Home
Mobile

ഡ്യൂവൽ ക്യാമറകൾക്കൊപ്പം ബജറ്റ് വിലയുള്ള ഹോണർ പ്ലേ 20 സ്മാർട്ഫോൺ അവതരിപ്പിച്ചു

സ്മാർട്ട്‌ഫോൺ ലോഞ്ചുകളുടെ കാര്യത്തിൽ ഹോണർ ഇപ്പോൾ കൂടുതൽ പുരോഗതി കൈവരിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോൾ ഈ ബ്രാൻഡ് അതിൻറെ ബജറ്റ് പോർട്ട്‌ഫോളിയോയിൽ ഒരു പുതിയ സ്മാർട്ഫോൺ കൂടി ചേർത്തിരിക്കുകയാണ്. ചൈനയിൽ ഹോണർ പ്ലേ 20 കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് ഒരു യൂണിസോക്ക് പ്രോസസറും 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റുമായി വിപണിയിൽ വരുന്നു. 2021 ൽ ഹോണർ നൽകുന്ന രണ്ടാമത്തെ സ്മാർട്ഫോൺ ആണിത്. നേരത്തെ ഈ ബ്രാൻഡ് വി 40 5 ജി സ്മാർട്ട്‌ഫോൺ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരുന്നു.

ഹോണർ പ്ലേ 20 പ്രധാനപ്പെട്ട സവിശേഷതകൾ

ഹോണർ പ്ലേ 20 പ്രധാനപ്പെട്ട സവിശേഷതകൾ

ഹോണർ പ്ലേ 20 യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് 12bn UniSoC Tiger T610 പ്രോസസറാണ്. 1.8 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡുള്ള രണ്ട് കോർടെക്‌സ് എ 75 കോറുകളും ഒരേ 1.8 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡുള്ള ആറ് കോർടെക്‌സ് എ 55 കോറുകളും ഒക്ടാ കോർ ചിപ്‌സെറ്റിൽ ഉൾപ്പെടുന്നു. ചിപ്‌സെറ്റ് മാലി ജി 52 ജിപിയുവും 8 ജിബി റാമുമായി ജോടിയാക്കുന്നു. 128 ജിബി വരെയുള്ള സ്റ്റോറേജുമായാണ് ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്.

ഹോണർ പ്ലേ 20

മാജിക് യുഐ 4.0 സ്കിൻ ഉപയോഗിച്ച് വരുന്ന പഴയ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ ഹോണർ പ്ലേ 20 പ്രവർത്തിക്കുന്നത്. 89.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും 720 x 1600 പിക്‌സൽ എച്ച്ഡി + റെസല്യൂഷനുമുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. പിന്നിൽ ഡ്യുവൽ ലെൻസ് മൊഡ്യൂളും സിംഗിൾ സെൽഫി ക്യാമറയും ഉൾപ്പെടുന്ന അടിസ്ഥാന ക്യാമറ ഹാർഡ്‌വെയറാണ് ഹോണർ പ്ലേ 20 ൽ നൽകിയിട്ടുള്ളത്. ബാക്ക് പാനലിൽ 13 എംപി പ്രധാന സെൻസറും 2 എംപി ഡെപ്ത് സെൻസറും ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഉൾപ്പെടുന്നു. വാട്ടർ ഡ്രോപ്പ് നോച്ചിൽ സെൽഫികൾ പകർത്തുവാൻ 5 എംപി ക്യാമറയുമുണ്ട്.

10W സ്റ്റാൻഡേർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് പോലുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുമുണ്ട് ഇതിൽ. ഫിംഗർപ്രിന്റ് സ്കാനർ ഇല്ലാതെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നുവെന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്. 10W സ്റ്റാൻഡേർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹോണർ പ്ലേ 20 വിലയും ലഭ്യതയും

ഹോണർ പ്ലേ 20 വിലയും ലഭ്യതയും

ഹോണർ പ്ലേ 20യുടെ 4 ജിബി / 128 ജിബി വേരിയന്റിന് 899 യുവാൻ (ഏകദേശം 10,300 രൂപ) വിലയിൽ ചൈനയിൽ വിപണിയിൽ വരുന്നു. 6 ജിബി റാം വേരിയന്റിന് 1,099 യുവാൻ (ഏകദേശം 12,600 രൂപ), 8 ജിബി റാം മോഡലിന് 1,399 യുവാൻ (ഏകദേശം 16,100 രൂപ) വിലയുണ്ട്. അറോറ ബ്ലൂ, ഐസ്‌ലാന്റ് വൈറ്റ്, മാജിക് നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഹാൻഡ്‌സെറ്റ് പ്രീ-ഓർഡറുകൾക്കായി ഇപ്പോൾ ലഭ്യമാണ്.

Best Mobiles in India

English summary
The Play 20 has been officially announced in China by the group. The low-cost computer comes with a Unisoc processor and a large 5,000 mAh battery. Honor's second offering in 2021 is this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X