ഹോണര്‍ വ്യൂ 10, വണ്‍പ്ലസ് 5ടി: പണത്തിനു മൂല്യം ഏത്?

Posted By: Samuel P Mohan

നിലവില്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ മത്സരിക്കുന്നവര്‍ ഹോണര്‍ വ്യൂ 10ഉും വണ്‍പ്ലസ് 5ടിയുമാണ്. ഈ രണ്ടു കമ്പനികളും പണത്തിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ആപ്പിളിന്റേയും സാംസങ്ങിന്റേയും വില കുറഞ്ഞ ഹാന്‍സെറ്റുകളില്‍ ഇവയെ താരതമ്യം ചെയ്യാനാകും.

ഹോണര്‍ വ്യൂ 10, വണ്‍പ്ലസ് 5ടി: പണത്തിനു മൂല്യം ഏത്?

ഈ വര്‍ഷം വണ്‍പ്ലസ് 5ടിയും ഹോണര്‍ വ്യൂ 10ഉും തമ്മിലാണ് വന്‍ പോരാട്ടം. ഈ രണ്ട് ഫോണുകളും റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് കൂടാതെ ഡ്യുവല്‍-ലെന്‍സ് ക്യാമറയും ഫോണിലുണ്ട്. വണ്‍പ്ലസ് 5ടിയുടെ വില ആരംഭിക്കുന്നത് 32,999 രൂപയ്ക്കും ഹോണര്‍ വ്യൂ 10ന്റെ വില ആരംഭിക്കുന്നത് 2,999 രൂപയ്ക്കുമാണ്.

ഏകദേശം ഒരേ വിലയിലും സവിശേഷകളിലും എത്തുന്ന ഈ ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈനിലും സിസ്‌പ്ലേയിലും മികച്ചതാര്?

വണ്‍പ്ലസ് 5ടിയും ഹോണര്‍ വ്യൂ 10നും ആകര്‍ഷകമായ പ്രീമിയം രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെറ്റല്‍ ബോഡി ഡിസൈനുകളാണ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കൂടാതെ ഏറ്റവും പുതിയ ബെസലുകളും ഉണ്ട്.

ഹോണര്‍ വ്യൂ 10ന് പരന്ന റിയര്‍ പാനലും വണ്‍പ്ലസ് 5ടിക്ക് വളഞ്ഞ ബാക്ക് പാനലും നല്‍കിയിരിക്കുന്നതിനാല്‍ നിങ്ങളുടെ കൈപ്പടിയില്‍ കുറച്ചകൂടി എളുപ്പമാക്കുന്നു. എന്നാല്‍ പിന്നില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉളളതിനാല്‍ വണ്‍പ്ലസ് 5ടി ഒരു കൈയ്യില്‍ ഉപയോഗിക്കാന്‍ പ്രയാസമാകുന്നു.

പക്ഷേ ഹോണര്‍ വ്യൂ 10ന് റിങ്കര്‍പ്രിന്റ് സ്‌കാനര്‍ മുന്നില്‍ നല്‍കിയിരിക്കുന്നതിനാല്‍ ഒരു കൈയ്യില്‍ ഉപയോഗിക്കാന്‍ എളുപ്പമാകുന്നു. വണ്‍പ്ലസ് 5ടിയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ വ്യൂ 10ന് കൂടുതല്‍ ആധുനികത തോന്നുന്നു.

ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളിലും 2160X1080p റിസൊല്യൂഷന്‍ നല്‍കുന്ന ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേകളാണ്. കൂടാതെ ഇവ രണ്ടിലും ഡിസ്‌പ്ലേകള്‍ 18:9 റേഷ്യോയിലായിരിക്കും. ഹോണര്‍ വ്യൂ 10ന് 5.99 ഇഞ്ച് എല്‍സിഡി സ്‌ക്രീനും എന്നാല്‍ വണ്‍പ്ലസ് 5ടി സ്‌പോട്ട്‌സിന് 6.01 അമോലെഡ് ഡിസ്‌പ്ലേയുമാണ്.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയറിനെ കുറിച്ചുളള കാര്യം വളരെ രസകരമാണ്. ഈ രണ്ട് ഫോണുകളിലും മുന്‍നിര ചിപ്‌സെറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യൂ 10ന് കിരിന്‍ 970 A1 ചിപ്‌സെറ്റാണ്, കൂടാതെ ഈ ഫോണ്‍ ഒരു സമര്‍പ്പിത സംയക്ത സംസ്‌കരണ യൂണിറ്റും പിന്തുണയ്ക്കുന്നു.

സിപിയു പ്രത്യേകം തയ്യാറാക്കിയ NPU യൂണിറ്റുമായി സംയോജിപ്പിച്ചതിനാല്‍ ഹോണര്‍ ഉപയോഗിച്ച് എന്തും നിങ്ങള്‍ക്കു ചെയ്യാം, അതായത് ഫോട്ടോഗ്രാഫി, മീഡിയാ പ്ലേബാക്ക്, ഗെയിമിംഗ് എന്നിങ്ങനെ പലതും. ഈ ഒരു സവിശേഷതയില്‍ വണ്‍പ്ലസ് 5ടിയെ അപേക്ഷിച്ച് ഹോണര്‍ വ്യൂ 10 മികവേറിയതാകുന്നു.

ഹോണ്‍ര്‍ വ്യൂ 10നും വണ്‍പ്ലസ് 4ടിക്കും 6ജിബി റാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ A1ന്റെ ശക്തിയുളളതിനാല്‍ മെമ്മറി ഒപ്ടിമൈസേഷന്‍ മെച്ചപ്പെട്ടതാണ് ഹോണര്‍ വ്യൂ 10ന്.

ക്യാമറ

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പുകളാണ്. ഇവ ഉപയോഗിച്ച് പോര്‍ട്രേറ്റ് ഇമേജുകള്‍ ചിത്രീകരിക്കാം. ഹോണര്‍ വ്യൂ 10 സ്‌പോട്‌സിന് 20എംപി മോണോക്രോം ലെന്‍സും 16എംപി ആര്‍ജിബി ലെന്‍സുമാണ്.

കാമറയില്‍ A1 ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മെച്ചപ്പെട്ട രീതിയില്‍ ഇമേജുകള്‍ ലഭിക്കുന്നു. എന്നാല്‍ വണ്‍പ്ലസ് 5ടിയുടെ ഡ്യുവല്‍ ക്യാമറയില്‍ A1 സവിശേഷത ഇല്ലാത്തതിനാല്‍ ഹോണറിനെ അപേക്ഷിച്ച് അത്ര മികച്ച ഇമേജുകള്‍ ലഭ്യമല്ല.

സോഫ്റ്റ്‌വയര്‍

ഈ രണ്ടു ഫോണുകളുടേയും സോഫ്റ്റ്‌വയറുകളെ കുറിച്ചു പറയുകയാണെങ്കില്‍ രണ്ടിനും മികച്ച ഇന്‍-ക്ലാസ് ഉപയോക്തൃത അനുഭവമാണ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഈ രണ്ടു ഫോണുകള്‍ക്കും ശക്തമായ സോഫ്റ്റ്‌വയര്‍ അനുഭവം നല്‍കുന്നു. എന്നാല്‍ ഹോണര്‍ വ്യൂ 10ന് ഹുവായിയുടെ ഫീച്ചര്‍ പാക്ഡ് സോഫ്റ്റ്വയറായ EMUI 8.0 നല്‍കിയതിനാല്‍ സോഫ്റ്റ്വയര്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കുന്നു.

സാംസങ്‌ ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും എംഡബ്ല്യുസി 2018 ല്‍ പുറത്തിറക്കും

ബാറ്ററി/ കണക്ടിവിറ്റികള്‍

ഹോണര്‍ വ്യൂ 10ന് A1 പിന്തുണയുളള ചിപ്‌സെറ്റ് ഉളളതിനാല്‍ ബാറ്ററി ഉപയോഗം മികച്ച രീതിയില്‍ നിയന്ത്രിക്കുന്നു, അതായത് വണ്‍പ്ലസ് 5ടിനേക്കാള്‍ കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നു ഹോണര്‍ വ്യൂ 10ന്റെ ബാറ്ററി. വ്യക്തമായി പറഞ്ഞാല്‍ വണ്‍പ്ലസ് 5ടിക്ക് 3,300എംഎഎച്ച് ബാറ്ററിയും ഹോണര്‍ വ്യൂ 10ന് 3,750എംഎഎച്ച് ബാറ്ററിയുമാണ്. രണ്ട് 4ജി സിം സ്ലോട്ടുകളാണ് ഹോണര്‍ വ്യൂ 10ന്. രണ്ട് സിം കാര്‍ഡുകളിലും വോള്‍ട്ട് പിന്തുണയ്ക്കുന്നു. എന്നാല്‍ വണ്‍പ്ലസ് 5ടിക്ക് ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

ഇവിടെ വിജയി ആരാണ്?

വണ്‍പ്ലസ് 5ടിയെ അപേക്ഷിച്ച ഏകദേശം എല്ലാ ഘടകങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് ഹോണര്‍ വ്യൂ 10 ആണ്. കൂടാതെ വണ്‍പ്ലസ് ഫ്‌ളാഗ്ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലും കുറവാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have compared the two most popular upper mid-range Android smartphones- Honor View 10 and OnePlus 5T. The smartphones offer high-end specifications and dual-lens camera setups. Let's find out who wins the bsttle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot