മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറുള്ള ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. നിലവിൽ ജനുവരിയിൽ അവതരിപ്പിച്ച ഹോണർ വി 40 5 ജി ഉൾപ്പെടുന്ന ഹോണർ വി 40 സീരീസിലേക്ക് പുതിയ സ്മാർട്ട്‌ഫോൺ ഇവിടെ ചേർക്കപ്പെടുകയാണ്. ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ വാനില ഹോണർ വി 40 യുടെ ടോൺ-ഡൗൺ എഡിഷനാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഇത് വരുന്നത്. ഈ ഹാൻഡ്‌സെറ്റ് രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ഹോണർ വി 40 പോലെ ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ വളഞ്ഞ ഡിസ്പ്ലേയും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവർത്തിക്കുന്നു.

ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ വില
ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് സിഎൻവൈ 2,999 (ഏകദേശം 33,400 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് സ്റ്റോറേജിന് സിഎൻവൈ 3,299 (ഏകദേശം 37,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ബ്ലൂ വാട്ടർ എമറാൾഡ്, മാജിക് നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം എംപ്റ്റി സിൽവർ എന്നീ നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. ചൈനയിലെ ഹോണർ ഓൺലൈൻ സ്റ്റോറിൽ പ്രീ-ബുക്കിംഗിനായി ഇത് ഇപ്പോൾ ലഭ്യമാണ്. മാർച്ച് 27 മുതൽ ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും. നിലവിൽ, ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന ഹോണർ വി 40 ലൈറ്റ് എഡിഷൻ ആൻഡ്രോയിഡ് 10 മാജിക് യുഐ 4.0 ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു. 6.57 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസർ, 8 ജിബി റാം എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി ഇത് വിപണിയിൽ വരുന്നു.

ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷൻ ക്യാമറ സവിശേഷതകൾ
എഫ് / 1.9 ലെൻസ് വരുന്ന 64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.4 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഇതിലുണ്ട്. മുൻവശത്ത്, എഫ് / 2.0 ലെൻസുള്ള സെൻട്രൽ ഹോൾ-പഞ്ച് കട്ട്ഔട്ടിൽ 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും വരുന്നു.

ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷനിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, എൻഎഫ്‌സി, ജിപിഎസ്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഹോണർ വി 40 ലൈറ്റ് ലക്ഷ്വറി എഡിഷനിൽ 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3,800 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്.


Click it and Unblock the Notifications








