മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്ലസ് പ്രോസസറുമായി ഹോണർ വി 40 വരുന്നു
ഹോണർ വി 40 (Honor V40) സ്മാർട്ഫോൺ ജനുവരി 18 ന് പുറത്തിറക്കുമെന്ന് ഈ മാസം ആദ്യം ഹോണർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് ജനുവരി 22 ലേക്ക് മാറ്റേണ്ടിവരുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഗിസ്‌മോചൈനയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഒരു ചൈനീസ് റീട്ടെയിൽ വെബ്‌സൈറ്റിലെ ലിസ്റ്റിംഗിൽ ഈ സ്മാർട്ട്‌ഫോൺ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതായാലും, കമ്പനിയിൽ നിന്നുള്ള പുതിയ ഹോണർ വി 40 സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

പ്രീ-ബുക്കിംഗിനായി ഹോണർ വി 40 ലഭ്യമാണ്
പ്രീ-ഓർഡറുകൾക്കായി വി 40 സ്മാർട്ഫോൺ ഏതാനും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ചോർന്ന റെൻഡറുകൾ മുകളിൽ ഇടത് കോണിലായി ഗുളിക ആകൃതിയിലുള്ള കട്ട്ഔട്ടുമായി വി 40 വരുമെന്ന് സ്ഥിരീകരിച്ചു. കൂടാതെ, മുൻനിര ഡിവൈസുകൾ ഇന്ന് വാഗ്ദാനം ചെയ്യുന്നതിനനുസൃതമായി സ്പോർട്ടിംഗ് ബെൻഡഡ് എഡ്‌ജുകളും ഡിസ്പ്ലേയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. പിൻഭാഗത്തായി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ലേസർ ഓട്ടോഫോക്കസും എൽഇഡി ഫ്ലാഷ് യൂണിറ്റും ഉൾപ്പെടുന്നു.

ഹോണർ വി 40 വില
കറുപ്പ്, നീല, ഓറഞ്ച് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാക്കുമെന്നും ചോർച്ച വെളിപ്പെടുത്തിയിട്ടുണ്ട്. 3,999 യുവാൻ (ഏകദേശം 45,000 രൂപ) മുതൽ വി 40 ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. വെയ്‌ബോയിലെ ഒരു വെയർഹൗസ് ഡീലറുടെ ചാനലിലൂടെ ഒരു സ്‌ക്രീൻഷോട്ട് ഹോണർ വി 40 ഹാൻഡ്‌സെറ്റിൻറെ വില വെളിപ്പെടുത്തിയിരുന്നു.

ഹോണർ വി 40 സവിശേഷതകൾ
6.72 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ്, 300 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് തുടങ്ങിയ സവിശേഷതകൾ വരുന്ന ഈ ഹൻഡ്സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്ലസ് ചിപ്പ്സെറ്റാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡും 2 മെഗാപിക്സൽ മാക്രോ ലെൻസും വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുന്നത്.

സെൽഫികൾ പകർത്തുന്നതിനായി 32 മെഗാപിക്സൽ + 16 മെഗാപിക്സൽ ഡ്യുവൽ ക്യാമറ ഹോണർ വി 40ൻറെ മുൻവശത്ത് വരുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറുമായി ഹോണർ വി 40 എത്തുമെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. 66W ഫാസ്റ്റ് ചാർജ് സപ്പോർട്ട് വരുന്ന 4,000 എംഎഎച്ച് ബാറ്ററി ഹോണർ വി 40 ൽ ഉണ്ടെന്നാണ് അഭ്യൂഹം. 50W വയർലെസ് ചാർജിംഗ് സപ്പോർട്ടുമായാണ് ഇത് വരുന്നത്.


Click it and Unblock the Notifications








