6.3 ഇഞ്ച് 19.5:9 ഡിസ്പ്ളേ, GPU ടർബോ സവിശേഷതകളുമായി ഓണർ പ്ലേ എത്തി!

By Shafik
|

ഓണറിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഓണർ പ്ളേ കമ്പനി പുറത്തിറക്കി. വാവേയുടെ സബ് ബ്രാൻഡായ ഓണറിന്റെ ഈ പുതിയ മോഡൽ ചൈനയിൽ ആണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ളേ, 19.5:9 ഡിസ്പ്ളേ അനുപാതം, HiSilicon Kirin 970 SoC പ്രൊസസർ, 6ജിബി റാം, GPU ടർബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

6.3 ഇഞ്ച് 19.5:9 ഡിസ്പ്ളേ, GPU ടർബോ സവിശേഷതകളുമായി ഓണർ പ്ലേ എത്തി!

4 ജിബി റാം മോഡലിന് 1,999 യുവാൻ (ഏകദേശം 21,000 രൂപ) ആണ് വിലവരുന്നത്. 6 ജിബി റാം മോഡലിന് 2,399 യുവാൻ (ഏതാണ്ട് 25,100 രൂപ)യും വിലവരുന്നു. പ്രീ-ഓർഡർ ആയി വാങ്ങുന്നതിനായി ഇപ്പോൾ ലഭ്യമാണ്. ജൂൺ 11 മുതലാണ് ചൈനയിൽ ഫോൺ വില്പന ആരംഭിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, വയലറ്റ് കളർ ഓപ്ഷനുകളിൽ ഹോണർ പ്ലേ ലഭ്യമാകും.

നാനോ ഡ്യുവൽ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുൾ HD + 1080x2340 പിക്സൽ ഡിസ്പ്ളേ, ഒക്ടാ കോർ ഹുവായ് HiSilicon കിരിൻ 970 SoC, മാലി- G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറൽ പ്രൊസസ്സർ യൂണിറ്റ്) തീർത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകൾ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറയുടെ കാര്യത്തിൽ കാര്യത്തിൽ, F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്സൽ പ്രൈമറി ക്യാമറയും f / 2.4 aperture ഉള്ള 2 മെഗാപിക്സൽ സെക്കന്ററി സെൻസറും ഫോണിലുണ്ട്. f/2.0 aperture ഉള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് ഉള്ളത്.

64 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡൽ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണിൽ ഉള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സ്മാർട്ട്ഫോണിലെ പ്രധാന സെൻസറുകൾ. ബാറ്ററിയുടെ കാര്യത്തിൽ 3750mAh ബാറ്ററിയാണ് ഓണർ പ്ളേക്ക് ഉള്ളത്.

ലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾ

Best Mobiles in India

Read more about:
English summary
Honor Play Launched with 6.3 inch Display, GPU Turbo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X