ഡൈമെൻസിറ്റി 1000 പ്ലസ് SoC പ്രോസസറുമായി ഹോണർ വി 40 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഹോണർ വി 40 5 ജി (Honor V40 5G) ചൈനയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ദീർഘചതുരാകൃതിയിൽ വരുന്ന പിൻ ക്യാമറ മൊഡ്യൂളാണ് ഈ ഫോണിനുള്ളത്. ഡ്യുവൽ സെൽഫി ക്യാമറകളും വ്യത്യസ്ത ഷേഡുകളിലുള്ള ബാക്ക് പാനലിൽ സവിശേഷമായ ഗ്രേഡിയന്റ് ഡിസൈനുമായാണ് ഇത് വരുന്നത്. 2019 ൽ അവതരിപ്പിച്ച ഹോണർ വി 30 സീരീസിന്റെ പിൻഗാമിയാണ് ഹോണർ വി 40 5 ജി. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,200 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ഹോണർ വി 40 5 ജി: വിലയും, വിൽപ്പനയും

ഹോണർ വി 40 5 ജി: വിലയും, വിൽപ്പനയും

ബേസിക് 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സി‌എൻ‌വൈ 3,599 (ഏകദേശം 40,600 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,999 (ഏകദേശം 45,100 രൂപ) എന്നിവയാണ് ഹോണർ വി 40 5 ജിക്ക് വരുന്ന വില. മാജിക് നൈറ്റ് ബ്ലാക്ക്, റോസ് ഗോൾഡ്, ടൈറ്റാനിയം സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു. ഇന്ന് മുതൽ ചൈനയിൽ ഇത് വിൽപ്പനയ്‌ക്കെത്തും.

ഹോണർ വി 40 5 ജി: സവിശേഷതകൾ

ഹോണർ വി 40 5 ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി മാജിക് യുഐ 4.0 ൽ ഹോണർ വി 40 5 ജി പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 300 ഹെർട്സ് ടച്ച് സാമ്പിൾ റേഞ്ച്, എച്ച്ഡിആർ 10 സപ്പോർട്ട്, 80 ഡിഗ്രി ബെൻഡഡ്‌ എഡ്‌ജുകൾ ഇതിൽ വരുന്നു. 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

ഹോണർ വി 40 5 ജി: ക്യാമറ സവിശേഷതകൾ
 

ഹോണർ വി 40 5 ജി: ക്യാമറ സവിശേഷതകൾ

ഹോണർ വി 40 5 ജിക്ക് പിന്നിലും മുൻവശത്തുമായി ഒന്നിലധികം ക്യാമറ സെറ്റപ്പുണ്ട്. പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ (1 / 1.56 ഇഞ്ച് വലിയ സെൻസർ), 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, ലേസർ ഓട്ടോഫോക്കസ് സെൻസർ എന്നിവ ഉൾപ്പെടുന്നു. എൽഇഡി ഫ്ലാഷ് സപ്പോർട്ടുമായാണ് ഇത് വരുന്നത്. ഡിസ്പ്ലേയിലെ ഗുളിക ആകൃതിയിലുള്ള കട്ട്ഔട്ടിൽ സംയോജിപ്പിച്ചിരിക്കുന്ന ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രധാന ക്യാമറയും ടൈം ഓഫ് ഫ്ലൈറ്റ് (ടോഫ്) ലെൻസും ഉൾപ്പെടുന്നു. സൂചിപ്പിച്ചതുപോലെ, ഹോണർ വി 40 5 ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ട്, 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ട്. 50W വയർലെസ് ചാർജിംഗ് സപ്പോർട്ട് വരുന്ന ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.

Best Mobiles in India

English summary
The Honor V40 5G was introduced in China as the company's newest smartphone offering. A rectangular-shaped rear camera module housing a primary 50-megapixel sensor comes with the handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X