6.09 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് എച്ച്.ഡി+ ഡിസ്‌പ്ലേയുമായി ഹോണര്‍ പ്ലേ 8A വിപണിയില്‍
ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ വിപണിയിലെത്തിച്ചു. ഹോണര്‍ പ്ലേ 8A എന്നാണ് മോഡലിന്റെ പേര്. ചൈനീസ് വിപണിയിലാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 8നായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. വി മാള്‍ വെബ്‌സൈറ്റിലൂടെ ഫേണ്‍ വാങ്ങാനാകും.

ഫോണ്‍ ലഭിക്കും.
3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 8,100 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 10,100 രൂപയും വിലയുണ്ട്. ചുമപ്പ്, കറുപ്പ്, നീല, ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

റെസലൂഷന്‍
6.09 ഇഞ്ച് ഐ.പിസഎസ് എല്‍.സി.ഡി വാട്ടര്‍ ഡ്രോപ്പ് എച്ച്.ഡി ഡിസപ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. മീഡിയാടെക്ക് ഹീലിയോ പി35 ചിപ്പ്‌സെറ്റാണ് കരുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിനായി 3/4 ജി.ബി റാമുമുണ്ട്. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

ഇന്റേണല്‍ മെമ്മറി
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി ശേഷി 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യമുണ്ട്. പിന്നില്‍ 13 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുന്നിലുള്ളത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്കിംഗും ഇല്ല എന്നത് പോരായ്മയാണ്.

അതിവേഗ ചാര്‍ജിംഗ്
3,020 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, എ-ജി.പി.എസ്, ഗ്ലോണാസ്, മൈക്രോ യു.എസ്.ബി പോര്‍ട്ട് 3.5 എം.എം ഓഡിയോ ജാക്ക് എന്നിവ 3ജി.ബി റാം 32 ജി.ബി ഹോണര്‍ പ്ലേ 8 A ലുണ്ട്.


Click it and Unblock the Notifications








