ഡോങ്‌ഫെങ് ടർബോ കൂളിങ് എന്ന് കേട്ടിട്ടുണ്ടോ, അതാണ് ഇതിലെ സ്പെഷൽ; ഹോണർ WIN, ഹോണർ RT എന്നിവ ലോഞ്ച് ചെയ്തു
ഹോണർ രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകൾ കൂടി സ്മാർട്ട്ഫോൺ വിപണിക്ക് സംഭാവന ചെയ്തിരിക്കുന്നു. സ്നാപ്ഡ്രാഗൺ എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തുമായി ഹോണർ WIN (HONOR WIN), അതിനെക്കാൾ അൽപ്പം താഴെയുള്ള ബജറ്റിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി ഹോണർ WIN RT (HONOR WIN RT) എന്നീ മോഡലുകളാണ് ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഹോണർ ഈ രണ്ട് മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽത്തന്നെ മികച്ച പെർഫോമൻസ് ഇവയിൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നു. പ്രധാനമായും ചിപ്സെറ്റ്, ഫാസ്റ്റ് ചാർജിങ് എന്നിവയുടെ കാര്യത്തിലാണ് ഈ മോഡലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഹോണർ WIN സീരീസ് മോഡലുകളുടെ ഒരു പ്രധാന പ്രത്യേകത ഇവ ആദ്യമായി ഡോങ്‌ഫെങ് ടർബോ കൂളിംഗ് സിസ്റ്റവുമായി എത്തുന്നു എന്നതാണ്. ഈ കൂളിങ് സിസ്റ്റം എന്നത് ഇൻഡസ്ട്രിയിലെ ആദ്യത്തെ ഡയറക്ട്-ഡ്രൈവ് കൂളിംഗ് എയർഫ്ലോയും ഡ്യുവൽ 360° സറൗണ്ട് ഫാനുകളും, 25,000 RPM "റേജ് മോഡ്", ഏറ്റവും ശക്തമായ ഫാൻ സ്പീഡ് എന്നിവയും ഉൾക്കൊള്ളുന്നതാണ്.

ഈ ഹോണർ ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതയായി കാണാനാകുന്നത് ബാറ്ററി ശേഷിയാണ്. വ്യത്യസ്ത ഫാസ്റ്റ് ചാർജിങ് ശേഷിയാണ് രണ്ട് മോഡലുകൾക്കും ഉള്ളത് എങ്കിലും രണ്ടിലും 10000mAh ബാറ്ററിശേഷിയാണ് ഉള്ളത്. ഇത്ര വലിയ ബാറ്ററി ശേഷിയുള്ള അധികം ഫോണുകൾ ഇല്ല എന്നതിനാൽത്തന്നെ ഇത് ശ്രദ്ധേയമായ നീക്കമാണ്.
ഹോണർ WIN RT, ഹോണർ WIN എന്നിവയുടെ പ്രധാന ഫീച്ചറുകൾ
6.83- ഇഞ്ച് FHD+ (1272 x 2800പിക്സൽസ്) HDR10+ ഉള്ള 1.5K 185Hz OLED സ്ക്രീൻ, 6000 nits വരെ HDR പീക്ക് ബ്രൈറ്റ്നസ്, 2000 nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 5920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഈ ഫോണുകളിലുണ്ട്.

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഹോണർ WIN മോഡലിന്റെ കരുത്ത്. അഡ്രിനോ 830 GPU ഉള്ള 4.32GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഹോണർ WIN RTയുടെ കരുത്ത്.
12GB / 16GB LPDDR5X അൾട്രാ റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവ ഇരുമോഡലുകളിലുമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0- ൽ ആണ് ഇവയുടെ പ്രവർത്തനം. IP68 + IP69 + IP69K റേറ്റിങ്, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഇവയിലുണ്ട്.
ഈ ഹോണർ WIN സീരീസ് മോഡലുകളുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP വൈഡ് മെയിൻ ക്യാമറ 1.56″ സെൻസർ (f/1.95 അപ്പർച്ചർ) OIS, 12MP 112° അൾട്രാ വൈഡ് ക്യാമറ (f/2.2), 50MP ടെലിഫോട്ടോ ക്യാമറ (f/2.4, 3x ഒപ്റ്റിക്കൽ സൂം, മാക്രോ, 50x ഡിജിറ്റൽ സൂം, OIS) (WIN-ൽ മാത്രം), 4K വീഡിയോ 60fps റെക്കോർഡിംഗിനുള്ള പിന്തുണ, സിംഗിൾ LED ഫ്ലാഷ് എന്നിവയുണ്ട്.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0, 90° FoV), 4K വീഡിയോ റെക്കോർഡിങ് പിന്തുണയോടെ എത്തുന്നു. ഡ്യുവൽ സിം, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ 1216 സ്റ്റീരിയോ സ്പീക്കറുകൾ, HONOR AI സറൗണ്ട് സബ്‌വൂഫർ, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.
10,000mAh തേർഡ് ജനറേഷൻ കാർബൺ-സിലിക്കൺ ബാറ്ററിയാണ് ഇവയിലുള്ളത്. ഇത് നിലവിലുള്ള ബാറ്ററി ശേഷികളിൽ ഏറ്റവും കൂടിയതാണ്. ഇതിൽ WIN മോഡൽ 80W, WIN RT മോഡൽ 100W വയർഡ് സൂപ്പർഫാസ്റ്റ് ചാർജിങ് പിന്തുണ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 27W വരെ റിവേഴ്‌സ് വയർഡ് ചാർജിംഗിനും പിന്തുണയും ഇവയിലുണ്ട്. 163.1×76.6×8.3mm വലിപ്പം ഇരുമോഡലുകൾക്കുമുണ്ട്. വിൻ മോഡലിന്റെ ഭാരം 229 ഗ്രാം ആണ്, WIN RT-യുടേത് 225 ഗ്രാം ഭാരവും.
വില
ഹോണർ WIN RT 12GB+256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 34,465 രൂപ), 16GB+256GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 38,295 രൂപ), 12GB + 512GB വേരിയന്റിന് 3099 യുവാൻ (ഏകദേശം 39,570 രൂപ), 16GB + 512GB വേരിയന്റിന് 3399 യുവാൻ (ഏകദേശം 43,400 രൂപ), 16GB + 1TB വേരിയന്റിന് 3999 യുവാൻ (ഏകദേശം 51,065 രൂപ) എന്നിങ്ങനെയാണ് വില.
ഹോണർ WIN മോഡലിന്റെ 12GB+ 256GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 51,065 രൂപ), 12GB + 512GB വേരിയന്റിന് 4499 യുവാൻ (ഏകദേശം 57,450 രൂപ), 16GB + 512GB വേരിയന്റിന് 4799 യുവാൻ (ഏകദേശം 61,280 രൂപ), 16GB + 1TB വേരിയന്റിന് 5299 യുവാൻ (ഏകദേശം 67,665 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








