5 ജി സപ്പോർട്ടും, ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി ഹോണർ പ്ലേ 5 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ഹോണർ പ്ലേ 5 അവതരിപ്പിച്ചതോടെ ഹോണർ മിഡ്റേഞ്ച് 5 ജി സ്മാർട്ട്‌ഫോൺ പട്ടികയിൽ ചേർക്കപ്പെട്ടു. ഈ സ്മാർട്ട്‌ഫോൺ വളരെക്കാലമായി ചോർച്ചയിലൂടെയും അഭ്യുഹങ്ങളിലൂടെയും നിറഞ്ഞുനിന്നു. ഒടുവിൽ ചൈനയിൽ ഔദ്യോഗികമായി ഹോണർ പ്ലേ 5 സ്മാർട്ഫോൺ അവതരിപ്പിച്ചു. ഡൈമെസിറ്റി 800 യു പ്രോസസറിലാണ് ഈ സ്മാർട്ഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്, കൂടാതെ ഹുവാവേ നോവ 8 എസ്ഇക്ക് സമാനമായ സവിശേഷതകളും ഇതിൽ വരുന്നു. 66W ഫാസ്റ്റ് ചാർജിംഗ്‌ ടെക്നോളജി, 64 എംപി ക്വാഡ് ക്യാമറ മൊഡ്യൂൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ

1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന 6.53 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായാണ് ഹോണർ പ്ലേ 5 അവതരിപ്പിച്ചിരിക്കുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചും സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഇതിൽ നൽകിയിരിക്കുന്നു. ഇതിൻറെ എല്ലാ കോണുകളിലും സ്ലിം ബെസലുകളുമുണ്ട്. മാലി ജി 57 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്ത ഡൈമെൻസിറ്റി 800 യു പ്രോസസറാണ് ഹോണർ പ്ലേ 5യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് മോഡലുമായി ഈ പ്രോസസർ സംയോജിപ്പിച്ചിരിക്കുന്നു. മാജിക് യുഐ 4.0 ഇന്റർഫേസ് ഇതിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും.

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാംനാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

ഹോണർ പ്ലേ 5 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

64 എംപി പ്രധാന സെൻസറുള്ള ഹോണർ പ്ലേ 5 പിൻഭാഗത്ത് ഒരു ക്വാഡ് ലെൻസ് സംവിധാനം നൽകിയിട്ടുണ്ട്. 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉപയോഗിച്ച് പ്രൈമറി ക്യാമറ ജോടിയാക്കുന്നു. സെൽഫികൾ പകർത്തുവാനും വീഡിയോ കോളിംഗിനുമായി 16 എംപി ക്യാമറയാണ് വാട്ടർ ഡ്രോപ്പ് നോച്ചിലുള്ളത്. 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടിന് പുറമേ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും 3,800 എംഎഎച്ച് ബാറ്ററി യൂണിറ്റും സവിശേഷതയിൽ ഉൾപ്പെടുന്നു. 66W ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യയെയും ഹോണർ പ്ലേ 5 സപ്പോർട്ട് ചെയ്യുന്നു.

ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി ഹോണർ പ്ലേ 5 അവതരിപ്പിച്ചു

8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് മോഡലിന് 2,099 യുവാൻ (ഏകദേശം 23,862 രൂപ) വിലയിൽ ചൈനയിൽ ഹോണർ പ്ലേ 5 പുറത്തിറക്കി. ഹൈ എൻഡ് 256 ജിബി വേരിയൻറ് 2,299 (ഏകദേശം 25,336 രൂപ) വില വരും. മെയ് 26 മുതൽ ചൈനയിൽ ഈ ഹാൻഡ്‌സെറ്റ് കറുപ്പ്, ഗ്രേഡിയന്റ് പർപ്പിൾ നിറങ്ങളിൽ വിപണിയിൽ നിന്നും ലഭ്യമാകും. നിലവിൽ, ഇന്ത്യൻ വിപണിയിലും ശേഷിക്കുന്ന രാജ്യങ്ങളിലും പ്ലേ 5 ൻറെ ലഭ്യത ഹോണർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ താങ്ങാനാവുന്ന വിഭാഗത്തിൽ വരുന്ന വിജയകരമായ ചൈനീസ് ബ്രാൻഡുകളിൽ ഒന്നാണ് ഹോണർ. എന്നാൽ, സമീപകാലത്ത് സ്മാർട്ട്‌ഫോൺ ലോഞ്ചുകളിലെ വേഗത കുറവാണ് ഒരു പോരായ്മ.

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാംനാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

Best Mobiles in India

English summary
The smartphone has been leaking for quite some time and has now become official in China. The computer is equipped with a Dimesity 800U processor and shares many of the same features as the Huawei Nova 8 SE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X