ഉം..കേമനാണല്ലോ! ഫോൾഡബിൾ ഫോണുകളോട് മുട്ടാൻ ഒരുങ്ങി ഹോണർ
ഹോണർ അടുത്ത ഫ്ലിപ്പ് സ്മാർട്ട്‌ഫോണിൻ്റെ ചൈനയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോണർ മാജിക് വി ഫ്ലിപ്പിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ ആണ് ഹോണർ വെളിപ്പെടുത്തിയത്. ഒപ്പം, ബ്രാൻഡ് ക്ലാംഷെൽ ഫോൾഡബിൾ ഡിസൈൻ പ്രദർശിപ്പിക്കുകയും ചെയ്തു. ഡിസൈന് കൂടാതെ, മൂന്ന് തനതായ നിറങ്ങളിൽ ഹോണർ മാജിക് വി ഫ്ലിപ്പും ഉണ്ടാകും. ഹോണർ മാജിക് വി ഫ്ലിപ്പിൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ വലിയ കവർ സ്‌ക്രീനാണ്. ഇത് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5ന് സമാനമല്ല.
ഹോണർ മാജിക് വി ഫ്ലിപ്പ് ലോഞ്ച്: ഹോണർ പോസ്റ്റ് ചെയ്തത് അനുസരിച്ച്, ചൈനയിലെ ഹോണർ മാജിക് വി ഫ്ലിപ്പ് ലോഞ്ച് ജൂൺ 13ന് ഇന്ത്യൻ സമയം വൈകുന്നേരം 07.30 ന് അല്ലെങ്കിൽ 05:00 മണിക്ക് ആണ് നടത്താൻ ഉദ്ദേശിക്കുന്നത്. 2024 ടെക്‌നോളജി ഫാഷൻ ഷോ (2024 Technology Fashion Show) എന്നാണ് ഇവൻ്റ് ലേബൽ ചെയ്യുന്നത്.

ഹോണർ മാജിക് വി ഫ്ലിപ്പിൻ്റെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇപ്പോൾ ഒരു വിവരവും ലഭിച്ചിട്ടില്ല. കൂടാതെ, ചൈനയിലെ ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ JD.com, Honor Mall, Tmall എന്നിവയിൽ നിന്ന് CNY 188ന് (ഏകദേശം 2,200 രൂപ) ഹോണർ മാജിക് വി ഫ്ലിപ്പ് റിസർവ് ചെയ്യാം. ഐറിസ് ബ്ലാക്ക്, കാമെലിയ വൈറ്റ്, ഷാംപെയ്ൻ പൗഡർ എന്നിവയുൾപ്പെടെ മൂന്ന് കളറുകളിൽ ആണ് ഹോണർ മാജിക് വി ഫ്ലിപ്പ് പുറത്ത് വരുന്നത്.
ഹോണർ മാജിക് വി ഫ്ലിപ്പിൽ ഒരു വലിയ കവർ OLED സ്ക്രീനും ഉണ്ട്. അത് പിൻ പാനലിൻ്റെ മുകൾ ഭാഗം പകുതി കവർ ആകുന്ന വിധത്തിൽ ആണ് രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ, മാജിക് വി ഫ്ലിപ്പിൻ്റെ പിൻ ഭാഗത്തുള്ള ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണവും ലിസ്റ്റിംഗുകൾ വെളിപ്പെടുത്തുന്നു.
പെട്ടന്ന് നോക്കുമ്പോൾ, ഈ ഫോണിന്റെ എൽഇഡി ഫ്ലാഷ് എവിടെയാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇത് ഉപകരണത്തിൻ്റെ താഴത്തെ പകുതിയിൽ, ഹിംഗിന് താഴെയായി ഇരിക്കുന്നു. ഇത് ഹോണറിൻ്റെ വളരെ രസകരമായ ഒരു പ്ലെയിസിങ് ആണ്. ചുരുക്കത്തിൽ, ഇതുവരെ ഒരു ഫോണും ഇത്തരത്തിൽ ചെയ്ത് കണ്ടിട്ടില്ല.
ഹോണർ മാജിക് വി ഫ്ലിപ്പ് 12 ജിബി/ 256 ജിബി, 12 ജിബി /512 ജിബി, 12 ജിബി /1 ടിബി കോൺഫിഗറേഷനുകളിൽ ലഭിക്കും. ഹോണർ മാജിക് വി ഫ്ലിപ്പിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 4,500 mAh ബാറ്ററിയാണ് ഹോണർ മാജിക് വി ഫ്ലിപ്പിൽ പ്രതീക്ഷിക്കുന്നത്.
ഒപ്റ്റിക്‌സിനായി, ഫ്ലിപ്പ് സ്മാർട്ട്‌ഫോണിന് ഒഐഎസ് സപ്പോർട്ട് ഉള്ള 50 എംപി പ്രൈമറി സെൻസറും സെക്കൻഡറി അൾട്രാ വൈഡ് ലെൻസും ഫീച്ചർ ചെയ്തേക്കാം. നിലവിൽ, ഹോണർ മാജിക് വി ഫ്ലിപ്പിനെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ സാംസങ് ഗാലക്‌സി ഫ്ലിപ്പ് 5, മോട്ടറോള റേസർ 40 അൾട്രാ, ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്പ് എന്നിവക്ക് ഈ സ്മാർട്ട്ഫോൺ ഒരു ഉത്തമ എതിരാളി ആകുമോ എന്ന് കണ്ടറിയണം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








