TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഓണറിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഓണർ പ്ളേ ഇന്ന് ഇന്ത്യയിൽ. വാവേയുടെ സബ് ബ്രാൻഡായ ഓണറിന്റെ ഈ പുതിയ മോഡൽ ചൈനയിൽ ആണ് ആദ്യമായി അവതരിപ്പിച്ചിരുന്നത്. 6.3 ഇഞ്ച് ഡിസ്പ്ളേ, 19.5:9 ഡിസ്പ്ളേ അനുപാതം, HiSilicon Kirin 970 SoC പ്രൊസസർ, 6ജിബി റാം, GPU ടർബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇന്ന് വൈകിട്ട് 4 മണി മുതലാണ് ആമസോണിൽ ഫോൺ വില്പനയ്ക്ക് എത്തുക.
വിലയും ലഭ്യതയും
4 ജിബി റാം മോഡലിന് 1,999 യുവാൻ (ഏകദേശം 21,000 രൂപ), 6 ജിബി റാം മോഡലിന് 2,399 യുവാൻ (ഏതാണ്ട് 25,100 രൂപ) എന്നിങ്ങനെയായിരുന്നു ചൈനയിൽ വിലയിട്ടിരുന്നത്. അതിനാൽ തന്നെ ഇതിന് സമാനമായ ഒരു വില ഇന്ത്യയിലും പ്രതീക്ഷിക്കാം. ബ്ലാക്ക്, ബ്ലൂ, വയലറ്റ് കളർ ഓപ്ഷനുകളിൽ ഹോണർ പ്ലേ ലഭ്യമാകും.
പ്രധാന സവിശേഷതകൾ
നാനോ ഡ്യുവൽ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുൾ HD + 1080x2340 പിക്സൽ ഡിസ്പ്ളേ, ഒക്ടാ കോർ ഹുവായ് HiSilicon കിരിൻ 970 SoC, മാലി- G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറൽ പ്രൊസസ്സർ യൂണിറ്റ്) തീർത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകൾ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
ക്യാമറ
ക്യാമറയുടെ കാര്യത്തിൽ കാര്യത്തിൽ, F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്സൽ പ്രൈമറി ക്യാമറയും f / 2.4 aperture ഉള്ള 2 മെഗാപിക്സൽ സെക്കന്ററി സെൻസറും ഫോണിലുണ്ട്. f/2.0 aperture ഉള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് ഉള്ളത്.
മറ്റു സവിശേഷതകൾ
64 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡൽ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണിൽ ഉള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സ്മാർട്ട്ഫോണിലെ പ്രധാന സെൻസറുകൾ. ബാറ്ററിയുടെ കാര്യത്തിൽ 3750 mAh ബാറ്ററിയാണ് ഓണർ പ്ളേക്ക് ഉള്ളത്.
ഗൊറില്ല ഗ്ലാസ് 6 ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ എത്തുന്നു; ഒപ്പം ആൻഡ്രോയ്ഡ് 9ഉം..