Home
Mobile

ബജറ്റ് വിലയിൽ ഞെട്ടിച്ചു! ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ ഹോണർ പ്ലേ 60 സീരീസ് എത്തി

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള നിരവധി സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിട്ടുള്ള ഹോണർ തങ്ങളുടെ പ്ലേ സീരീസിൽ പുതിയ രണ്ട് മോഡൽ കൂടി ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ പ്ലേ 50 സീരീസിന്റെ പിൻഗാമികളായി ഹോണർ പ്ലേ 60 (Honor Play 60), ഹോണർ പ്ലേ 60എം (Honor Play 60m) സ്മാർട്ട്‌ഫോണുകൾ ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ​വൈകാതെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളിലും ഏതാണ്ട് സമാന ഹാർഡ്വെയറുകൾ തന്നെയാണ് ഉള്ളത്. എന്നാൽ കളർ ഓപ്ഷനിലും വിലയിലും വ്യത്യാസമുണ്ട്.

ഹോണർ പ്ലേ എം60 സീരീസിന്റെ പ്രധാന ഫീച്ചറുകൾ: 1604 × 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.61 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേ, 1010 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 10-പോയിന്റ് മൾട്ടിടച്ച് പിന്തുണ എന്നിവ ഈ ഫോണുകളിലുണ്ട്. ദീർഘനേരത്തെ ഫോൺ ഉപയോഗം മൂലം ഉപയോക്താവിന്റെ കണ്ണുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാനുള്ള ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ ഹോണർ പ്ലേ 60 സീരീസ്

മീഡിയടെക്കിന്റെ ഒക്ടാ കോർ സിപിയു (2×A76 at 2.4GHz + 6×A55 at 2.0GHz) ഡൈമെൻസിറ്റി 6300 കരുത്തിലാണ് ഹോണർ പ്ലേ 60, ഹോണർ പ്ലേ 60M എന്നിവ എത്തിയിരിക്കുന്നത്. ARM G57 MC2 ജിപിയുവും ഇവയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0 ൽ ആണ് ഈ ഫോണുകളുടെ പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താലും ഈ രണ്ട് മോഡലുകളിലെയും സ്പെസിഫിക്കേഷനുകൾ സമാനമാണ്. റിയർ പാനലിൽ 10x ഡിജിറ്റൽ സൂമും 1080p വീഡിയോ റെക്കോർഡിംഗും ഉള്ള 13MP മെയിൻ ക്യാമറ (f/1.8) സഹിതമാണ് ഇവ എത്തുന്നത്. ഫ്രണ്ടിൽ 5MP ക്യാമറ (f/2.2) നൽകിയിരിക്കുന്നു. 1080p റെക്കോർഡിംഗിനും ഇത് പ്രാപ്തമാണ്.

ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ ഹോണർ പ്ലേ 60 സീരീസ്

നൈറ്റ് മോഡ്, ഡ്യുവൽ വ്യൂ വീഡിയോ, HDR, ടൈം ലാപ്സ്, സ്‌മൈൽ ക്യാപ്‌ചർ എന്നിവ ഉൾപ്പെടെയുള്ള ഫോട്ടോഗ്രാഫി ഫീച്ചറുകളും ഹോണർ പ്ലേ 60 സീരീസിലുണ്ട്. 6GB + 128GB, 8GB + 256GB, 12GB + 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോണുകൾ ലഭ്യമാകും.

പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ് ഇവയിലുണ്ട്. ഡ്യുവൽ സിം പിന്തുണ, 5G, Wi-Fi 5 (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS (AGPS, GLONASS, Beidou, Galileo, USB ടൈപ്പ്-C, OTG, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഫോണുകളിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

സുരക്ഷയ്ക്കായി ഫെയ്‌സ് അൺലോക്ക് ഉണ്ട്. കൂടാതെ ആപ്പ് ലോക്ക്, AI ഫെയ്‌സ് ചേഞ്ച് ഡിറ്റക്ഷൻ, സ്വകാര്യതാ സഹായം, പേയ്‌മെന്റ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും ഇവയിലുണ്ട്. 5V/3A വയർഡ് ചാർജിംഗും സ്മാർട്ട് ചാർജിംഗ് മോഡുകളും പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ആണ് ഹോണർ പ്ലേ 60 സീരീസിൽ നൽകിയിരിക്കുന്നത്.

ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ ഹോണർ പ്ലേ 60 സീരീസ്

ഹോണർ പ്ലേ 60 യുടെ 6GB+ 128GB വേരിയന്റിന് 1,199 യുവാനും (ഏകദേശം 14,034 രൂപ), 8GB+ 256GB വേരിയന്റിന് 1,399 യുവാനും (ഏകദേശം 16,365 രൂപ) ആണ് വില, ഇങ്ക് റോക്ക് ബ്ലാക്ക്, ജേഡ് ഡ്രാഗൺ സ്നോ, സിയാവോഷാൻ ക്വിംഗ് എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്.

ഹോണർ പ്ലേ 60M ന്റെ 6GB+ 128GB വേരിയന്റിന് 1,699 യുവാനും (ഏകദേശം 19,883 രൂപ), 8GB+ 256GB വേരിയന്റിന് 2,199 യുവാനും (ഏകദേശം 25,723 രൂപ), 12GB+ 256GB വേരിയന്റിന് 2,599 യുവാനും (ഏകദേശം 30,403 രൂപ) ആണ് വില. ഇങ്ക് റോക്ക് ബ്ലാക്ക്, ജേഡ് ഡ്രാഗൺ സ്നോ, മോർണിംഗ് ഗ്ലോ ഗോൾഡ് എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Honor has launched two new models in its Play series. They are the Honor Play 60 and the Honor Play 60M. The 6GB+128GB variant of the Honor Play 60 is priced at 1,199 yuan (approximately Rs. 14,034) and the 8GB+256GB variant is priced at 1,399 yuan (approximately Rs. 16,365). The 6GB+128GB variant of the Honor Play 60M is priced at 1,699 yuan (approximately Rs. 19,883).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X