Home
Mobile

ഹോണർ വി 40 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120 ഹെർട്സ് ഡിസ്പ്ലേയുമായി: റിപ്പോർട്ട്

ഹോണർ വി 40 സീരീസ് ഡിസംബറിൽ വിപണിയിലെത്തുമെന്ന് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ പുതിയ ഹോണർ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ ട്വിറ്ററിൽ സൂചിപ്പിച്ചു. ടിപ്പ്സ്റ്റർ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഹാർഡ്‌വെയറിനെക്കുറിച്ചുള്ള സവിശേഷതകളും വ്യക്തമാക്കി. ടിപ്‌സ്റ്റർ പറഞ്ഞതനുസരിച്ച്, ഹോണർ വി 40 സീരീസിന് വി 40 പ്രോ, വി 40 പ്രോ + തുടങ്ങിയ സ്മാർട്ഫോണുകൾക്ക് രണ്ട് മോഡലുകൾ ഉണ്ടാകും. 120Hz റിഫ്രെഷ് റേറ്റോടുകൂടിയ ഈ സ്മാർട്ട്ഫോണിൽ ഒരു ബെൻഡഡ്‌ ഡിസ്പ്ലേ അവതരിപ്പിക്കും. കൂടാതെ, ഗുളിക ആകൃതിയിലുള്ള കട്ടൗട്ടിനുള്ളിൽ മുൻവശത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോണിലുണ്ടെന്ന് പറയുന്നു.

ഹോണർ വി 40 സീരീസ് ലോഞ്ച്

ഹോണർ വി 40 സീരീസ് ലോഞ്ച്

ടിപ്പ്സ്റ്റർ ടീമിന്റെ ട്വീറ്റിൽ, ഹോണർ വി 40 സീരീസ് ഡിസംബറിൽ വിപണിയിലെത്തുമെന്ന് മറ്റൊരു ടിപ്പ്സ്റ്ററിന്റെ മുമ്പത്തെ അവകാശവാദത്തിൽ നിന്ന് വ്യത്യസ്തമായി നവംബറിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഹോണർ വി 30, ഹോണർ വി 30 പ്രോ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിയതിനാൽ, ചൈനീസ് ടെക്‌നോളജി ഭീമന് ഈ വർഷം സമാനമായ ലോഞ്ച് ഷെഡ്യൂൾ ഹോണർ വി 40 ഉപയോഗിച്ച് പിന്തുടരാമെന്നായിരുന്നു അനുമാനം. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ചിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു വ്യക്തതയുമില്ല.

ഹോണർ വി 40 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ വി 40 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ട്വിറ്ററിലെ ഏറ്റവും പുതിയ പോസ്റ്റുകൾ ഹോണർ വി 40 സീരീസിന്റെ പ്രധാന സവിശേഷതകൾ പങ്കിട്ടു. ഈ സീരിസിൽ രണ്ട് സ്മാർട്ട്‌ഫോണുകളാണ് വരുന്നത്: അതിലൊന്ന് വിവോ വി 40 പ്രോ, വി 40 പ്രോ + എന്നിവയാണ്. ടിപ്‌സ്റ്റർ നൽകിയ വിവരങ്ങൾ അനുസരിച്ച്, രണ്ട് സ്മാർട്ട്‌ഫോണുകളിലും 6.72 ഇഞ്ച് ഫുൾ എച്ച്ഡി + കർവ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുമെന്നാണ്. ട്വീറ്റിൽ പറഞ്ഞ സുപ്രധാന മാറ്റങ്ങളിലൊന്ന് വികസിതമായ കോർ പവർ ആണ്.

 ഹോണർ വി 40 സീരീസ്

ഹോണർ വി 40 പ്രോയ്ക്ക് മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 1000+ SoC പ്രോസസർ ഉണ്ടെന്നും ഹോണർ വി 40 പ്രോ + ന് ഹുവാവേയുടെ കിരിൻ 9000 SoC പ്രോസസർ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സോണി IMX700 RYYB 50 മെഗാപിക്സൽ മെയിൻ സെൻസറുമായി ഹോണർ വി 40 സീരീസ് വരുന്നു. പിന്നിലുള്ള ക്യാമറകളുടെ എണ്ണത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല, അതിനാൽ, ഈ സ്മാർട്ട്ഫോണിന് ട്രിപ്പിൾ അല്ലെങ്കിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്നുണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോൾ സൂചനകളൊന്നുമില്ല.

മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 1000+ SoC പ്രോസസർ

എന്നാൽ, മുൻവശത്ത്, ഡിസ്പ്ലേയിൽ ഗുളിക ആകൃതിയിലുള്ള കട്ട്ഔട്ടിൽ സ്ഥിതിചെയ്യുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഹോണർ വി 40 സീരീസിൽ 66W സൂപ്പർചാർജ് ചാർജിംഗ് സാങ്കേതികവിദ്യയും 40W വയർലെസ് ചാർജിംഗും ഉൾപ്പെടുന്നു. വരാനിരിക്കുന്ന സീരീസിനൊപ്പം 66W ചാർജിംഗ് സപ്പോർട്ടും ഉണ്ടാകുമെന്ന് മുൻപ് വന്ന ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

Best Mobiles in India

English summary
The Honor V40 Series could be released in December, and the smartphone specifications have been tipped on Twitter ahead of its rumoured debut. The tipster shared data about the handset 's main hardware.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X