാജിക് 6 പ്രോ 5ജിയുടെ വിലയിൽ കുറവുണ്ടാകില്ല എന്ന് ഹോണർ സ്ഥിരീകരിച്ചു.

ഹോണർ മാജിക് 6 പ്രോ 5ജിയുടെ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സ് ഉള്ള 6.8 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് LTPO OLED ഡിസ്‌പ്ലേ ആണ് ഹോണർ മാജിക് 6 പ്രോ 5ജി അവതരിപ്പിക്കുന്നത്. സ്‌ക്രീൻ ഒരു അഡാപ്റ്റീവ് 120Hz (1Hz - 120Hz) റിഫ്രഷ് റേറ്റും 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും സപ്പോർട്ട് ചെയ്യുന്നു.
അഡ്രിനോ 750 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഹോണർ മാജിക് 6 പ്രോ സ്മാർട്ട്ഫോൺ നൽകുന്നത്. ഇത് സിപിയുവിൽ 30% ഉം ജിപിയു പ്രകടനത്തിൽ 25% ഉം വാഗ്ദാനം ചെയ്യുന്നു. അൾട്രാ-വൈഡ് ലിക്വിഡ് കൂളിംഗ് സിസ്റ്റവും എക്സ്ട്രാ ലാർജ് വേപ്പർ ചേമ്പറും ഫോണിൽ ഉൾപ്പെടുന്നു.
കൂടാതെ, ഹോണർ മാജിക് 6 പ്രോ ഒരു ബിൽറ്റ്-ഇൻ ഹോണർ E1 പവർ എൻഹാൻസ്ഡ് ചിപ്പ് ഉള്ള 5600 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. കൂടാതെ 80W വയർഡ്, 66W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സോഫ്റ്റ്‌വെയർ രംഗത്ത്, ആൻഡ്രോയിഡ് 14ൽ നിർമ്മിച്ച MagicOS 8.0ലാണ് ഹോണർ മാജിക് 6 പ്രോ ഫോൺ പ്രവർത്തിക്കുന്നത്.
ഒപ്‌റ്റിക്‌സിനായി, 50 എംപി മെയിൻ ക്യാമറ, 180 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാ വൈഡ്, മാക്രോ ക്യാമറ എന്നിവ പിൻ പാനലിൽ ഉണ്ട്. ഫ്രണ്ടിൽ, 4K വീഡിയോ റെക്കോർഡിംഗിന് ഉള്ള സപ്പോർട്ട് നൽകുന്ന 50 എംപി ഫ്രണ്ട് ക്യാമറയാണ് ഹോണർ മാജിക് 6 പ്രോ 5ജി തിരഞ്ഞെടുക്കുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








