5 ജി സപ്പോർട്ടുള്ള ഹോണർ പ്ലേ 5 സ്മാർട്ഫോൺ മെയ് 5 ന് അവതരിപ്പിക്കും

|

ഹോണർ സ്മാർട്ഫോൺ നിർമ്മിതാവിന് ഈ വർഷം മന്ദഗതിയിലുള്ള തുടക്കമായിരുന്നു, മറ്റ് ചൈനീസ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി അവയുടെ പുതിയ ഓഫറുകൾ വിപണിയിൽ നിറഞ്ഞു. ഹോണർ ഇതുവരെ ഒരു കൂട്ടം സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചുകഴിഞ്ഞു. എന്നാൽ, നിരവധി ഹോണർ ഡിവൈസുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, അവ വരും മാസങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യും. ഈ ബ്രാൻഡിൽ നിന്നും വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഹോണർ പ്ലേ 5. ഇതിൻറെ അടുത്ത മാസത്തേക്കുള്ള ലോഞ്ച് കമ്പനി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ സ്മാർട്ഫോണിനെ കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു

ഹോണർ പ്ലേ 5 സ്മാർട്ഫോൺ മെയ് 5 ന് ഔദ്യോഗികമായി അവതരിപ്പിക്കും. കമ്പനി ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ വിപണിയിലെത്തിക്കും. ഹോണർ പുതിയ ഫോണിൻറെ ലോഞ്ച് തീയതിയും ചില പ്രധാന സവിശേഷതകളും സ്ഥിരീകരിക്കുന്ന ലോഞ്ച് ക്ഷണങ്ങൾ പ്രസിദ്ധപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഹോണർ പ്ലേ 5 ഡിസൈനും, പ്രധാന സവിശേഷതകളും

ഹോണർ പ്ലേ 5 ഡിസൈനും, പ്രധാന സവിശേഷതകളും

ഔദ്യോഗിക ക്ഷണപ്രകാരം, ഹോണർ പ്ലേ 5 ഫോണിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈൻ മുൻ‌കൂട്ടി കാണാം. ഡിസ്പ്ലേയ്ക്ക് ചുറ്റും ഇടുങ്ങിയ ബെസലുകൾ ഉണ്ടാകും. സൺറൈസ് പാറ്റേൺ പ്രതിഫലിപ്പിക്കുന്ന ഗ്രേഡിയന്റ് റിയർ പാനലിൽ വരുന്നു. ഇത് പുതിയ റിയൽ‌മി സ്മാർട്ട്‌ഫോണുകളിൽ‌ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. പിൻ പാനലിൻറെ മുകളിൽ ഇടതുവശത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടാകും. പവർ കീയ്‌ക്കൊപ്പം വലത് പാനലിൽ വോളിയം കീകൾ സ്ഥാപിച്ചിരിക്കുന്നു. പുറകിലോ സൈഡ് പാനലിലോ ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ കാണുന്നില്ല. ഈ ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ സവിശേഷതയുണ്ടെന്നും തോന്നുന്നില്ല.

5 ജി സപ്പോർട്ടുള്ള ഹോണർ പ്ലേ 5 സ്മാർട്ഫോൺ
 

ഹോണർ പ്ലേ 5 ഡിമെൻസിറ്റി 800 യു പ്രോസസറാണ് നൽകുന്നതെന്ന് പറയപ്പെടുന്നു. റിയൽ‌മി 8, ഹോണർ എക്‌സ് 7, വിവോ വി 21 5 ജി എന്നിവ പോലുള്ള സമീപകാല മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് ഈ ഒക്ടാ കോർ മീഡിയടെക് പ്രോസസർ നൽകിയിരിക്കുന്നു. അതിനാൽ, ഹോണർ പ്ലേ 5 ന് 5 ജി-നെറ്റ്‌വർക്ക് സപ്പോർട്ടും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ, റാമിനെക്കുറിച്ചും സ്റ്റോറേജ് കപ്പാസിറ്റിയേക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഫേംവെയർ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകാം ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

ഹോണർ പ്ലേ 5 സ്മാർട്ഫോണിൽ ഡിമെൻസിറ്റി 800 യു പ്രോസസർ

6.53 ഇഞ്ച് അളവിലുള്ള ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ ഹോണർ പ്ലേ 5 യിൽ വരുമെന്ന് ടിപ്പ് ചെയ്യുന്നു. ഈ ഡിസ്പ്ലേ ഒരു എഫ്എച്ച്ഡി + റെസല്യൂഷൻ നൽകുമെന്ന് പറയപ്പെടുന്നു. പക്ഷേ, അതിൻറെ റിഫ്രഷ് റേറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 64 എംപി മെയിൻ ലെൻസുള്ള നാല് ക്യാമറകൾ, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഒരു കൂട്ടം 2 എംപി സെൻസറുകൾ എന്നിവ ഹോണർ പ്ലേ 5 ഫോണിൻറെക്യാമറ ഇമേജിംഗ് സെറ്റപ്പിൽ ഉൾപ്പെടുന്നു. 3,800 എംഎഎച്ച് ബാറ്ററിയും 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിനൊപ്പം ഇതിന് ലഭിക്കുമെന്ന് പറയുന്നു.

 ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
The device will first be available in China before being introduced to other countries, including the United States. Honor has sent out launch invites, confirming the device's release date as well as some of its main features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X