Home
Mobile

ആറ് വർഷ ഈടുള്ള 10080mAh ബാറ്ററിയുമായി ഹോണർ പവർ 2 ലോഞ്ച് ചെയ്തു; കരുത്തായി ഡൈമെൻസിറ്റി 8500 എലൈറ്റ് ചിപ്

സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷിയിൽ മാറ്റങ്ങളുടെ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ട് ഹോണർ വീണ്ടും 10,000mAh ബാറ്ററി സെഗ്മെന്റിലേക്ക് ഒരു ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. ആറ് വർഷത്തെ ഈട് നൽകുന്ന 10080mAh നാലാം തലമുറ സിലിക്കൺ-കാർബൺ ബാറ്ററി സഹിതം ഹോണർ പവർ 2 (HONOR Power 2) എന്ന മോഡലാണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. നേരത്തെ ഹോണർ വിൻ സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ 10,000mAh ബാറ്ററിയോടെ എത്തിയിരുന്നു. സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി 10,000mAh -ലേക്ക് ഉയർത്താൻ മറ്റ് കമ്പനികളെ നിർബന്ധിതരാക്കുന്ന ഒരു നീക്കമായിക്കൂടി ഈ ലോഞ്ചുകൾ മാറിയിട്ടുണ്ട്.

പുതിയ മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് ചിപ് ആണ് ഹോണർ പവർ 2-ന്റെ കരുത്ത്. ഈ ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും​ ഹോണർ 2 സ്വന്തമാക്കി. 8000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 6.79″ 1.5K 120Hz AMOLED ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്.

ആറ് വർഷ ഈടുള്ള 10080mAh ബാറ്ററിയുമായി ഹോണർ പവർ 2 ലോഞ്ച് ചെയ്തു

മികച്ച ഈട് ആണ് ഹോണർ പവർ 2-ന്റെ മറ്റൊരു ഗുണം, വീഴ്ച, ഷോക്ക്, കംപ്രഷൻ എന്നിവയിൽ നിന്നുള്ള പ്രൊട്ടക്ഷനായി ഗോൾഡ് ലേബൽ ത്രീ-പ്രൂഫ് സർട്ടിഫിക്കേഷനും SGS ഫൈവ്-സ്റ്റാർ വിശ്വാസ്യത സർട്ടിഫിക്കേഷനും ഇതിനുണ്ട്. കൂടാതെ ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ഗൺ ആഘാതത്തെയും 85°C വരെ തിളച്ച വെള്ളത്തിൽ മുങ്ങുന്നതിനെയും നേരിടാൻ കഴിയുന്ന IP69K പൊടി, ജല പ്രതിരോധ സർട്ടിഫിക്കേഷനും ഉണ്ട്.

ദുർബലമായ നെറ്റ്‌വർക്ക് ഉള്ള സാഹചര്യങ്ങളിൽ സിഗ്നൽ ശക്തിയിൽ 200% വർദ്ധനവ് കൈവരിക്കുകയും നാല് നെറ്റ്‌വർക്ക് ബാൻഡുകളിലും മുന്നിൽ നിൽക്കുകയും ചെയ്യും എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. സവിശേഷ പവർ സിഗ്നൽ ഐലൻഡ് ഡിസൈൻ, സ്വയം വികസിപ്പിച്ചെടുത്ത RF എൻഹാൻസ്‌മെന്റ് ചിപ്പ് C1+, നൂതനമായ ഒരു പാരലൽ ഡ്യുവൽ-റെയിൽ ആന്റിന ഡിസൈൻ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

ആറ് വർഷ ഈടുള്ള 10080mAh ബാറ്ററിയുമായി ഹോണർ പവർ 2 ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.79-ഇഞ്ച് (2640×1200 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമട്ട്, 8000 nits വരെ പീക്ക് (HDR) ബ്രൈറ്റ്നസ്, 1800 nits വരെ ഗ്ലോബൽ പീക്ക് റൈറ്റ്നെസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

3.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G720 MCU GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 16-അധിഷ്ഠിത MagicOS 10.0-ൽ ആണ് പ്രവർത്തനം.

50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 5MP അൾട്രാ-വൈഡ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ) ഇതിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP69K + IP69 + IP68 + IP66 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ആറ് വർഷ ഈടുള്ള 10080mAh ബാറ്ററിയുമായി ഹോണർ പവർ 2 ലോഞ്ച് ചെയ്തു

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 6.0, BeiDou (B1I+B1C+B2a ട്രൈ-ഫ്രീക്വൻസി), ഡ്യുവൽ-ഫ്രീക്വൻസി GPS (L1+L5), GLONASS (G1), ഗലീലിയോ (E1 + E5a ഡ്യുവൽ-ഫ്രീക്വൻസി), NavIC (L5), QZSS (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), A-GNSS, USB ടൈപ്പ്-C 2.0, NFC എന്നീ ഫീച്ചറുകളും ഹോണർ പവർ 2-ൽ ഉണ്ട്.

80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 27W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 10080mAh ബാറ്ററിയാണ് ഹോണർ പവർ 2-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത്ര വലിയ ബാറ്ററിശേഷി ഉണ്ടെങ്കിലും, ഈ ഫോണിന്റെ ഭാരം വെറും 216 ഗ്രാമും 8 മില്ലീമീറ്ററിൽ താഴെയുമാണ്, 162.1×76.3×7.98mm ആണ് വലിപ്പം.

വിലയും ലഭ്യതയും

ഹോണർ പവർ 2 5ജിയുടെ 12GB+256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 34,840 രൂപ), 12GB+256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 34,840 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 38,710 രൂപ) എന്നിങ്ങനെയാണ് വില. സൺറൈസ് ഓറഞ്ച്, സ്നോ വൈറ്റ്, ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ഈ ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
Honor Power 2 launched with 10080mAh battery and Dimensity 8500 Elite chip. This is the first smartphone to be powered by this chipset. The Honor Power 2 5G is priced at 2699 yuan (approximately Rs. 34,840) for the 12GB+256GB variant, 2699 yuan (approximately Rs. 34,840) for the 12GB+256GB variant, and 2999 yuan (approximately Rs. 38,710) for the 12GB+512GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X