Home
Mobile

ശരിക്കും പവർ വന്നു! 8000mAh ബാറ്ററിയുമായി ഹോണർ പവർ ലോഞ്ച് ചെയ്തു, 6 വർഷത്തെ ഈട് ഉറപ്പെന്ന് കമ്പനി

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. ഹോണർ പവർ (HONOR Power) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. പേര് പോലെ തന്നെ ഈ ഫോൺ ശരിക്കും ഒരു പവർ സ്റ്റാറാണ്, കാരണം 8000mAh തേർഡ് ജനറേഷൻ സിലിക്കൺ-കാർബൺ ബാറ്ററി സഹിതമാണ് ഈ ഹോണർ ഫോൺ എത്തിയിരിക്കുന്നത്. ഇത്രയും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ആദ്യമാണ് എന്ന് ഹോണർ പറയുന്നു. മാത്രമല്ല, ഇതിന് 6 വർഷത്തെ ഈട് ഉണ്ടെന്നും കമ്പനി അ‌വകാശപ്പെടുന്നു.

ബാറ്ററി ശേഷി കൂടുമ്പോൾ ഫോണിന്റെ വലിപ്പവും ഭാരവുമൊക്കെ കൂടുതലായിരിക്കും എന്ന് കരുതേണ്ട, ഇതിന് വെറും 7.98mm വലിപ്പമേയുള്ളൂ. ഭാരം വെറും 209 ഗ്രാമും. ബാറ്ററി മാത്രമല്ല, ഫോൺ മൊത്തത്തിലും മികച്ച ഈട് വാഗ്ദാനം ചെയ്യുന്നുണ്ട്. വീഴ്ചകൾ മൂലമുള്ള തകർച്ചകളെ പ്രതിരോധിക്കാൻ ടെൻ ​സൈഡഡ് ആന്റി ഫാൾ ഷോക്ക്-അബ്സോർബിംഗ് സ്ട്രക്ചർ 2.0 ഫീച്ചർ ഇതിലുണ്ട്.

ശരിക്കും പവർ വന്നു! 8000mAh ബാറ്ററിയുമായി ഹോണർ പവർ ലോഞ്ച് ചെയ്തു

കൂടാതെ 360° വാട്ടർപ്രൂഫ് ബോഡിയും ഉണ്ട്, ഇത് വെള്ളത്തിൽ മുങ്ങിയാലും തകരാർ ഉണ്ടാകാതെ സംരക്ഷിക്കും. മികച്ച നെറ്റർക്ക് ശേഷി ഉറപ്പാക്കാനുള്ള ഫീച്ചറുകളും ഹോണർ ഈ പവർ ഫോണിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വയം വികസിപ്പിച്ചെടുത്ത C1+ കമ്മ്യൂണിക്കേഷൻ ചിപ്പ് ആണ് ഇതിൽ നൽകിയിരിക്കുന്നത്.

ഗാരേജുകൾ, ലിഫ്റ്റുകൾ, കെട്ടിടങ്ങൾ തുടങ്ങിയ ദുർബലമായ നെറ്റ്‌വർക്ക് പരിതസ്ഥിതികളിൽ സ്ഥിരമായ ആശയവിനിമയം സാധ്യമാക്കാൻ ഹോണർ C1+ കമ്മ്യൂണിക്കേഷൻ ചിപ്പ് സഹായിക്കും. നെറ്റ്‌വർക്ക് കണക്ഷൻ ഇല്ലാതെ പോലും പ്രവർത്തിക്കുന്ന ടു- വേ ബീഡോ സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജിങ് ഫീച്ചറും ഹോണർ പവറിൽ സജ്ജീകരിച്ചിട്ടുണ്ട്.

ശരിക്കും പവർ വന്നു! 8000mAh ബാറ്ററിയുമായി ഹോണർ പവർ ലോഞ്ച് ചെയ്തു

ഹോണർ പവറിന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2700 × 1224 പിക്സലുകൾ) 1.5K AMOLED 120Hz ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമട്ട്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

2.63GHz ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ് ആണ് ഹോണർ പവറിന്റെ ശക്തികേന്ദ്രം. അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR5 റാം, 256GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 9.0യിൽ ആണ് പ്രവർത്തനം.

ഹോണർ പവറിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.95 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഇത് 4K വീഡിയോ റെക്കോർഡിംഗ് സഹിതമാണ് എത്തുന്നത്. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറുള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.

ശരിക്കും പവർ വന്നു! 8000mAh ബാറ്ററിയുമായി ഹോണർ പവർ ലോഞ്ച് ചെയ്തു

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS (L1+L5 ഡ്യുവൽ ഫ്രീക്വൻസി), USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഹോണർ പവറിൽ ഉണ്ട്.

ഇതിലെ 8000mAh ബാറ്ററി 66W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സഹിതമാണ് എത്തുന്നത്. സ്നോ വൈറ്റ്, ഫാന്റം നൈറ്റ് ബ്ലാക്ക്, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെട്ടേക്കാം. ഇത്ര വലിയ ബാറ്ററി ശേഷിയുള്ള ഒരു ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നത് ഹോണറിന് ഏറെ ഗുണം ചെയ്യും.

വിലയും ലഭ്യതയും: ഹോണർ പവർ 5ജിയുടെ 8GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,310 രൂപ) ആണ് വില. ഇതിന്റെ 12GB+256GB വേരിയന്റിന് 2199 യുവാനും (ഏകദേശം 25,640 രൂപ), 12GB+512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,140 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഏപ്രിൽ 18 മുതൽ ഇത് ചൈനയിൽ വിൽപ്പനയ്‌ക്കെത്തും.

Best Mobiles in India

English summary
Honor Power with 8000mAh battery launched in China. Its 8GB+256GB base variant is priced at 1999 yuan (approximately Rs. 23,310). The 12GB+256GB variant is priced at 2199 yuan (approximately Rs. 25,640), and the 12GB+512GB variant is priced at 2499 yuan (approximately Rs. 29,140). It will go on sale in China from April 18.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X