ഓണര്‍ വ്യൂ 20: നൂതനം, സവിശേഷതളാല്‍ സമ്പന്നം; സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കുമോ?

|

2019-ന്റെ തുടക്കത്തില്‍ വിപണിയിലെത്തുന്ന ഓണറിന്റ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണ് വ്യൂ 20. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ വ്യൂ 20 ഓണറിന്റെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ സ്മാര്‍ട്ട്‌ഫോണുകളെക്കാളും വളരെ മുന്നിലാണ്. പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ വിപണി പിടിക്കാന്‍ എത്തിയിരിക്കുന്ന ഓണര്‍ വ്യൂ 20 വണ്‍പ്ലസ് 6T, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും. 6GB മോഡലിന്റെ വില 37999 രൂപയാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

മനംമയക്കുന്ന വീഡിയോ പ്ലേബാക്ക്

ഉന്നത നിലവാരം പുലര്‍ത്തുന്ന ക്യാമറ

സൂപ്പര്‍ സ്ലോ മോഷന്‍

ഉപയോഗപ്രദമായ 3D TOF സെന്‍സര്‍

മികച്ച സോഫ്റ്റ്‌വെയര്‍, ഗെയിമിംഗ് ആസ്വാദ്യകരം

മികച്ച ബാറ്ററി

ദോഷങ്ങള്‍

ഒരു കൈയില്‍ ഒതുങ്ങാത്ത രൂപകല്‍പ്പന

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ക്യാമറ സോഫ്റ്റ്‌വെയര്‍

ജലം, പൊടി എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമില്ല

IPS LCD സ്‌ക്രീന്‍ AMOLED ഡിസ്‌പ്ലേയ്‌ക്കൊത്ത് ഉയരുന്നില്ല

സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് പ്രേമികളെ നിരാശപ്പെടുത്തും

ഫുള്‍സ്‌ക്രീന്‍ ഗെയിംപ്ലേയും വീഡിയോ സ്ട്രീമിംഗും

ഫുള്‍സ്‌ക്രീന്‍ ഗെയിംപ്ലേയും വീഡിയോ സ്ട്രീമിംഗും

ഓള്‍വ്യൂ ഡിസ്‌പ്ലേയാണ് ഓണര്‍ വ്യൂ 20-യുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസ്‌പ്ലേയുടെ മുകളില്‍ മധ്യഭാഗത്തായി വരുന്ന നോച് ഒഴിവാക്കി ഇടത്തേമൂലയില്‍ മുകള്‍ ഭാഗത്തായി 4.5 മില്ലീമീറ്റര്‍ പഞ്ച് ഹോളുണ്ടാക്കിയാണ് ഓണര്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്. 25MP സെല്‍ഫി ക്യാമറ കൂടി ഇതിനകത്താക്കിയതോടെ ഫോണ്‍ മുഴുവന്‍ ഡിസ്‌പ്ലേയായ പ്രതീതി ലഭിക്കുന്നു. ഗെയിമുകള്‍ കളിക്കുമ്പോള്‍ വീഡിയോകള്‍ കാണുമ്പോള്‍ ഓള്‍ വ്യൂ ഡിസ്‌പ്ലേ നമ്മുടെ മനസ്സ് കീഴടക്കും. വ്യൂ 20 എച്ച്ഡിആര്‍ 10 പിന്തുണയ്ക്കുന്നതിനാല്‍ മീഡിയ സ്ട്രീമിംഗ് ആപ്പുകളില്‍ നിന്നുള്ള വീഡിയോകളും ഇതുപോലെ ആസ്വദിക്കാനാകുന്നു.

എന്നാല്‍ എല്ലാ ആപ്പുകളും ഫുള്‍ സ്‌ക്രീനില്‍ ലഭിക്കുന്നില്ല. വരുന്ന അപ്‌ഡേറ്റുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതാം. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന മിഡ്‌റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ പലതും സമാനമായ ഡിസ്‌പ്ലേ പ്രതീക്ഷിക്കാവുന്നതാണ്.

മികച്ച IPS LCD ഡിസ്‌പ്ലേ, AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പമെത്തുന്നില്ല
 

മികച്ച IPS LCD ഡിസ്‌പ്ലേ, AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പമെത്തുന്നില്ല

6.4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 1080x2310 പിക്‌സല്‍സ് ആണ്. പിക്‌സല്‍സ് പെര്‍ ഇഞ്ച് 398. പിക്‌സല്‍ സാന്ദ്രത അത്ര മികച്ചതാണെന്ന് പറയാന്‍ കഴിയുകയില്ല. നിറങ്ങളുടെ ഉത്പാദനത്തില്‍ ഡിസ്‌പ്ലേ AMOLED ഡിസ്‌പ്ലേയെ അപേക്ഷിച്ച് പിറകിലാണ്. കറുപ്പ്, ചുവപ്പ്, നീല നിറങ്ങള്‍ വരുമ്പോള്‍ ഇത് വ്യക്തമായി അറിയാനാകുന്നുണ്ട്. കോണ്‍ട്രാസ്റ്റിന്റെ കാര്യത്തിലും ഡിസ്‌പ്ലേ നിരാശപ്പെടുത്തുന്നു.

നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരണങ്ങള്‍ നടത്താന്‍ സഹായിക്കുന്നതാണ് ഹുവായിയുടെ EMUI 9.5. കളര്‍ മോഡ്, ഡിസ്‌പ്ലേയുടെ കളര്‍ ടെമ്പറേച്ചര്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

മിന്നിത്തിളങ്ങുന്ന മെറ്റല്‍-ഗ്ലാസ് രൂപകല്‍പ്പനയും ഗ്രേഡിയന്റ് വി പാറ്റേണും

മിന്നിത്തിളങ്ങുന്ന മെറ്റല്‍-ഗ്ലാസ് രൂപകല്‍പ്പനയും ഗ്രേഡിയന്റ് വി പാറ്റേണും

ഓണറിന് നീലനിറത്തോടുള്ള ഇഷ്ടം ഇതിനോടകം വ്യക്തമായിക്കഴിഞ്ഞതാണ്. മിന്നിത്തിളങ്ങുന്ന മെറ്റല്‍ ഗ്ലാസ് രൂപകല്‍പ്പനയാണ് വ്യൂ 20-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും സ്‌ക്രീനാണ്. പിന്നില്‍ നാനോലിത്തോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊത്തിയെടുത്ത ഗ്രേഡിയന്റ് വി പാറ്റേണ്‍ കാണാം. ഇത് വ്യൂ 20-ക്ക് വ്യക്തിത്വം നല്‍കുന്ന ഘടകമാണ്. ഒറ്റനോട്ടത്തില്‍ തന്നെ വി പാറ്റേണ്‍ കണ്ണില്‍പ്പെടും. കണ്ണ് മഞ്ഞളിപ്പിക്കുന്ന നിറമാണ് സഫയര്‍ ബ്ലൂ. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ എന്നിവ ഇത്ര കുഴപ്പമില്ല. ദൗര്‍ഭാഗ്യവശാല്‍ 8GB റാം മോഡലുകള്‍ മാത്രമാണ് ഈ നിറങ്ങളില്‍ ലഭിക്കുന്നത്.

ഒറ്റക്കൈയില്‍ ഒതുങ്ങില്ല

ഒറ്റക്കൈയില്‍ ഒതുങ്ങില്ല

വലിയ ഫോണ്‍ ആയതുകൊണ്ട് തന്നെ ഓണര്‍ വ്യൂ 20 ഒരുകൈ കൊണ്ട് ഉപയോഗിക്കാന്‍ കഴിയുകയില്ല. 75.4 മില്ലീമീറ്ററാണ് ഫോണിന്റെ വീതി. ഫോണിന്റെ മുകള്‍ഭാഗത്ത് എത്തുക ശ്രമകരമാണ്. സ്റ്റാറ്റസ് ബാര്‍ എടുക്കേണ്ടി വരുമ്പോഴും ഫ്‌ളാഷ് ലൈറ്റ് ഓണാക്കുമ്പോഴും ഇത് നന്നായി അനുഭവിച്ചറിയാന്‍ കഴിയും.

ക്യാമറ: മികവുറ്റ ഹാര്‍ഡ്‌വെയര്‍, സ്ഥിരതയില്ലാത്ത സോഫ്റ്റ്‌വെയര്‍

ക്യാമറ: മികവുറ്റ ഹാര്‍ഡ്‌വെയര്‍, സ്ഥിരതയില്ലാത്ത സോഫ്റ്റ്‌വെയര്‍

ഓണര്‍ വ്യൂ 20-ലെ ക്യാമറ നാല്‍പ്പതിനായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകളില്‍ ഏറ്റവും മികച്ചതാണെന്ന് നിസ്സംശയം പറയാം. സോഫ്റ്റ്‌വെയര്‍ കൂടി കുറ്റമറ്റതായിരുന്നെങ്കില്‍ വ്യൂ 20 മറ്റ് പല സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വെല്ലുവിളിയായി മാറിയേനേ. എഐ സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ടെങ്കിലും ഓവര്‍ എക്‌സ്‌പോസ് ചെയ്തും മറ്റും ഫോട്ടോകളുടെ മേന്മ ഇല്ലാതാക്കുന്നു. വ്യൂ 20-ലെ ക്യാമറയുടെ ഗുണങ്ങളും ദോഷങ്ങളും പെട്ടെന്ന് നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

1. 48MP സോണി IMX586 സെന്‍സറോട് കൂടിയ ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ചുമരില്‍ പതിക്കാന്‍ തക്ക വലുപ്പമുള്ള ചിത്രം ഇതുപയോഗിച്ച് എടുക്കാം.

2. പിന്നിലെ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ മിഴിവേറിയതാണ്.

3. മികച്ച വേഗതയാണ് ക്യാമറയുടെ മറ്റൊരു സവിശേഷത. ഫോക്കസ് ചെയ്യാനോ ചിത്രം പകര്‍ത്താനോ ഒരു സെക്കന്റ് പോലും പാഴാക്കുന്നില്ല.

4. മെഗാപിക്‌സല്‍ കുറച്ചെടുക്കുന്ന ചിത്രങ്ങള്‍ പോലും മികവ് പുലര്‍ത്തുന്നു. വിശദാശംങ്ങള്‍ നഷ്ടമാകുന്നില്ല.

5. സമാനമായ മറ്റ് ക്യാമറകളെക്കാള്‍ കൂടുതല്‍ ഫ്രെയിമിലൊതുക്കുന്നു.

6. പുത്തന്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാമറ ആപ്പ്. ഉപയോഗപ്രദമായ നിരവധി മോഡുകളും ഫില്‍റ്ററുകളും. വീഡിയോകള്‍ക്ക് വേണ്ടിയുള്ള എഐ കളര്‍, ബാക്ക്ഗ്രൗണ്ട് കളര്‍ മോഡുകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

മികച്ച നെറ്റ് മോഡ്

മികച്ച നെറ്റ് മോഡ്

7. മികച്ച നൈറ്റ് മോഡ്. ഫോണ്‍ അനക്കാതെ ഫോട്ടോ എടുത്താല്‍ എത്ര വെളിച്ചമില്ലാത്ത സാഹചര്യത്തിലും നല്ല ഫോട്ടോ ലഭിക്കും.

8. 960fps സൂപ്പര്‍ സ്ലോ മോഷന്‍. എല്ലായ്‌പ്പോഴും ഇത് ശരിയായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിശയകരമായ ഫലമാണ് നല്‍കുന്നത്.

പോട്രെയ്റ്റ് മോഡോട് കൂടിയ 25MP സെല്‍ഫി ക്യാമറ

പോട്രെയ്റ്റ് മോഡോട് കൂടിയ 25MP സെല്‍ഫി ക്യാമറ

9. പിഞ്ച് ഹോളിനകത്ത് ഒളിപ്പിച്ചിരിക്കുന്ന 25MP സെല്‍ഫി ക്യാമറയും മികച്ചതാണ്. വിശദാശംങ്ങള്‍ വിട്ടുപോകാതെ പകര്‍ത്താന്‍ ഇതിന് കഴിയുന്നുണ്ട്. വണ്‍പ്ലസ് 6T-യിലെ 16MP സെല്‍ഫി ക്യാമറയെക്കാള്‍ മികച്ചതാണിത്. എന്നാല്‍ ചില അവസരങ്ങളില്‍ ചര്‍മ്മം സൂപ്പര്‍ സോഫ്റ്റായി തോന്നുന്നു. പശ്ചാത്തലം പൂര്‍ണ്ണമായും എക്‌സ്‌പോസ് ആകുന്നുമുണ്ട്. അതിനാല്‍ സെല്‍ഫി പ്രേമികളെ ഇത് നിരാശപ്പെടുത്തിയേക്കാം.

10. ഫോണില്‍ AR ലെന്‍സുണ്ട്. ഇതുപയോഗിച്ച് ഫണ്ണി ഫെയ്‌സസ് ഉണ്ടാക്കാനാകും. ബാക്ക്ഗ്രൗണ്ട് എഫക്ടുകളും നല്ലതാണ്.

ദോഷങ്ങള്‍

ദോഷങ്ങള്‍

1. 48MP റെസല്യൂഷനില്‍ ഉപയോഗിക്കുമ്പോള്‍ ഫ്രെയിമിലെ പ്രത്യേക ഭാഗത്തേക്ക് സൂം-ഇന്‍ ചെയ്യാന്‍ കഴിയുകയില്ല. ഇത് സെറ്റിംഗ്‌സില്‍ പോയി റെസല്യൂഷന്‍ കുറയ്‌ക്കേണ്ടി വരുന്നു.

2. ക്യാമറ നീല നിറത്തിലാണ് കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത്. അതിനാല്‍ ചിത്രങ്ങള്‍ക്ക് പലപ്പോഴും ജീവന്‍ നഷ്ടമാകുന്നു.

3. എഐ ഫോട്ടോകളെ കൃത്രമമാക്കി മാറ്റി അവയുടെ സ്വാഭാവികത നശിപ്പിക്കുന്നു.

സ്ഥിരതയില്ലാത്ത എഡ്ജ് ഡിറ്റക്ഷന്‍

സ്ഥിരതയില്ലാത്ത എഡ്ജ് ഡിറ്റക്ഷന്‍

4. പോട്രെയ്റ്റ് എഫക്ട് സ്ഥിരതയില്ലാത്തതാണ്. എഡ്ജ് ഡിറ്റക്ഷനും ബാക്ക്ഗ്രൗണ്ട് ബ്ലറും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല.

5. നൈറ്റ് മോഡില്‍ എപ്പോഴും ഫോട്ടോ എടുക്കാന്‍ കഴിയുകയില്ല. ഇതിനായി 6 സെക്കന്റ് കാത്തിരിക്കേണ്ടിവരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ മികച്ച ഫലം ലഭിക്കുന്നില്ല. വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നു.

6. സൂര്യപ്രകാശത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഡൈനാമിക് റെയ്ഞ്ച് ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു.

 3D TOF സെന്‍സര്‍: റെയ്ഞ്ച് ഇമേജിംഗ് സിസ്റ്റം

3D TOF സെന്‍സര്‍: റെയ്ഞ്ച് ഇമേജിംഗ് സിസ്റ്റം

ഓണര്‍ വ്യൂ 20-യില്‍ ഒരു സെക്കന്‍ഡറി 3D TOF ക്യാമറയുണ്ട്. ഫോണും വസ്തുക്കളും തമ്മിലുള്ള അകലം കണക്കാക്കുകയാണ് ഇതിന്റെ പ്രധാന ജോലി. ഇത് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഡെപ്ത് ഓഫ് ഫീല്‍ഡ് നല്‍കുന്നു. മാത്രമല്ല 3D ഷെയ്പ്പിംഗ്, 3D മോഷന്‍ കണ്‍ട്രോള്‍ഡ് ഗെയിമിംഗ്, 3D മാപ്പിംഗ് തുടങ്ങിയ റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുകളും ഇത് പ്രയോജനപ്പെടുത്തുന്നു. എച്ച്ഡിഎംഐ കേബിള്‍ ഉപയോഗിച്ച് വ്യൂ 20 ടിവിയുമായി ബന്ധിപ്പിച്ച് 3D TOF ക്യാമറ പിന്തുണയ്ക്കുന്ന ഗെയിമുകള്‍ വലിയ സ്‌ക്രീനില്‍ കളിക്കാന്‍ കഴിയും.

ഹുവായിയുടെ അതിശ്കതമായ ചിപ്‌സെറ്റ്

ഹുവായിയുടെ അതിശ്കതമായ ചിപ്‌സെറ്റ്

ഹുവായ് നിര്‍മ്മിച്ച ഏറ്റവും ശക്തമായ ചിപ്‌സെറ്റായ കിരിന്‍ 980 എഐ പ്രോസസ്സറാണ് ഓണര്‍ വ്യൂ 20-യില്‍ ഉപയോഗിച്ചിരിക്കുന്നത്. 6GB, 8GB റാമോട് കൂടിയ ഡ്യുവല്‍ NPU ഉള്ള ലോകത്തിലെ ആദ്യത്തെ 7nm മൊബൈല്‍ എഐ ചിപ്‌സെറ്റാണിത്. 128GB, 256 GB UFS 2.1 സ്റ്റോറേജ് കൂടി ചേരുമ്പോള്‍ ഒരു വിധ ഇഴച്ചിലുമില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ലഭിക്കുന്നു. GPU ടര്‍ബോ 2.0-യും ഗ്രാഫിക്‌സ് പ്രോസസ്സിംഗ് ആക്‌സിലറേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നതിനാല്‍ എത്ര വലിയ ഗ്രാഫിക്‌സുള്ള ഗെയിമും ഒരുവിധ തടസ്സങ്ങളുമില്ലാതെ കളിക്കാനാകുന്നുണ്ട്. NINE ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫോണ്‍ അധികമായി ചൂടാകുന്നുമില്ല.

മാജിക് UI 2.0.1: ഫീച്ചര്‍ പാക്ക്ഡ്, പക്ഷെ സ്റ്റോക്ക് ആന്‍ഡ്രോയ്ഡിന് അടുത്തുവരില്ല

മാജിക് UI 2.0.1: ഫീച്ചര്‍ പാക്ക്ഡ്, പക്ഷെ സ്റ്റോക്ക് ആന്‍ഡ്രോയ്ഡിന് അടുത്തുവരില്ല

ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഹുവായിയുടെ ഏറ്റവും പുതിയ മാജിക് 2.0.1 UI-യിലാണ് വ്യൂ 20 പ്രവര്‍ത്തിക്കുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമായ ആന്‍ഡ്രോയ്ഡില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാം നല്‍കുന്ന യൂസര്‍ ഇന്റര്‍ഫേസ് തന്നെയാണിത്. എന്നാല്‍ സ്റ്റോക്ക് ആന്‍ഡ്രോയ്ഡിന്റെയോ ഓക്‌സിജന്‍ OS-ന്റെയോ ഒഴുക്കും അനായാസതയും നല്‍കാന്‍ ഇതിനാകുന്നില്ല.

ഉപഭോക്തൃ സൗഹൃദ കസ്റ്റമൈസേഷനും സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും

ഉപഭോക്തൃ സൗഹൃദ കസ്റ്റമൈസേഷനും സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും

യുഐ മാറ്റാന്‍ കഴിയും. ഇതിനായി ഹോം സ്‌ക്രീന്‍ സ്‌റ്റൈല്‍ സെറ്റിംഗ്‌സില്‍ നിന്ന് ഡ്രായര്‍ പോലുള്ള ആന്‍ഡ്രോയ്ഡ് യൂസര്‍ ഇന്റര്‍ഫേസ് തിരഞ്ഞെടുക്കുക. ഫോണ്‍ ക്ലോണ്‍, സിമ്പിള്‍ മോഡ്, റൈഡ് മോഡ്, ജെസ്‌റ്റേഴ്‌സ്, സ്‌റ്റോറേജ് ക്ലീനര്‍, ആപ്പ് ട്വിന്‍ മുതലായ നിരവധി പ്രയോജപ്രദമായ ആപ്പുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് അനായാസമാക്കുന്ന ഹുവായിയുടെ ഹൈടച്ചാണ് മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. സ്‌ക്രീനില്‍ കാണുന്ന ഏതെങ്കിലും ചിത്രത്തില്‍ സരണ്ട് വിരലുകള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ അത് എന്താണെന്ന് എവിടെ നിന്ന് വാങ്ങാന്‍ കഴിയുമെന്നും ഫോണ്‍ നിങ്ങളോട് പറയും. ഇതാണ് ഐടച്ച് ഫീച്ചര്‍.

ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി

ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി

ട്രിപ്പിള്‍ ആന്റിന വൈ-ഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഓണര്‍ വ്യൂ നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിയിലെ തിളങ്ങും താരമാണ്. മികച്ച ഇന്റര്‍നെറ്റ്, കോള്‍ കണക്ടിവിറ്റി ഫോണ്‍ ഉറപ്പുനല്‍കുന്നു. ഫോണ്‍ വിളിക്കുക, ഫോട്ടോ എടുക്കുക, ഗെയിം കളിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ അറിയാതെ ഫോണിലെ റിസീവര്‍ മറയ്ക്കപ്പെടുന്നത് മൂലം സിഗ്നലിന്റെ ശക്തി കുറയുന്നത് തടയാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍ കണക്ഷന്‍ നഷ്ടമാകുന്നത് പോലുള്ള സാഹചര്യവും ഇതൊഴിവാക്കുന്നു.

മിതമായി ഉപയോഗിച്ചാല്‍ ഒരു ദിവസം നില്‍ക്കുന്ന ബാറ്ററിയാണ് ഓണര്‍ വ്യൂ 20-യിലുള്ളത്. PUBG പോലുള്ള ഗെയിമുകളും വീഡിയോ സ്ട്രീമിംഗും ഒഴിവാക്കാവില്ലെങ്കില്‍ പവര്‍ബാങ്ക് കരുതുക. ഹുവായിയുടെ സൂപ്പര്‍ചാര്‍ജ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ചാര്‍ജ് ചെയ്യാം.

പുത്തന്‍ സാങ്കേതികവിദ്യകള്‍

പുത്തന്‍ സാങ്കേതികവിദ്യകള്‍

പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സൗകര്യങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാല്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണ് ഓണര്‍ വ്യൂ 20. ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാമറ, മികച്ച ബാറ്ററി, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് എന്നിവ പരിഗണിച്ചാല്‍ വണ്‍പ്ലസ് 6T-യെക്കാള്‍ മുകളിലാണ് ഓണര്‍ വ്യൂ 20. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെയും ഡിസ്‌പ്ലേയുടെയും കാര്യം വരുമ്പോള്‍ വണ്‍പ്ലസ് 6T മേല്‍ക്കൈ നേടുന്നു.

Best Mobiles in India

Read more about:
English summary
Honor View 20 Review: Innovative and feature-packed, but does it also deliver?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X